കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കറാമ റോഡിലെ കുരുക്കഴിക്കാന്‍ പുതിയ പാലം സജ്ജമായി; ഉദ്ഘാടനം ജനുവരിയില്‍

  • By Desk
Google Oneindia Malayalam News

ദുബായ്: കറാമയിലെ ഗതാഗതക്കുരുക്കിന് പരഹാരംമായി പുതിയ പാലം വരുന്നു. ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റില്‍ നിര്‍മാണം പുരോഗമിക്കുന്ന പ്രധാന പാലം ജനുവരിയില്‍ തുറക്കുമെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) ചെയര്‍മാന്‍ മതാര്‍ അല്‍ തായര്‍ അറിയിച്ചു. പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റ് ഇന്റര്‍സെക്ഷന്‍ പദ്ധതിയുടെ ഭാഗമായാണു പുതിയ പാലം സജ്ജമാക്കിയത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തെ തിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

മോദിയോ രാഹുൽ ഗാന്ധിയോ.. കോൺഗ്രസോ ബിജെപിയോ.. ആര് ചിരിക്കും ഗുജറാത്തിൽ.. ഇന്നറിയാം ഫലം!!
ഇതോടനുബന്ധിച്ച് ഗര്‍ഹൂദിനെയും മിനാ റാഷിദിനെയും ബന്ധിപ്പിച്ച് നിര്‍മിക്കുന്ന ഭൂഗര്‍ഭ പാത 2018 മധ്യത്തോടെ ടണല്‍ തുറക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുരങ്കപാതയുടെ നിര്‍മാണം 70 ശതമാനവും പൂര്‍ത്തിയായി.

dubai

മേഖലയിലെ ഗതാഗതം സുഗമമാക്കാന്‍ ഉപകരിക്കുന്ന ഷന്‍ദഗ റോഡ് ശൃംഖല പദ്ധതിയും മതാര്‍ അല്‍ തായര്‍ പ്രഖ്യാപിച്ചു. ഷെയ്ഖ് റാഷിദ് സ്ട്രീറ്റ് മുതല്‍ ഷിന്‍ദഗ വരെയും ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റ് മുതല്‍ അല്‍ കുവൈത്ത് സ്ട്രീറ്റ് വരെയും നീളുന്നതാണ് പദ്ധതി. രാജ്യത്തെ ജനപ്പെരുപ്പവും വാഹനങ്ങളുടെ ആധിക്യവും പരിഗണിച്ച് അതിന് അനുസൃതമായി ദുബയിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തി ഗതാഗതം സുഗമമാക്കുന്നതിനുള്ള പദ്ധതികളാണ് ആര്‍ടിഎ നടപ്പാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. പുതിയ റോഡുകള്‍ക്കു പുറമെ, നിലവിലുള്ള റോഡുകള്‍ വികസിപ്പിച്ചും പുതിയ ജലപാതകള്‍ തുറന്നും ഗതാഗതം കൂടുതല്‍ സുഗമമാക്കും.

ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലെ പാലത്തിനു പുറമെ, ഷെയ്ഖ് റാഷിദ് സ്ട്രീറ്റില്‍ നിന്ന് അല്‍ മുന്‍ഖൂല്‍ സ്ട്രീറ്റിലേക്കുള്ള നാലുവരി ഭൂഗര്‍ഭ പാത, സബീല്‍ സ്ട്രീറ്റില്‍നിന്ന് ഷെയ്ഖ് റാഷിദ് സ്ട്രീറ്റിലേക്കുള്ള പാലം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി. ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍നിന്ന് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലേക്കും അല്‍ കുവൈത്ത് സ്ട്രീറ്റിലേക്കുമുള്ള രണ്ടുവരി പാലം ഗതാഗത കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകുമെന്ന് അല്‍ തായര്‍ പറഞ്ഞു. പാലത്തിന് താഴെ യൂ ടേണ്‍ എടുക്കാനും മറ്റു പ്രാദേശിക റോഡുകളിലേക്കു പോകാനുള്ള സൗകര്യവുമുണ്ടാകും. ജനുവരിയില്‍ തുറക്കാനിരിക്കുന്ന പാലത്തിന് 700 മീറ്ററാണ് നീളം. ഇതിലൂടെ മണിക്കൂറില്‍ 3,300 വാഹനങ്ങള്‍ക്ക് കടന്നുപോവാനാവുമെന്നാണ് കണ്ക്കാക്കപ്പെടുന്നത്.

English summary
To ease traffic bottlenecks in Dubai, the main bridge on Sheikh Khalifa bin Zayed Street near Karama would be opened in January. This was announced by Mattar Al Tayer, director-general and chairman of the board of executive directors of Roads and Transport Authority (RTA)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X