കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയിലും ലബ്‌നാനിലും ഇറാന് മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങളുണ്ടെന്ന് ഇസ്രായേല്‍

സിറിയയിലും ലബ്‌നാനിലും ഇറാന് മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങളുണ്ടെന്ന് ഇസ്രായേല്‍

  • By Desk
Google Oneindia Malayalam News

ടെല്‍അവീവ്: ലബ്‌നാനിലും സിറിയയിലും മാരക പ്രഹരശേഷിയുള്ള പ്രിസിഷന്‍ ഗൈഡഡ് മിസൈലുകള്‍ നിര്‍മിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ ഇറാന്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തങ്ങള്‍ക്കെതിരേ പ്രയോഗിക്കുന്നതിനു വേണ്ടിയാണ് ഈ അയല്‍ രാജ്യങ്ങളില്‍ ഇറാന്‍ ഇത്തരം നിര്‍മാണ കേന്ദ്രങ്ങള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ ആദ്യ ഇസ്രായേല്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് നെതന്യാഹുവിന്റെ ഈ ആരോപണം. \'സിറിയയെ സൈനിക താവളമാക്കി മാറ്റാനാണ് ഇറാന്റെ ശ്രമം. ഇസ്രായേലിന്റെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കുകയെന്ന അവരുടെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനായി സിറിയയെയും ലബനാനെയും ഇറാന്‍ ഉപയോഗിക്കുകയാണ്\'. ഇസ്രായേലിന് ഇത് അംഗീകരിക്കാനാവില്ലെന്നും യു.എന്‍ ഇത് അംഗീകരിക്കരുതെന്നും - നെതന്യാഹു പറഞ്ഞു.

benjamin-netanyahu-24-1464093333-03-1499081734-29-1503980314.jpg -Properties

ആരോപണത്തോട് ഇറാന്‍ പ്രതികരിച്ചിട്ടില്ല. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ പിന്തുണയ്ക്കുന്നവരാണ് ഇറാനും ലബ്‌നാനിലെ ശിയാ സായുധ വിഭാഗമായ ഹിസ്ബുല്ലയും. യു.എന്‍ സെക്രട്ടറി ജനറലിന്റെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ സുരക്ഷാഭീഷണി നേരിടുന്നുവെന്ന പ്രതീതിയുണ്ടാക്കുകയാണ് നെതന്യാഹുവിന്റെ ഈ പ്രസ്താവനയുടെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു. ഫലസ്തീന്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്ന് ഗുട്ടറസ് നേരത്തേ വ്യക്തമാക്കിയിരുന്നു. വെസ്റ്റ്ബാങ്കിലെ ഇസ്രായേലിന്റെ അനധികൃത കുടിയേറ്റത്തിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഫലസ്തീന്‍ പ്രദേശങ്ങളിലടക്കമുള്ള ഇസ്രായേലിന്റെ നടപടികള്‍ രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണെന്ന തോന്നലുണ്ടാക്കാനുള്ള ശ്രമമാണ് പ്രസ്താവനയെന്നും വിലയിരുത്തപ്പെടുന്നു.
English summary
Israeli Prime Minister Benjamin Netanyahu has accused Iran of building sites in Syria and Lebanon to manufacture precision-guided missiles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X