കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രചാരണസ്ഥലത്തേക്ക് മിസൈല്‍ ആക്രമണം, നെതന്യാഹു സ്റ്റേജ് വിട്ടു, മിസെെല്‍ തകര്‍ത്തെന്ന് ഇസ്രയേല്‍!!

Google Oneindia Malayalam News

ജറുസലേം: ഗസാ മുനമ്പില്‍ നിന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രചാരണ സ്ഥലത്തേക്ക് മിസൈല്‍ ആക്രമണം. എന്നാല്‍ മിസൈല്‍ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന് മുമ്പ് തകര്‍ത്തെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. മിസൈല്‍ പ്രതിരോധ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് നിഷ്പ്രഭമാക്കിയത്. ദക്ഷിണ ഇസ്രയേലിലാണ് ആക്രമണം നടക്കുമായിരുന്നത്. എന്നാല്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് നെതന്യാഹു സ്റ്റേജ് വിട്ട് പോയി.

1

അതേസമയം ലിക്കുഡ് പാര്‍ട്ടിയില്‍ നെതന്യാഹുവിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ആക്രമണ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. പ്രചാരണത്തിലേക്ക് നെതന്യാഹു എത്തുന്നതും രണ്ട് മിനുട്ടുകള്‍ക്ക് ശേഷം അദ്ദേഹം സ്റ്റേജ് വിട്ടുപോകുന്നതുമായ ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. ജനങ്ങള്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്നതും കാണാം. അഷ്‌കെലോണ്‍ മേഖലയില്‍ റോക്കറ്റാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സൈന്യം പറഞ്ഞു.

നെതന്യാഹു 12 മിനുട്ടുകള്‍ക്ക് ശേഷം സ്റ്റേജിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. അതേസമയം മിസൈലാക്രമണം ആര് നടത്തിയതാണെന്ന് വ്യക്തമായിട്ടില്ല. ആരും ഉത്തരവാദിത്തവും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് മറുപടിയായി യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും ഗസയില്‍ ബോംബ് വര്‍ഷിക്കാനായി സജ്ജമാക്കിയിട്ടുണ്ടെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. എന്നാല്‍ ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കാതെ തിരിച്ചടിക്കാനാവില്ലെന്നും സൈന്യം പറഞ്ഞു.

ഗസയില്‍ നിന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ ഹമാസാണെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു. ഇസ്രയേല്‍ പൗരന്‍മാര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ ഹമാസ് പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും സൈന്യം മുന്നറിയിപ്പ് നല്‍കി. മുമ്പ് തനിക്കെതിരെ ആക്രമണം നടത്തിയവര്‍ ഇപ്പോഴില്ല. എന്നാല്‍ ഇത്തവണ നടത്തിയവര്‍ക്കും ഇതേ ഗതി തന്നെ വരുമെന്നും നെതന്യാഹു പറഞ്ഞു. ബാഹ അബു അല്‍ അത്തയെ വധിച്ചത് ചൂണ്ടിക്കാണിച്ചാണ് നെതന്യാഹുവിന്റെ പരാമര്‍ശം.

 ജെജെപിയില്‍ പ്രതിസന്ധി.... ഉപാധ്യക്ഷ സ്ഥാനം എംഎല്‍എ രാജിവെച്ചു, ബിജെപി സഖ്യത്തില്‍ പൊട്ടിത്തെറി!! ജെജെപിയില്‍ പ്രതിസന്ധി.... ഉപാധ്യക്ഷ സ്ഥാനം എംഎല്‍എ രാജിവെച്ചു, ബിജെപി സഖ്യത്തില്‍ പൊട്ടിത്തെറി!!

English summary
netanyahu rushed offstage as rocket fired from gaza
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X