കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഴക്കന്‍ ജെറുസലേം തലസ്ഥാനമായി പലസ്തീന്‍ രാഷ്ട്രം; ഒഐസിയുടെ ആവശ്യം ഇസ്രായേല്‍ തള്ളി

കിഴക്കന്‍ ജെറുസലേം തലസ്ഥാനമായി പലസ്തീന്‍ രാഷ്ട്രം; ഒഐസിയുടെ ആവശ്യം ഇസ്രായേല്‍ തള്ളി

  • By Desk
Google Oneindia Malayalam News

തെല്‍ അവീവ്: കിഴക്കന്‍ ജെറുസലേം തലസ്ഥാനമായി പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ പ്രഖ്യാപനം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചിമിന്‍ നെതന്യാഹു തള്ളി. ഇത്തരം പ്രസ്താവനകളൊന്നും തങ്ങളില്‍ ഒരു മതിപ്പുമുളവാക്കുന്നില്ലെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സത്യം വിജയിക്കുമെന്നും മറ്റു രാഷ്ടരങ്ങളും ജെറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്നും അവിടേക്ക് എംബസികള്‍ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം യൂറോപ്യന്‍ യൂനിയന്‍ രാഷ്ട്ര നേതാക്കളെ കണ്ട നെതന്യാഹു തങ്ങളുടെ എംബസികള്‍ ജെറുസലേമിലേക്ക് മാറ്റണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.

തിരഞ്ഞെടുപ്പ് ഫലം തൊട്ടരികെ... പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നാരംഭിക്കും
തുര്‍ക്കിയിലെ ഇസ്തംബൂളില്‍ ബുധനാഴ്ച ചേര്‍ന്ന 57 മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ യോഗമാണ് കിഴക്കന്‍ ജെറുസലേം തലസ്ഥാനമായി പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് ലോകരാജ്യങ്ങളോട് ഇസ്ലാമിക രാജ്യങ്ങള്‍ ആവശ്യപ്പെട്ടത്. ജെറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നടപടി തള്ളിക്കളഞ്ഞ യോഗം, ദ്വിരാഷ്ട്ര പരിഹാരത്തിലധിഷ്ഠിതമായ നീതിപൂര്‍വകവും സമഗ്രവുമായ സമാധാനമാണ് പലസ്തീന്‍-ഇസ്രായേല്‍ പ്രശ്‌നത്തില്‍ ഉണ്ടാവേണ്ടതെന്നും വ്യക്തമാക്കിയിരുന്നു.

benjamin

ജെറുസലേമുമായി ബന്ധപ്പെട്ട തീരുമാനത്തില്‍ നിന്ന് ട്രംപ് പിന്‍മാറണമെന്നും അല്ലാത്തപക്ഷം ഉണ്ടാവുന്ന മുഴുവന്‍ പ്രത്യാഘാതങ്ങള്‍ക്കും ട്രംപ് ഭരണകൂടമായിരിക്കും ഉത്തരവാദിയെന്നും യോഗം വ്യക്തമാക്കി. അമേരിക്കയുടെ ഈ തീരുമാനം അപകടകരമാണ്. ജെറുസലേമിന്റെ നിയമപരമായ അവസ്ഥയെ മാറ്റാനുള്ള ശ്രമത്തിന് യാതൊരു നിയമസാധുതയുമില്ല. ജെറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന രാഷ്ട്രങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ മുസ്ലിം രാഷ്ട്രങ്ങള്‍ ഒരുക്കമാണെന്നും ഒഐസി മുന്നറിയിപ്പ് നല്‍കുകയുണ്ടായി.

അതേസമയം, ജെറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുന്നതിലൂടെ പലസ്തീന്‍ പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാനുള്ള അവകാശം അമേരിക്കയ്ക്ക് ഇല്ലാതായിരിക്കുകയാണെന്നും ഇനി അമേരിക്കയെ ഈ വിഷയത്തില്‍ മധ്യസ്ഥനായി സ്വീകരിക്കുന്ന പ്രശ്‌നമില്ലെന്നും യോഗത്തില്‍ സംസാരിച്ച പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറയുകയുണ്ടായി. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനായിരുന്നു ഒഐസിയുടെ അടിയന്തര യോഗം വിളിച്ചുകൂട്ടാന്‍ മുന്‍കൈയെടുത്തത്.

English summary
netanyahu rejects oic call
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X