എയ്ഡ്‌സിനെ പ്രതിരോധിയ്ക്കാന്‍ ഇനി 'അത്' മാത്രമല്ല, വാഴപ്പഴവും!!!
സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തെ ഏറ്റവും ഭയപ്പെടുന്ന രോഗമാണ് അയ്ഡ്‌സ്. രോഗം ബാധിച്ചാല്‍ പിന്നെ പ്രതിരോധ ശേഷി നഷ്ടപ്പെട്ട് ദാരുണ മരണമായിരിയ്ക്കും ഫലം. നിലവില്‍ കണ്ടെത്തിയ മരുന്നുകളെല്ലാം തന്നെ മരണത്തിന്റെ സമയം അല്‍പം നീട്ടിനല്‍കും എന്നല്ലാതെ വേറെ ഒരു ഗുണവും ഇല്ല.
എന്നാല്‍ ഇപ്പോള്‍ ശാസ്ത്ര ലോകത്ത് നിന്ന് വരുന്ന വാര്‍ത്ത അല്‍പം ആശ്വാസം പകരുന്നതാണ്. അത് എയ്ഡ്‌സിന്റെ കാര്യത്തില്‍ മാത്രമല്ല, വൈറസ്സുകള്‍ പരത്തുന്ന മറ്റ് പല മാരക രോഗങ്ങളേയും പ്രതിരോധിയ്ക്കാന്‍ സഹായിയ്ക്കും.

നമ്മുടെ നാട്ടില്‍ അത്ര വിലയൊന്നും ഇല്ലാത്ത ഒരു സാധനത്തില്‍ നിന്നാണ് പ്രതിരോധ വസ്തു ഉത്പാദിപ്പിയ്ക്കുന്നത്. എന്താണെന്നല്ലേ... വാഴപ്പഴമെന്നും നേന്ത്രപ്പഴമെന്നും മലയാളത്തില്‍ വിളിയ്ക്കുന്ന, ഇംഗ്ലീഷില്‍ ബനാന എന്ന് വിളിയ്ക്കുന്ന പഴം തന്നെ.
വാഴപ്പഴത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത 'ബാന്‍ലെക്' എന്ന പ്രോട്ടീന്‍ ആണ് വൈറസ് രോഗങ്ങള്‍ക്ക് പ്രതിവിധിയാകുമെന്ന് പ്രതീക്ഷിയ്ക്കപ്പെടുന്നത്. വൈറസ്സുകള്‍ കോശങ്ങളിലേയ്ക്ക് കടക്കുന്നത് തടയാന്‍ ബാന്‍ലെക്കിന് കഴിയുമെന്ന് അഞ്ച് വര്‍ഷം മുമ്പ് തന്നെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അതിന്റെ പാര്‍ശ്വ ഫലങ്ങളായിരുന്നു അന്ന് പ്രശ്‌നം.
എന്നാല്‍ ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ അല്‍പം കൂടി മുന്നോട്ടെത്തിയിരിയ്ക്കുന്നു. വലിയ പാര്‍ശ്വഫലങ്ങളില്ലാതെ തന്നെ ബാന്‍ലെക് ഉപയോഗിയ്ക്കാമെന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്. ബാന്‍ലെക്കിന്റെ ഒരു പുതിയ വേര്‍ഷന്‍ തന്നെയാണ് ഇപ്പോള്‍ ശാസ്ത്രലോകം കണ്ടുപിടിച്ചിരിയ്ക്കുന്നത്. എച്ച്84ടി എന്നാണ് ഇതിന് പേര് നല്‍കിയിരിയ്ക്കുന്നത്.
എന്തായാലും മനുഷ്യരില്‍ ഈ പ്രോട്ടീന്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ല. എലികളില്‍ വിജയകരമായി പരീക്ഷണം നടത്തുകയും ചെയ്തിട്ടുണ്ട്. എയ്ഡ്‌സ് മാത്രമല്ല, ഹെപ്പറ്റൈറ്റിസ് ബി, ഇന്‍ഫ്‌ലുവന്‍സ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കും ഇത് ഗുണകരമാകും.












Click it and Unblock the Notifications