' സണ്‍ ഓഫ് എ ബിച്ച്'... ഒബാമയെ താനങ്ങനെ വിളിച്ചിട്ടില്ലെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്‍റ്
ദാവോ: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെ ഫിലീപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേര്‍ട്ട് ചീത്ത വിളിച്ചത് ലോകം ഞെട്ടലോടെയാണ് അറിഞ്ഞത്. ലോക പോലീസായ അമേരിക്കയുടെ പ്രസിഡന്റിനെ സണ്‍ ഓഫ് എ ബിച്ച് എന്ന് വിളിക്കാന്‍ മാത്രം ഫിലിപ്പീന്‍ പ്രസിഡന്റിനെങ്ങനെ ധൈര്യം വന്നു എന്നായിരുന്നു എല്ലാവരുടെയും ചോദ്യം.
എന്നാല്‍ താന്‍ ഒബാമയെ വേശ്യയുടെ മകനെന്ന് വിളിച്ചിട്ടില്ലെന്നാണ് ഡ്യൂട്ടേര്‍ട്ട് പറയുന്നത്. ആസിയാന്‍ ഉച്ചകോടിക്കായി പുറപ്പെടുന്നതിന് തൊട്ട് മുമ്പായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഫിലിപ്പീന്‍ പ്രസിഡന്റ് ബാരക് ഒബാമയ്‌ക്കെതിരെ രൂക്ഷമായ പദപ്രയോഗം നടത്തിയത്.

മയക്ക് മരുന്ന് മാഫിയയെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ഫിലിപ്പീന്‍സില്‍ ആയിരക്കണക്കിന് പേരെയാണ് ഭരണകൂടം കൊലപ്പെടുത്തിയിരുന്നത്. ഇതിനെ അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ ചോദ്യം ചെയ്തിരുന്നു.
വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് ഒബാമ വേശ്യയുടെ മകനാണെന്നും താന്‍ അമേരിക്കയുടെ കളിപ്പാവയല്ലെന്നും റോഡ്രിഗോ പറഞ്ഞത്. ആരാണ് മനുഷ്യാവകാശത്തെക്കുറിച്ച് പഠിപ്പിക്കുന്നതെന്നും അദ്ദേഹം തിരിച്ച് ചോദിച്ചു.
ഇതെതുടര്‍ന്ന് ഒബാമ ഡ്യൂട്ടേര്‍ട്ടുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയിരുന്നു. എന്നാല്‍ താന്‍ അത്തരമൊരു പദപ്രയോഗം നടത്തിയിട്ടില്ലെന്നാണ് അദ്ദേഹം ഇപ്പോള്‍ അവകാശപ്പെടുന്നത്. കൂടിക്കാഴ്ച റദ്ദാക്കിയ ഒബാമ അത്താഴവിരുന്നിടെ മാത്രമാണ് റോഡ്രിഗോയെ കണ്ടത്.
Read Also: അന്ധവിശ്വാസത്തിന് തോമസ് ഐസക് പ്രചാരകന്‍? 200 കോടി തട്ടിയ കേസിലെ പ്രതിക്കൊപ്പം വേദിപങ്കിട്ടു...
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications