അധരത്തിലും മറ്റും ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും അവര്‍ക്കിഷ്ടമല്ല; പ്ലീസ് നിര്‍ബന്ധിക്കരുത്
കുടുംബത്തിലെ മറ്റുള്ളവരെ ചുംബിക്കാനും കെട്ടിപ്പിടിക്കാനും നിര്‍ബന്ധിക്കുന്നതിലൂടെ അനുമതിയുമായി ബന്ധപ്പെട്ട തെറ്റായ സന്ദേശമാണ് നിങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നതെന്നാണ് എഴുത്തുകാരി ഹെറ്റര്‍ പറയുന്നത്
വെല്ലിങ്ടണ്‍: കുട്ടികളോട് നിങ്ങള്‍ ഉമ്മ കൊടുക്കാന്‍ നിര്‍ബന്ധിക്കാറുണ്ടോ? എങ്കില്‍ അത് തെറ്റാണ്. കുട്ടികള്‍ക്കുമുണ്ട് അവരുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും. ബന്ധുക്കള്‍ തിരിച്ചു പോകുമ്പോള്‍ തങ്ങളുടെ കൊഞ്ഞുങ്ങളെകൊണ്ട് ചെയ്യിക്കുന്ന ഇത്തരം കാര്യങ്ങള്‍ക്കെതിരെ പ്രചരണവുമായി എത്തുകയണ് ന്യൂസിലന്റിലെ ഒരു സംഘടന. ക്യാപ്സ് ഹൗറാക്കി എന്ന സംഘടനയാണ് രംഗത്തെത്തിയിരിക്കുന്നത്.
കുടുംബത്തിലെ മറ്റുള്ളവരെ ചുംബിക്കാനും കെട്ടിപ്പിടിക്കാനും നിര്‍ബന്ധിക്കുന്നതിലൂടെ അനുമതിയുമായി ബന്ധപ്പെട്ട തെറ്റായ സന്ദേശമാണ് നിങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നതെന്നാണ് എഴുത്തുകാരിയും നിര്‍മ്മാതാവുമായ കാറ്റി ഹെറ്റര്‍ പറയുന്നത്. മെറ്റിഗേള് എന്ന ഫേസ്ബുക്ക് പേജില്‍ ഇതിനുള്ള പ്രചരണവും നടക്കുന്നുണ്ട്.

കുഞ്ഞിന്റെ ശരീരം എന്റേതല്ല
സുന്ദരിയായ ഒരു പെണ്‍കുഞ്ഞിന്റെ ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന സന്ദേശം അടങ്ങിയ മെറ്റി ഗേള്‍ എന്ന ഫേസ്ബുക്ക് പേജില്‍ ' എന്റെ കുഞ്ഞിന്റെ ശരീരം എന്റേതല്ല' എന്ന സിഎന്‍എന്‍ എഴുത്തുകാരിയും നിര്‍മ്മാതാവുമായ ഹെറ്ററിന്റെ ലേഖനവും ചേര്‍ത്തിട്ടുണ്ട്.

അനാവശ്യ സ്നേഹ വായ്പ്
അനാവശ്യമായ സ്നേഹവായ്പ്പിനെ പ്രചോദിപ്പിക്കുമ്പോള്‍ അവരുടെ ശരീരം അവരുടേതല്ല എന്ന തോന്നല്‍ കൂടിയാണ് നിങ്ങള്‍ പഠിപ്പിക്കുന്നതെന്ന് ഹെറ്റര്‍ പറയുന്നു.

ചിലര്‍ക്ക് ഇഷ്ടമാണ്
കുടുംബങ്ങളില്‍ വിട ചൊല്ലലിന്റെ ഭാഗമായി കുട്ടികളെ എടുക്കുകയും ചുംബിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ചില കുട്ടികള്‍ ഇങ്ങനെ ചെയ്യാറുണ്ടെങ്കിലും മറ്റ് ചിലര്‍ക്ക് അധരത്തിലും മറ്റും ചുംബിക്കുന്നതംു കെട്ടിപിടിക്കുന്നതും തീരെ ഇഷ്ടമില്ലാത്ത കാര്യമാണ്.

ചര്‍ച്ചയായി
എ മൈറ്റി ഗേള്‍ എന്ന ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന പോസ്റ്റ് രണ്ട് ലക്ഷം പേര് ഷെയര്‍ ചെയ്യുകയും ഓണ്‍ലൈനില്‍ വന്‍ ചര്‍ച്ചയാകുകയും ചെയ്തിട്ടുണ്ട്.

ന്യൂസിലന്റ്
ന്യൂസിലന്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്യാപ്സ് ഹൗറാകി എന്ന ഏജന്‍സിയാണ് പ്രചരണത്തിന് പിന്നില്‍.

ക്രിസ്തുമസ് ആഘോഷം
ക്രിസ്മസ് ആഘോഷവേളയില്‍ ക്രിസ്മസ് അപ്പൂപ്പന്റെ മടിയില്‍ കയറാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്ന പ്രചരണവുമായി മൂന്ന് മാസം മുമ്പ് ഈ സംഘടന രംഗത്തെത്തിയിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications