കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധരത്തിലും മറ്റും ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും അവര്‍ക്കിഷ്ടമല്ല; പ്ലീസ് നിര്‍ബന്ധിക്കരുത്

കുടുംബത്തിലെ മറ്റുള്ളവരെ ചുംബിക്കാനും കെട്ടിപ്പിടിക്കാനും നിര്‍ബന്ധിക്കുന്നതിലൂടെ അനുമതിയുമായി ബന്ധപ്പെട്ട തെറ്റായ സന്ദേശമാണ് നിങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നതെന്നാണ് എഴുത്തുകാരി ഹെറ്റര്‍ പറയുന്നത്

  • By Akshay
Google Oneindia Malayalam News

വെല്ലിങ്ടണ്‍: കുട്ടികളോട് നിങ്ങള്‍ ഉമ്മ കൊടുക്കാന്‍ നിര്‍ബന്ധിക്കാറുണ്ടോ? എങ്കില്‍ അത് തെറ്റാണ്. കുട്ടികള്‍ക്കുമുണ്ട് അവരുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും. ബന്ധുക്കള്‍ തിരിച്ചു പോകുമ്പോള്‍ തങ്ങളുടെ കൊഞ്ഞുങ്ങളെകൊണ്ട് ചെയ്യിക്കുന്ന ഇത്തരം കാര്യങ്ങള്‍ക്കെതിരെ പ്രചരണവുമായി എത്തുകയണ് ന്യൂസിലന്റിലെ ഒരു സംഘടന. ക്യാപ്‌സ് ഹൗറാക്കി എന്ന സംഘടനയാണ് രംഗത്തെത്തിയിരിക്കുന്നത്.

കുടുംബത്തിലെ മറ്റുള്ളവരെ ചുംബിക്കാനും കെട്ടിപ്പിടിക്കാനും നിര്‍ബന്ധിക്കുന്നതിലൂടെ അനുമതിയുമായി ബന്ധപ്പെട്ട തെറ്റായ സന്ദേശമാണ് നിങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നതെന്നാണ് എഴുത്തുകാരിയും നിര്‍മ്മാതാവുമായ കാറ്റി ഹെറ്റര്‍ പറയുന്നത്. മെറ്റിഗേള്‍ എന്ന ഫേസ്ബുക്ക് പേജില്‍ ഇതിനുള്ള പ്രചരണവും നടക്കുന്നുണ്ട്.

 കുഞ്ഞിന്റെ ശരീരം എന്റേതല്ല

കുഞ്ഞിന്റെ ശരീരം എന്റേതല്ല

സുന്ദരിയായ ഒരു പെണ്‍കുഞ്ഞിന്റെ ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന സന്ദേശം അടങ്ങിയ മെറ്റി ഗേള്‍ എന്ന ഫേസ്ബുക്ക് പേജില്‍ ' എന്റെ കുഞ്ഞിന്റെ ശരീരം എന്റേതല്ല' എന്ന സിഎന്‍എന്‍ എഴുത്തുകാരിയും നിര്‍മ്മാതാവുമായ ഹെറ്ററിന്റെ ലേഖനവും ചേര്‍ത്തിട്ടുണ്ട്.

 അനാവശ്യ സ്‌നേഹ വായ്പ്

അനാവശ്യ സ്‌നേഹ വായ്പ്

അനാവശ്യമായ സ്‌നേഹവായ്പ്പിനെ പ്രചോദിപ്പിക്കുമ്പോള്‍ അവരുടെ ശരീരം അവരുടേതല്ല എന്ന തോന്നല്‍ കൂടിയാണ് നിങ്ങള്‍ പഠിപ്പിക്കുന്നതെന്ന് ഹെറ്റര്‍ പറയുന്നു.

 ചിലര്‍ക്ക് ഇഷ്ടമാണ്

ചിലര്‍ക്ക് ഇഷ്ടമാണ്

കുടുംബങ്ങളില്‍ വിട ചൊല്ലലിന്റെ ഭാഗമായി കുട്ടികളെ എടുക്കുകയും ചുംബിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ചില കുട്ടികള്‍ ഇങ്ങനെ ചെയ്യാറുണ്ടെങ്കിലും മറ്റ് ചിലര്‍ക്ക് അധരത്തിലും മറ്റും ചുംബിക്കുന്നതംു കെട്ടിപിടിക്കുന്നതും തീരെ ഇഷ്ടമില്ലാത്ത കാര്യമാണ്.

 ചര്‍ച്ചയായി

ചര്‍ച്ചയായി

എ മൈറ്റി ഗേള്‍ എന്ന ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന പോസ്റ്റ് രണ്ട് ലക്ഷം പേര്‍ ഷെയര്‍ ചെയ്യുകയും ഓണ്‍ലൈനില്‍ വന്‍ ചര്‍ച്ചയാകുകയും ചെയ്തിട്ടുണ്ട്.

 ന്യൂസിലന്റ്

ന്യൂസിലന്റ്

ന്യൂസിലന്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്യാപ്‌സ് ഹൗറാകി എന്ന ഏജന്‍സിയാണ് പ്രചരണത്തിന് പിന്നില്‍.

 ക്രിസ്തുമസ് ആഘോഷം

ക്രിസ്തുമസ് ആഘോഷം

ക്രിസ്മസ് ആഘോഷവേളയില്‍ ക്രിസ്മസ് അപ്പൂപ്പന്റെ മടിയില്‍ കയറാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്ന പ്രചരണവുമായി മൂന്ന് മാസം മുമ്പ് ഈ സംഘടന രംഗത്തെത്തിയിരുന്നു.

English summary
For many people, it's considered perfectly normal at Christmas to encourage children to embrace their relatives when they see or say goodbye to them.And while some kids might be happy - or even keen - to do so, others might not want to hug or kiss a relation on the lips.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X