കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു;16 മന്ത്രിമാരില്‍ നാല് പേര്‍ പുതുമുഖങ്ങൾ

Google Oneindia Malayalam News

കുവൈത്ത് സിറ്റി; കുവൈത്തിൽ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന്‍റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റു. അ​ബ്​​ദു​ല്ല യൂ​സു​ഫ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ റൂ​മിയാണ് ഉപമുഖ്യമന്ത്രി.രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെയാണ് പുതിയ മന്ത്രിസഭ അധികാരമേറ്റത്.

പ്രധാനമന്ത്രി പദവിയോടൊപ്പം പ്രതിരോധമന്ത്രി സ്ഥാനവും ശൈഖ് സബാഹ് ഖാലിദ് വഹിക്കും. പുതിയ മന്ത്രിസഭയിൽ 16 മന്ത്രിമാരില്‍ നാല് പേര്‍ പുതുമുഖങ്ങളാണ്.ചില മന്ത്രിമാർക്ക് രണ്ട് മന്ത്രാലയങ്ങളുടെ ചുമതലയും നല്കിയിട്ടുണ്ട്.കഴിഞ്ഞ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ അനസ് അൽ സ്വാലിഹിന് പുതിയ മന്ത്രിസഭയില്‍ ഇടം നേടിയില്ല.

kuwait-1589910113-

നീതിന്യായം, അഴിമതി വിരുദ്ധ വകുപ്പ് എന്നിവയുടെ ചുമതലയും
അബ് ദുല്ല യൂസുഫ് അബ്ദു റഹ്മാൻ അൽ റൂമിനാണ്.ഡോ. മുഹമ്മദ് അൽ ഫാരെസിനെ എണ്ണ, ഉന്നത വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. കഴിഞ്ഞ മന്ത്രിസഭയിലെ ഡോ. അലി അൽ മുദഫ് തന്നെയാണ് വിദ്യാഭ്യാസ മന്ത്രി.മന്ത്രിസഭയില്‍ ഡോ. റാണ അൽ ഫാരിസ് ഏക വനിതാ മന്ത്രിയാണ്. പൊതുമരാമത്ത് മന്ത്രി കൂടാതെ വാർത്താവിനിമയ, വിവരസാങ്കേതിക വകുപ്പ് സഹമന്ത്രി ചുമതലയും റാണ അൽ ഫാരിസിന് നല്കിയിട്ടുണ്ട്.

2020 ഡിസംബര്‍ 14 ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരത്തിലേറിയെങ്കിലും ഒരു മാസം തികയുന്നതിനു മുന്‍പ് തന്നെ മന്ത്രിസഭ രാജിവെച്ച് പോവുകയായിരുന്നു. പാര്‍ലമെന്റിലെ ഭരണ അനിശ്ചിതത്വങ്ങളെ തുടര്‍ന്നായിരുന്നു ഇത്.

English summary
New cabinet in Kuwait: Four of the 16 ministers are newcomers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X