ദുബൈ എക്‌സ്‌പോയില്‍ തൊഴിലവസരങ്ങള്‍; പ്രത്യേക പോര്‍ട്ടല്‍ ആരംഭിച്ചു
ദുബൈ: എക്സ്പോ 2020 ദുബൈ മെഗാ ഇവന്റുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ തൊഴിലവസരങ്ങളുമായി പ്രത്യേക പോര്‍ട്ടല്‍ ആരംഭിച്ചു. എക്‌സ്‌പോയില്‍ ഉണ്ടാവുന്ന വിവിധ അവസരങ്ങളെ കുറിച്ച് അറിയാനും അപേക്ഷിക്കാനും സൗകര്യം നല്‍കുന്നതാണ് കരിയര്‍ പോര്‍ട്ടല്‍. 2020ല്‍ ദുബൈയില്‍ നടക്കാനിരിക്കുന്ന എക്‌സ്‌പോയുമായില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ ടെക്നോളജി (ഐ സി ടി), മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഡിസൈന്‍, ഓപ്പറേഷന്‍സ്, ലീഗല്‍ ആന്റ് കൊമേഴ്സ്യല്‍ എന്നീ മേഖലകളിലാണ് നിലവില്‍ അവസരങ്ങളുള്ളത്.
എന്നാല്‍ കഴിവുകളും യോഗ്യതകളും എന്തുമാവട്ടെ, താല്‍പര്യമുള്ളവര്‍ക്ക് അവരുടെ ബയോഡാറ്റ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാവുന്നതാണെന്ന് എച്ച്.ആര്‍ ഡയരക്ടര്‍ റിത പെന്റേഡോ പറഞ്ഞു. കാരണം ഭാവിയില്‍ എക്‌സ്‌പോയില്‍ വരാനിരിക്കുന്ന വിവിധ അവസരങ്ങളിലേക്ക് അവരെ പരിഗണിക്കാന്‍ ഇത് ഉപകരിക്കും. 57 രാജ്യങ്ങളില്‍നിന്നുള്ള 850 പേരാണു നിലവില്‍ എക്സ്പോ ടീമിലുള്ളത്. 454 പേരെ ജീവനക്കാരെയും നേരിട്ടു നിയമിക്കുകയായിരുന്നു. ഇതില്‍ 129 പേരും 30 വയസ്സില്‍ താഴെയുള്ളവരാണ്. 850ല്‍ ബാക്കിയുള്ളവര്‍ നേരിട്ടല്ലെങ്കിലും കണ്‍സല്‍റ്റന്‍സികളും മറ്റുമായി ബന്ധപ്പെട്ട് എക്‌സ്‌പോയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്.

എക്സ്പോയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ കഴിവും ചുറുചുറുക്കും വെല്ലുവിളികളെ ഏറ്റെടുക്കാനുള്ള കഴിവും ഏത് സാഹചര്യത്തിലും ജോലി ചെയ്യാനുള്ള സന്നദ്ധതയുമുള്ള മിടുക്കരെയാണ് ആവശ്യമെന്നും അവര്‍ പറഞ്ഞു. ഇവിടെ ജോലിക്കെത്തുന്നവര്‍ക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ ഒരു പരിഛേദം തന്നെയാണ് സഹപ്രവര്‍ത്തകരായി ലഭിക്കുകയെന്നും അവര്‍ പറഞ്ഞു. കാരണം നിലവില്‍ 47 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
നവീനമായ ആശയങ്ങളും കഴിവുകളുമുള്ളവര്‍ക്ക് അവ പ്രകടിപ്പിക്കാനും സമൂഹത്തിനു മുമ്പില്‍ അവ അനാവരണം ചെയ്യാനുമുള്ള മികച്ച അവസരമാണ് എക്‌സ്‌പോ ഒരുക്കിയിരിക്കുന്നതെന്നും എച്ച്ആര്‍ ഡയരക്ടര്‍ പറഞ്ഞു. 2020 ഒക്ടോബര്‍ മുതല്‍ 2021 ഏപ്രില്‍വരെ ദുബൈയില്‍ നടക്കുന്ന വേള്‍ഡ് എക്സ്പോയില്‍ രണ്ടരക്കോടി സന്ദര്‍ശകരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഇതില്‍ 70 ശതമാനവും രാജ്യത്തിനു പുറത്തുനിന്നുള്ളവരായിരിക്കും. https://careers.expo2020dubai.com/ എന്ന പോര്‍ട്ടല്‍ വഴിയാണ് എക്‌സ്‌പോ ജോലികള്‍ക്ക് അപേക്ഷിക്കേണ്ടത്.












Click it and Unblock the Notifications