മനുഷ്യ ജീവന് ഭീഷണിയായി സൂപ്പർബഗ് !!!; അമേരിക്കൻ യുവതിക്ക് രോഗം പടർന്നത് ഇന്ത്യയിൽ നിന്ന് ?
ഇന്ത്യയിൽ നിന്ന് അമേരിക്കയിൽ തിരിച്ചെത്തിയ യുവതിയാണ് സൂപ്പർബഗ് ശരീരത്തിൽ പ്രവേശിച്ചതിനെ തുടർന്ന് മരിച്ചത്
നെവാഡ: ശാസ്ത്രത്തിനും മരുന്നുകള്‍ക്കും പിടിനല്‍കാത്ത 'സൂപ്പര്‍ബഗ്' ആളുകളുടെ ജീവനെടുക്കുന്നു. ഇന്ത്യയിൽ നിന്ന് നെവാഡയില്‍ തിരിച്ചെത്തിയ യുവതിയുടെ മരണവാര്‍ത്തയാണ് ഏറ്റവും അവസാനമായി ഡോക്ടര്‍മാര്‍ പുറത്ത് വിട്ടത്. ആന്റിബോയോട്ടിക്കുകള് രോഗിയുടെ ശരീരത്തില്‍ ഫലിയ്ക്കുന്നുണ്ടായിരുന്നില്ല.

പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ 'സൂപ്പര്‍ബഗ്' പടരുന്നുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്കുന്നു.. കഴിഞ്ഞ ആഗസ്റ്റില്‍ മരിച്ച ഒരു സ്ത്രീയുടെ ശരീരദ്രവങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് സിആര്‍ഇ വിഭാഗത്തില്‍പ്പെടുന്ന ബാക്ടീരിയകള്‍ ഇവരുടെ ശരീരത്തെ ബാധിച്ചിരുന്നായി കണ്ടെത്തി. എന്നാല്‍ ഇവയ്ക്ക് ഇത് വരെ മരുന്ന് കണ്ടെത്തിയിട്ടില്ല.

ആന്റിബയോട്ടിക്കുകളാല്‍ പ്രതിരോധിക്കാന്‍ കഴിയാത്ത ബാക്ടീരിയകളെയാണ് സൂപ്പര്‍ബഗ്ഗുകള്‍ എന്ന് പറയുന്നത്. ഇവ ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ഫലപ്രദമായ ചികിത്സ സാധ്യമല്ല. നിലവിലെ ആന്റിബയോട്ടിക്കുകള്‍ ചിലപ്പോള്‍ ഇവയുടെ വളര്‍ച്ചയുടെ തോത് കൂട്ടുന്നതിനും ഇടയാക്കും. അതിനാല്‍ സൂപ്പര്‍ബഗ് ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗിയെ മരണത്തിന് വിട്ട് നല്‍കുക മാത്രമേ വഴി ഉള്ളൂ എന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.ആഗസ്റ്റില്‍ മരിച്ച രോഗിയ്ക്ക് ഇന്ത്യയില്‍ നിന്നാണോ രോഗം പകര്‍ന്നതെന്ന് സംശയിക്കുന്നുണ്ട്. അമേരിക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ ഉടന്‍ തന്നെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയിരുന്നു. പ്രതിരോധ കുത്തിവയ്പ്പുകളോട് ഒന്നും പിന്നീട് ഇവരുടെ ശരീരം പ്രതികരിക്കുന്നുണ്ടായിരുന്നില്ല.

അസ്വാഭാവിക സാഹചര്യങ്ങളില്‍ മരിക്കുന്ന രോഗികളുടെ മൃതദേഹം പരിശോധനയ്ക്ക് വിധേയമാക്കിയാലും മാസങ്ങള്‍ക്ക് ശേഷം മാത്രമേ ഫലം ലഭ്യമാകൂ. ഇതിനിടെ ബാക്ടീരിയ കൂടുതല്‍ പേരിലേക്ക് വ്യപിച്ചിരിക്കാമെന്നും ഡോക്ടര്‍മാര്‍ ഭയപ്പെടുന്നു. എയ്ഡ്സിനും, എബോളയ്ക്കും സികയും ശേഷം ലോകജനതയുടെ ജീവന് ഭീഷണി ആകുന്ന സൂപ്പർബഗ്ഗിന്ററെ സാന്നിധ്യം ശാസ്ത്ര ലോകത്തിന് ആശങ്കയാവുകയാണ്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications