ബസും ജീപ്പുമല്ല... വിവാഹത്തിന് ബന്ധുക്കളെ കൊണ്ടുപോയത് വിമാനം ബുക്ക് ചെയ്ത്..!! അമ്പരന്ന് സോഷ്യല്‍ മീഡിയ
വിവാഹാഘോഷങ്ങള്‍ പലപ്പോഴും അത്യാഡംബരമായി മാറാറുണ്ട്. അതിന്റെ ഏറ്റവും പുതിയ കാഴ്ചയാണ് ഇപ്പോള്‍ തരംഗമാകുന്നത്.

വിവാഹങ്ങളുടെ രീതി തന്നെ ലോകത്തെമ്പാടും ഇപ്പോള്‍ മാറിയിട്ടുണ്ട്. വിവാഹത്തിനായി പലപ്പോഴും അത്യാംഡബരങ്ങളുള്ള സംവിധാനങ്ങളും ആഘോഷങ്ങളും ആണ് പലരും ഒരുക്കുന്നത്. ഇന്ത്യയിലും അതിന് വലിയ സ്വീകാര്യതയാണ് ഉള്ളത്. കണ്ണഞ്ചിപ്പിക്കുന്ന സെലിബ്രിറ്റി വിവാഹങ്ങളും ആഘോഷങ്ങളും ഇന്ന് പല രാജ്യത്ത് പുതുമയുള്ള കാര്യമല്ല. ദീപിക- രണ്‍ബീര്‍, നയന്‍താര- വിഘ്‌നേഷ്, മുകേഷ് അംബാനിയുടെ മകന്റെ വിവാഹം എല്ലാം ആളുകളെ ഞെട്ടിച്ച വിവാഹങ്ങളാണ്.
സെലിബ്രിറ്റികള്‍ മാത്രമല്ല മധ്യവര്‍ഗ കുടുംബങ്ങളും ഇപ്പോള്‍ വിവാഹം, ജന്മദിനം എന്നിവയെല്ലാം വന്‍ ആഘോഷമാക്കുന്നുണ്ട്. ഇപ്പോഴിതാ നേപ്പാളിലെ കാഠ്മണ്ഡുവില്‍ ഇത്തരത്തില്‍ അത്യാഡംബരപൂര്‍വം നടന്ന ഒരു വിവാഹമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നത്. വിവാഹത്തിനായി പോകാന്‍ ആഡംബര ബസുകളും സ്പീഡ് ബോട്ടും ഹെലികോപ്ടറുകളും എല്ലാ പലരും ബുക്ക് ചെയ്യാറുണ്ട്.

ബന്ധുക്കള്‍ക്കായി വിമാനം
എന്നാല്‍ ബന്ധുക്കള്‍ എല്ലാവര്‍ക്കും സഞ്ചരിക്കാന്‍ ഒരു വിമാനം തന്നെ ബുക്ക് ചെയ്യുന്ന സംഭവം ഇതിന് മുന്‍പ് നിങ്ങള്‍ കേട്ടിട്ടുണ്ടോ. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുന്നത്. ബന്ധുക്കളെല്ലാവരും വിമാനത്തിലിരിക്കുന്ന വീഡിയോ ദി ശുഭ് വെഡ്ഡിംഗ് എന്ന പേജില്‍ പങ്ക് വെച്ചിട്ടുണ്ട്. വീഡിയോയില്‍ വരന്റെ കുടുംബവും ബന്ധുക്കളും വിമാനത്തിനുള്ളില്‍ നിന്ന് കൈകള്‍ വീശുന്നത് കാണാം.

വിവാഹം നടന്നത് നേപ്പാളില്‍
വരന്റെ പേര് ഭുവന്‍ എന്നാണ് മനസിലാക്കുന്നത്. വധുവിന്റെ പേര് ഡ്രോളിയ ഷാഗുന്‍ എന്നാണ്. ഡ്രോളിയ ശഷാഗുന്റെ വീട്ടിലേക്കുള്ള യാത്രയാണ് കുടുംബം വിമാനത്തിലാക്കിയത്. രാജസ്ഥാന്‍ ഇവന്റ് കാറ്റര്‍സ് ആണ് ചടങ്ങ് സംഘടിപ്പിച്ചത്. നേപ്പാളിലെ കാഠ്മണ്ഡുവിലാണ് വിവാഹം നടന്നത് എന്നാണ് വിവരം. വീഡിയോ ഇതിനോടകം 17 ലക്ഷം പേര്‍ കണ്ടിട്ടുണ്ട്. 38000 ത്തിലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

കുടുംബത്തിന്റെ ആസ്തിയെത്ര?
ഇതേ പേജില്‍ വിവാഹത്തിന്റെ മറ്റ് ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോക്ക് താഴെ നിരവധി പേര്‍ പലവിധ കമന്റുകളുമായി എത്തിയിട്ടുണ്ട്. ചിലര്‍ ടിക്കറ്റിന് എത്ര രൂപ ചെലവായിട്ടുണ്ടാകും എന്നാണ് ആശ്ചര്യപ്പെടുന്നത്. വിവാഹത്തിനായി വിമാനം ബുക്ക് ചെയ്യുന്നുണ്ടെങ്കില്‍ കുടുംബത്തിന് എത്രമാത്രം ആസ്തിയുണ്ടാകും എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്യുന്നത്.

വധുവിന്റെ വീട് എവിടെയാണ്
മറ്റൊരാള്‍ തനിക്കും ജീവിതത്തില്‍ ഇത്രയും പണം സമ്പാദിക്കണം എന്നാണ് അഭിപ്രായപ്പെട്ടത്. ഒരു വിമാനം മൊത്തത്തില്‍ യാത്രക്കായി ബുക്ക് ചെയ്യാന്‍ എത്ര രൂപ ചെലവാകും എന്നും വധുവിന്റെ വീട്ടിലേക്ക് വിമാനത്തില്‍ പോകേണ്ട ദൂരമൊക്കെയുണ്ടായിരുന്നോ എന്നാണ് മറ്റൊരള്‍ ആശ്ചര്യത്തോടെ ചോദിക്കുന്നത്.












Click it and Unblock the Notifications