അമേരിക്കയില്‍ അമ്മയുടെ വയറ്റില്‍ നിന്നും വെട്ടിമാറ്റി: കുഞ്ഞ് രണ്ട് മാസം കഴിഞ്ഞ് മരിച്ചു
ചിക്കാഗോ: കൊല്ലപ്പെട്ട അമ്മയുടെ വയറ്റില്‍ നിന്നും വെട്ടി മാറ്റിയെടുത്ത രണ്ട് മാസം പ്രായമായ ആണ്‍ കുഞ്ഞ് മരിച്ചു. തലച്ചോറിനേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച ചിക്കാഗോയിലെ ആശുപത്രിയില്‍ വെച്ച് മരിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഏപ്രില്‍ 23നാണ് പത്തൊമ്പത്കാരിയായ മര്‍ലെന്‍ ഒച്ചോവ ലോപ്പസിനെ ചിക്കാഗോയിലെ ഒരു അമ്മയും മകളും കൊലപ്പെടുത്തുന്നത്. നവജാത ശിശുക്കള്‍ക്കുള്ള ഭക്ഷണം സൗജന്യമായി നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് അമ്മയും മകളും ഗര്‍ഭിണിയായ യുവതിയെ ഫേസ്ബുക്കിലൂടെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തിയത്.
പൊലീസിന്റെ വിശദീകരണം പ്രകാരം ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിയെ 46കാരിയായ ക്ലാരിസ ഫിഗുറോവയും 24കാരിയായ മകള്‍ ഡെസിറിയും ചേര്‍ന്ന് വീട്ടില്‍ വെച്ച് ശ്വാസം മുട്ടിച്ച് കൊന്ന് കുഞ്ഞിനെ വെട്ടിമാറ്റിയെടുക്കുകയായിരുന്നു. കുഞ്ഞ് ശ്വസിക്കാത്തതിനെ തുടര്‍ന്ന് വൈദ്യസഹായം തേടിയ ഫിഗുറോവ കുഞ്ഞ് തന്റെയാണെന്ന് അവകാശപ്പെട്ടു. മസ്തിഷ്‌ക മരണം സംഭവിച്ച കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ കുഞ്ഞ് മരിച്ച വിവരം വെള്ളിയാഴ്ചയാണ് കുടുംബ വക്താവ് ജൂലി കോണ്‍ട്രെറാസ് ഫേസ്ബുക്ക് വഴി അറിയിച്ചത്. കാണാതായ ഒച്ചോവ-ലോപ്പസിന്റെ മൃതദേഹം മൂന്നാഴ്ചക്ക് ശേഷം ഫിഗുറോവയുടെ വീട്ടിലെ മാലിന്യക്കൂമ്പാരത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

ഒച്ചോവ-ലോപ്പസിന്റെ കൊലപാതകം, നവജാത ശിശുവിന്റെ മരണം എന്നീ കുറ്റങ്ങളാണ് രണ്ട് വനിതകള്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്. ഫിഗുറോവയുടെ കാമുകന്‍ നാല്‍പതുകാരനായ പിയോട്ടര്‍ ബോബക്കിനെതിരെ കൊലപാതകം മറച്ചു വെച്ചതിന് കേസെടുത്തു. ഗെറോവയുടെ കാമുകന്‍ എന്ന് പോലീസ് വിശേഷിപ്പിച്ച പിയോട്ടര്‍ ബോബക്ക് (40) ആണ് കൊലപാതകം മറച്ചുവെച്ചത്.
കുഞ്ഞിന്റെ മരണത്തോടെ പുതിയ കൊലപാതക കുറ്റങ്ങള്‍ കൂടി ഇവര്‍ക്കെതിരെ ചേര്‍ക്കണമെന്നന് കുടുംബ വക്കീല്‍ ഫ്രാങ്ക് ആവില വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 'കുഞ്ഞിനെ കൊലപ്പെടുത്തി, അതിനാല്‍ ഈ മൂന്ന് പേര്‍ക്കെതിരെയും കൊലപാതക കുറ്റത്തിന് കേസെടുക്കണം. അവരെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കില്‍ അവരെയും നിയമത്തിന് മുന്‍പില്‍ കൊണ്ടു വരണം. ആവില പറഞ്ഞു.












Click it and Unblock the Notifications