സൂക്ഷിക്കണം ഈ കുട്ടികളെ! ഇവരാണ് ശരിക്കും കുറ്റവാളികള്‍....ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍...
മൂന്നു വയസില്‍ നടത്തുന്ന ബ്രെയിന്‍ ടെസ്റ്റില്‍ 20%ത്തിന് താഴെ റിസള്‍ട്ട് ലഭിക്കുന്നവര്‍ വലുതാകുമ്പോള്‍ കുറ്റവാളികളാകാന്‍ സാധ്യത കൂടുതല്‍.
ന്യൂയോര്‍ക്ക്: കുട്ടികള്‍ വലുതാകുമ്പോള്‍ ആരാകുമെന്ന് നമുക്ക് പ്രവചിക്കാന്‍ കഴിയുമോ? ഒടുവില്‍ ഈ ചോദ്യത്തിന് ഉത്തരമായിരിക്കുന്നു. മൂന്നു വയസില്‍ കുട്ടികളില്‍ നടത്തുന്ന തലച്ചോര്‍ പരിശോധനയിലൂടെ ഭാവിയില്‍ ആരാകുമെന്ന് കണ്ടെത്താനാകുമെന്നാണ് അമേരിക്കയിലെ ഡ്യൂക്ക് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
മൂന്നു വയസില്‍ നടത്തുന്ന ബ്രെയിന്‍ ടെസ്റ്റില്‍ 20%ത്തിന് താഴെ റിസള്‍ട്ട് ലഭിക്കുന്നവര്‍ വലുതാകുമ്പോള്‍ കുറ്റവാളികളാവാനും കുറ്റകൃത്യങ്ങളിലേര്‍പ്പെടാനും സാധ്യത കൂടുതലാണെന്നാണ് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. ന്യൂസിലാന്റിലാണ് സര്‍വ്വകലാശാലയിലെ ഗവേഷക സംഘം ഇതുസംബന്ധിച്ച പഠനം നടത്തിയത്.

ബ്രെയിന്‍ ടെസ്റ്റ്
കുട്ടികളില്‍ മൂന്നാം വയസില്‍ നടത്തുന്ന ബ്രെയിന്‍ ടെസ്റ്റിലൂടെയാണ് ഇക്കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞത്. പരിശോധനയില്‍ തലച്ചോറിന്റെ ആരോഗ്യം 20% മാത്രമുള്ള കുട്ടികളാണ് വലുതാകുമ്പോള്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടാന്‍ സാധ്യതയെന്നാണ് പഠനത്തില്‍ പറയുന്നത്.

സ്‌കൂളുകളില്‍ പ്രത്യേക പരിചരണം നല്‍കണം
എന്നാല്‍ ബ്രെയിന്‍ ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞ കുട്ടികളെ മാറ്റി നിര്‍ത്തേണ്ടതില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്‌കൂളിലും വീട്ടിലും നല്‍കുന്ന പ്രത്യേക പരിചരണത്തിലൂടെ കുട്ടികളെ മാറ്റിയെടുക്കാനാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

എല്ലാം മാറ്റിയെടുക്കാം
കുട്ടികളിലെ ബ്രെയിന്‍ ടെസ്റ്റ് ഫലം മോശമാണന്നെറിഞ്ഞാല്‍ രക്ഷിതാക്കള്‍ ഭയക്കേണ്ടതില്ല. നിരവധി മാര്‍ഗങ്ങളിലൂടെ അതെല്ലാം മാറ്റിയെടുക്കാമെന്നും ഡ്യൂക്ക് സര്‍വ്വകലാശാലയുടെ പഠനത്തിലുണ്ട്.

പ്രസിദ്ധീകരിച്ചത് നാച്യുര്‍ ഹ്യുമന്‍ ബിഹേവിയര്‍
അമേരിക്കയിലെ ഡ്യൂക്ക് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ന്യൂറോ സയന്‍റിസ്റ്റുകളുടെ സഹകരണത്തോടെ ഇത്തരത്തിലുള്ള ഒരു പഠനം നടത്തിയിരിക്കുന്നത്. നാച്യുര്‍ ഹ്യുമന്‍ ബിഹേവിയര്‍ ഈ പഠനമ പ്രസിദ്ധീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications