കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യ ജീവന് ഭീഷണിയായി സൂപ്പർബഗ് !!!; അമേരിക്കൻ യുവതിക്ക് രോഗം പടർന്നത് ഇന്ത്യയിൽ നിന്ന് ?

ഇന്ത്യയിൽ നിന്ന് അമേരിക്കയിൽ തിരിച്ചെത്തിയ യുവതിയാണ് സൂപ്പർബഗ് ശരീരത്തിൽ പ്രവേശിച്ചതിനെ തുടർന്ന് മരിച്ചത്

  • By മരിയ
Google Oneindia Malayalam News

നെവാഡ: ശാസ്ത്രത്തിനും മരുന്നുകള്‍ക്കും പിടിനല്‍കാത്ത 'സൂപ്പര്‍ബഗ്' ആളുകളുടെ ജീവനെടുക്കുന്നു. ഇന്ത്യയിൽ നിന്ന് നെവാഡയില്‍ തിരിച്ചെത്തിയ യുവതിയുടെ മരണവാര്‍ത്തയാണ് ഏറ്റവും അവസാനമായി ഡോക്ടര്‍മാര്‍ പുറത്ത് വിട്ടത്. ആന്‌റിബോയോട്ടിക്കുകള്‍ രോഗിയുടെ ശരീരത്തില്‍ ഫലിയ്ക്കുന്നുണ്ടായിരുന്നില്ല.

Superbug

പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ 'സൂപ്പര്‍ബഗ്' പടരുന്നുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.. കഴിഞ്ഞ ആഗസ്റ്റില്‍ മരിച്ച ഒരു സ്ത്രീയുടെ ശരീരദ്രവങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് സിആര്‍ഇ വിഭാഗത്തില്‍പ്പെടുന്ന ബാക്ടീരിയകള്‍ ഇവരുടെ ശരീരത്തെ ബാധിച്ചിരുന്നായി കണ്ടെത്തി. എന്നാല്‍ ഇവയ്ക്ക് ഇത് വരെ മരുന്ന് കണ്ടെത്തിയിട്ടില്ല.

dnager superbug

ആന്‌റിബയോട്ടിക്കുകളാല്‍ പ്രതിരോധിക്കാന്‍ കഴിയാത്ത ബാക്ടീരിയകളെയാണ് സൂപ്പര്‍ബഗ്ഗുകള്‍ എന്ന് പറയുന്നത്. ഇവ ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ഫലപ്രദമായ ചികിത്സ സാധ്യമല്ല. നിലവിലെ ആന്‌റിബയോട്ടിക്കുകള്‍ ചിലപ്പോള്‍ ഇവയുടെ വളര്‍ച്ചയുടെ തോത് കൂട്ടുന്നതിനും ഇടയാക്കും. അതിനാല്‍ സൂപ്പര്‍ബഗ് ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗിയെ മരണത്തിന് വിട്ട് നല്‍കുക മാത്രമേ വഴി ഉള്ളൂ എന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.ആഗസ്റ്റില്‍ മരിച്ച രോഗിയ്ക്ക് ഇന്ത്യയില്‍ നിന്നാണോ രോഗം പകര്‍ന്നതെന്ന് സംശയിക്കുന്നുണ്ട്. അമേരിക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ ഉടന്‍ തന്നെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയിരുന്നു. പ്രതിരോധ കുത്തിവയ്പ്പുകളോട് ഒന്നും പിന്നീട് ഇവരുടെ ശരീരം പ്രതികരിക്കുന്നുണ്ടായിരുന്നില്ല.

death superbug

അസ്വാഭാവിക സാഹചര്യങ്ങളില്‍ മരിക്കുന്ന രോഗികളുടെ മൃതദേഹം പരിശോധനയ്ക്ക് വിധേയമാക്കിയാലും മാസങ്ങള്‍ക്ക് ശേഷം മാത്രമേ ഫലം ലഭ്യമാകൂ. ഇതിനിടെ ബാക്ടീരിയ കൂടുതല്‍ പേരിലേക്ക് വ്യപിച്ചിരിക്കാമെന്നും ഡോക്ടര്‍മാര്‍ ഭയപ്പെടുന്നു. എയ്ഡ്‌സിനും, എബോളയ്ക്കും സികയും ശേഷം ലോകജനതയുടെ ജീവന് ഭീഷണി ആകുന്ന സൂപ്പർബഗ്ഗിന്ററെ സാന്നിധ്യം ശാസ്ത്ര ലോകത്തിന് ആശങ്കയാവുകയാണ്.

English summary
The woman, in her 70s, died last August. Tests showed she had been infected with an antibiotic-resistant bacterial group called Superbug.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X