നിങ്ങള്‍ കുടിക്കുന്ന ബിയര്‍ ഫ്രഷ് ആണോ എന്ന് തിരിച്ചറിയാന്‍ ഇതാ മൊബൈല്‍ ആപ്പ് വന്നിരിക്കുന്നു
ലണ്ടന്‍: നിങ്ങള്‍ കുടിക്കുന്ന ബിയറിന്റെ ക്വാളിറ്റി എത്രമാത്രമുണ്ട് എന്ന് തിരിച്ചറിയാന്‍ ഇതാ മൊബൈല്‍ ആപ്പ് വന്നിരിക്കുന്നു. സ്മാര്‍ട്ട് ഫോണ്‍ വഴി ഉപയോഗിക്കാവുന്ന മൊബൈല്‍ ആപ്ലിക്കേഷനാണിത്. കുറഞ്ഞ ചിലവില്‍ ബിയറിന്റെ ഗുണനിലവാരം അളക്കാന്‍ ഇത് വഴി സാധിക്കുന്നു.
സിയുഎം യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് പുതിയ പരീക്ഷണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. പോളിമര്‍ സെര്‍സര്‍ വെച്ചാണ് ബിയറിന്റെ ഫ്രഷ്‌നെസ് അളക്കുന്നത്. ഇതിലൂടെ ബിയറിന്റെ കളര്‍ മാറ്റം തിരിച്ചറിയാന്‍ സാധിക്കുന്നു. സെന്‍സര്‍ നിയന്ത്രിക്കുന്നത് സ്മാര്‍ട്ട് ഫോണ്‍ വഴിയാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആല്‍ക്കഹോളിക് ഉത്പനമാണ് ബിയര്‍. ഓരോ ബ്രാന്‍ഡിന്റെയും നിറവും ആല്‍ക്കഹോള്‍ അംശവും വ്യത്യസ് അളവിലായിരിക്കും. ഓരോ ബിയറും വ്യത്യസ്ത സ്‌റ്റോറേജ് കണ്ടീഷനിലായിരിക്കും സൂക്ഷിക്കുന്നത്. ദിവസങ്ങള്‍ പഴക്കം വരുന്നത് വഴി ഇതില്‍ ഉപോയഗിക്കുന്ന പഥാര്‍ത്ഥങ്ങള്‍ കെമിക്കല്‍ കണ്ടന്റുകളായി മാറുകയും നെഗറ്റീവ് റിസള്‍ട്ട് നല്‍കുകയും ചെയ്യുന്നു.
ഇത്തരം അറിവുകള്‍ സാധാരണകാര്‍ക്ക് അന്യമാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ച് നിങ്ങള്‍ കുടിക്കുന്ന ബിയര്‍ ഫ്രഷ് ആണോ എന്ന് കണ്ടെത്തുന്നതിനാണ് ശാസ്ത്രജ്ഞര്‍ പുതിയ ആപ്ലിക്കേഷന്‍ കൊണ്ടുവന്നിരിക്കുന്നത്.അനലറ്റിക്കല്‍ കെമിസ്ട്രി എന്ന മാഗസിനിലാണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.












Click it and Unblock the Notifications