നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും; ചര്‍ച്ച വെളിപ്പെടുത്തി മംദാനി, ഇസ്രായേല്‍ നേതാവ് യാത്ര മാറ്റില്ല

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അമേരിക്കയില്‍ അറസ്റ്റ് ചെയ്യുമോ? ന്യൂയോര്‍ക്ക് മേയര്‍ സുഹ്‌റാന്‍ മംദാനി കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് ഈ ചോദ്യം ശക്തമായത്. നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം എന്ന നിലപാടുകാരനാണ് മംദാനി. ഒന്നും നടക്കില്ലെന്ന് ഇസ്രായേല്‍ പ്രതികരിച്ചു. ജൂതര്‍ക്ക് വലിയ സ്വാധീനമുള്ള നഗരമാണ് ന്യൂയോര്‍ക്ക്.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹു യുദ്ധക്കുറ്റം ചെയ്തുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പല രാജ്യങ്ങളിലും അദ്ദേഹം അറസ്റ്റ് ഭീഷണി നേരിടുന്നുണ്ട്. അമേരിക്കയുമായി അടുത്ത സൗഹൃദമുള്ളതിനാല്‍ തടസങ്ങളുണ്ടാകില്ലെന്നാണ് ഇസ്രായേല്‍ കരുതുന്നത്. എന്നാല്‍ ന്യൂയോര്‍ക്കില്‍ കാര്യങ്ങള്‍ മറിച്ചാകാനുള്ള സാധ്യതയുണ്ട്. ന്യൂയോര്‍ക്കിലാണ് യുഎന്‍ ജനറല്‍ അസംബ്ലി നടക്കാന്‍ പോകുന്നത്.

netanyahu arrest in newyork mamdani says what

നെതന്യാഹു ഹേഗിലാണ് ഉണ്ടാകേണ്ടത് എന്ന് മംദാനി പറഞ്ഞു. യുഎന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ പരാമര്‍ശിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അന്താരാഷ്ട്ര കോടതിയുടെ ആസ്ഥാനം നെതര്‍ലാന്റ്‌സിലെ ഹേഗിലാണ്. നെതന്യാഹു യുദ്ധക്കുറ്റവാളിയാണ്. അന്താരഷ്ട്ര കോടതി കുറ്റം ചുമത്തിയിട്ടുണ്ടെന്നും ന്യൂയോര്‍ക്ക് മേയര്‍ പറയുന്നു.

പലസ്തീനിലെ ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തി കൂട്ട ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 2024ലാണ് ഹേഗിലെ കോടതി നെതന്യാഹു യുദ്ധക്കുറ്റം ചെയ്തുവെന്ന് പ്രഖ്യാപിച്ചത്. വരുന്ന സെപ്തംബറിലാണ് ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലി നടക്കുക. ലോക നേതാക്കളെല്ലാം ഈ വേളയില്‍ ന്യൂയോര്‍ക്കിലെത്തും. ഇസ്രായേല്‍ പ്രധാനമന്ത്രി എന്ന നിലയില്‍ നെതന്യാഹുവും എത്തേണ്ടതാണ്.

വിദേശ നേതാവിനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യം മംദാനി ന്യൂയോര്‍ക്ക് പോലീസ് വകുപ്പുമായി ചര്‍ച്ച ചെയ്തു. നിയമപരമായ വശങ്ങള്‍ പരിശോധിച്ചുണ്ട്. ചെയ്യാന്‍ കഴിയുന്നത് ചെയ്യുമെന്നും മംദാനി പറഞ്ഞു. അന്താരാഷ്ട്ര കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവരെ അറസ്റ്റ് ചെയ്യണം എന്ന് മുമ്പും നിലപാട് സ്വീകരിച്ച വ്യക്തിയാണ് മംദാനി. ന്യൂയോര്‍ക്ക് മേയര്‍ എന്ന നിലയില്‍ മംദാനിക്ക് വലിയ അധികാരമാണുള്ളത്.

അതേസമയം, മംദാനിക്കെതിരെ ഇസ്രായേല്‍ രംഗത്തുവന്നു. മേയര്‍ എന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് പകരം ആന്റി സെമിറ്റിസം വളര്‍ത്താനാണ് മംദാനി ശ്രമിക്കുന്നത് എന്ന് യുഎന്നിലെ ഇസ്രായേല്‍ അംബാസഡര്‍ ഡാനി ദാനന്‍ എക്‌സില്‍ കുറിച്ചു. ഇതൊന്നും ഇസ്രായേലിനെ പിന്തിരിപ്പിക്കില്ല. പ്രധാനമന്ത്രി നെതന്യാഹു ന്യൂയോര്‍ക്കില്‍ വരും. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കും. ലോകത്തിന് മുമ്പില്‍ ഇസ്രായേലിന്റെ സത്യം തുറന്നുപറയുമെന്നും ഡാനി പറഞ്ഞു. ഇസ്രായേലില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. ഒക്ടോബറിലാണ് തിരഞ്ഞെടുപ്പ്. അതിന് മുന്നോടിയായി പാര്‍ലമെന്റ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+