കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസ കൂട്ടക്കൊല: ഇസ്രായേല്‍ സൈന്യത്തിന് നെതന്യാഹുവിന്റെ പ്രശംസ

  • By Desk
Google Oneindia Malayalam News

തെല്‍ അവീവ്: ഗാസ അതിര്‍ത്തിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ 17 പലസ്തീനികളെ വെടിവച്ചുകൊല്ലുകയും 1500ലേറെ പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത ഇസ്രായേല്‍ സൈന്യത്തിന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവന്റെ പ്രശംസ. നിരായുധരായ പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്ത ഇസ്രായേല്‍ സൈനിക നടപടിയില്‍ ലോക രാഷ്ട്രങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രി അതിനെ ന്യായീകരിച്ച് സംസാരിക്കുകയും ഉത്തരവാദികളെ പ്രശംസിക്കുകയും ചെയ്തിരിക്കുന്നത്.

ഇസ്രായേല്‍ സൈനികരുടെ വെടിവയ്പ്പ്: നിഷ്പക്ഷ അന്വേഷണം വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ഇസ്രായേല്‍ സൈനികരുടെ വെടിവയ്പ്പ്: നിഷ്പക്ഷ അന്വേഷണം വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍

രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുകയും ഇസ്രായേല്‍ പൗരന്‍മാര്‍ക്ക് അവധി ദിവസം സമാധാനത്തോടെ ആഘോഷിക്കാന്‍ അവസരമൊരുക്കുകയും ചെയ്ത പട്ടാളക്കാര്‍ക്ക് നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.

ഭൂമി ദിനാചരണത്തിന്റെ 42-ാം വാര്‍ഷിക ദിനത്തില്‍ ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് ഫലസ്തീനികള്‍ നടത്തിയ പ്രകടത്തിനെതിരേ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പ്പിലാണ് 17 പേര്‍ കൊല്ലപ്പെട്ടത്. ഗസയോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തിയില്‍ അഞ്ച് കേന്ദ്രങ്ങളിലായി നടന്ന പ്രകടനങ്ങള്‍ക്കെതിരേ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. 1967ല്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാനുള്ള തങ്ങളുടെ അവകാശത്തിനായി സമാധാനപരമായി പ്രതിഷേധിച്ച ആറ് ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നതിന്റെ ഓര്‍മ പുതുക്കലായിട്ടായിരുന്നു പരിപാടി.

 netanyahu

1948ല്‍ ഇസ്രായേലില്‍ നിന്ന് ആയിരക്കണക്കിന് ഫലസ്തീനികള്‍ ആട്ടിയോടിക്കപ്പെട്ടതിന്റെ ദുരന്ത സ്മരണയുണര്‍ത്തുന്ന നഖ്ബ ദിനമായ മെയ് 15 വരെ ഇസ്രായേല്‍ അതിര്‍ത്തിയില്‍ കുടില്‍കെട്ടി സമരം തുടരാനാണ് ഫലസ്തീനികളുടെ തീരുമാനം. പ്രതിഷേധത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച നടന്ന ഇസ്രായേല്‍ വെടിവയ്പ്പില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ ഇസ്രായേല്‍ നടപടിക്കെതിരേ കൂടുതല്‍ രാഷ്ട്രങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇസ്രായലിന്റെ മനുഷ്യത്വരഹിതമായ നടപടിയെ അപലപിക്കുന്നതായി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. ഖത്തര്‍, ജോര്‍ദാന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളും ഇസ്രായേലിനെതിരേ രംഗത്തെത്തി. നിരായുധരായ പ്രതിഷേധക്കാര്‍ക്കെതിരേ വെടിവച്ച നടപടിയെക്കുറിച്ച് അന്വേഷിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ നയതന്ത്രവിഭാഗം അധ്യക്ഷ ഫ്രഡെറിക്ക മൊഗെറിനി ആവശ്യപ്പെട്ടു. അതേസമയം, ഇസ്രായേല്‍ നടപടിയെ അപലപിക്കുന്ന യു.എന്‍ പ്രമേയം അമേരിക്ക എതിര്‍ത്തു.

English summary
Israeli Prime Minister Benjamin Netanyahu has praised Israel's security forces after the killings of 17 Palestinians in the Gaza Strip, just as condemnation over the Israeli army's use of live ammunition against protesters grows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X