കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാഗ്ദാദി കൊല്ലപ്പെട്ടിട്ടില്ല.... ലോകം ഞെട്ടിവിറയ്ക്കും!! പുതിയ പദ്ധതികള്‍... ചാവേറുകളായി കുട്ടികള്‍

ബാഗ്ദാദി കൊല്ലപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദമസ്‌കസ്: ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. സിറിയയില്‍ വച്ചുള്ള ഏറ്റുമുട്ടലിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്ന റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ ഇതിന് മുമ്പും അദ്ദേഹം പലവട്ടം കൊല്ലപ്പെട്ട് തിരിച്ചെത്തിയതിനാല്‍ ഇക്കാര്യം വിശ്വാസ യോഗ്യമല്ലായിരുന്നു. ഇപ്പോഴിതാ അദ്ദേഹം ജീവനോടെ ഉണ്ടെന്നാണ് സിറിയന്‍ ഇന്റലിജന്‍സ് നല്‍കുന്ന റിപ്പോര്‍ട്ട്. ലോകം ഞെട്ടിവിറയ്ക്കാനുള്ള നാളുകളാണ് ഇനി വരാന്‍ പോകുന്നതെന്ന് മുന്നറിയിപ്പും ഉണ്ട്. പുതിയ പദ്ധതികള്‍ ഇയാള്‍ തയ്യാറാക്കുന്നതായി സ്ഥിരീകരണമുണ്ട്.

ഏറ്റവും അടുപ്പമുള്ളവരുമായി അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ച്ച നടത്തിയെങ്കിലും കുട്ടികളെ ഉപയോഗിച്ചുള്ള സ്‌ഫോടന പരമ്പരകള്‍ക്കാണ് തയ്യാറെടുക്കുന്നതെന്നുമാണ് സൂചന. ലോകത്തിന്റെ പല ഭാഗങ്ങളിലും സ്‌ഫോടനങ്ങള്‍ ഏത് നിമിഷവും ഉണ്ടാവാമെന്നാണ് സൂചന. അതേസമയം ഐസിസിനെ ശക്തിപ്പെടുത്താനും സഖ്യസേനയുടെ ആക്രമണത്തില്‍ ഭയന്നോടിയവരെ ഏകോപിപ്പിക്കുന്നതും ബാഗ്ദാദിയുടെ നേതൃത്വത്തിലാണ്.

സിറിയയിലെ രഹസ്യയോഗം

സിറിയയിലെ രഹസ്യയോഗം

കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്ന് ഒരുമാസം പിന്നിടും മുമ്പ് സിറിയയില്‍ ബാഗ്ദാദി മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചിരുന്നു. ഐസിസിന്റെ ഇറാഖിലെ കേന്ദ്രവും സിറിയയിലെ കേന്ദ്രവും തകര്‍ത്ത കാര്യങ്ങളാണ് ഇതില്‍ ചര്‍ച്ച ചെയ്തത്. തിരിച്ചടിക്കണമെന്ന് ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം പുതിയ പദ്ധതികളെയും ഈ യോഗത്തില്‍ വച്ച് ബാഗ്ദാദി വിശദീകരിച്ചിട്ടുണ്ട്. സ്‌കൂള്‍ കുട്ടികളെ ഉപയോഗിച്ചുള്ള ചാവേര്‍ ആക്രമണങ്ങളാണ് ബാഗ്ദാദി ലക്ഷ്യമിടുന്നത്. യൂറോപ്പിലാണ് പ്രധാനമായും ആക്രമണം നടത്തുന്നതെന്നാണ് സൂചന. ഇതിനായി ചെറിയ കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതായും റിപ്പോര്‍ട്ടുണ്ട്.

പിടിയിലായ ഭീകരന്‍....

പിടിയിലായ ഭീകരന്‍....

ബാഗ്ദാദി ജീവനോടെയുണ്ടെന്ന് ഇറാഖില്‍ പിടിയിലായ ഭീകരനാണ് സൈന്യത്തിനോട് വെളിപ്പെടുത്തിയത്. സംഘടനയുടെ വിദ്യാഭ്യാസ രീതി തന്നെ മാറ്റണമെന്നാണ് ബാഗ്ദാദി ആവശ്യപ്പെട്ടിരിക്കുന്നത്. സംഘടനയുടെ രീതികള്‍ മറന്ന് കൊണ്ട് പുതിയ രീതിയിലുള്ള ആക്രമണങ്ങള്‍ നടത്താനാണ് ബാഗ്ദാദി സഹപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ബാഗ്ദാദി ജീവനോടെ തന്നെയുണ്ടെന്ന് യുഎസ് ഇന്റലിജന്‍സ് ഗ്രൂപ്പുകളും വെളിപ്പെടുത്തിയിട്ടുണ്ട്. നേരത്തെയുള്ള പോരാട്ടത്തില്‍ പരിക്കേറ്റെങ്കിലും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് യുഎസ് പറയുന്നത്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഭീകരരെ ആക്രമണങ്ങള്‍ക്ക് തയ്യാറാക്കുകയാണ് ബാഗ്ദാദി ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

വിശ്വാസയോഗ്യമാണോ?

വിശ്വാസയോഗ്യമാണോ?

ബാഗ്ദാദി ജീവനോടെയുണ്ടെന്ന തെളിവുകള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളവയാണെന്ന് ആരോപണമുണ്ട്. ബാഗ്ദാദിയുടെ ചിത്രങ്ങളോ വീഡിയോയോ ഇല്ലാത്തത് ഐസിസിനകത്ത് തന്നെ പ്രശ്‌നങ്ങളുണ്ടാക്കിയതായി സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ എത്രകാലം അജ്ഞാതനായി തുടരാന്‍ ബാഗ്ദാദിക്ക് സാധിക്കുമെന്നാണ് പ്രധാന ചോദ്യം. അതേസമയം ഐസിസ് മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ടുള്ള പുതിയൊരു പ്രവര്‍ത്തന രീതിയിലൂടെ ബാഗ്ദാദി സംഘടനയ്ക്കുള്ളില്‍ വീണ്ടും ശക്തനായിരിക്കുകയാണ്. സിറിയയിലെ ശേഷിക്കുന്ന ശക്തി കേന്ദ്രത്തില്‍ പോരാട്ടം ശക്തമാക്കണമെന്നും ബാഗ്ദാദി ആവശ്യപ്പെട്ടിട്ടുണ്ട്.

സംഘടനയ്ക്കുള്ളില്‍ സജീവം

സംഘടനയ്ക്കുള്ളില്‍ സജീവം

ബാഗ്ദാദി സംഘടനയ്ക്കുള്ളില്‍ വീണ്ടും സജീവമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് ഐസിസിനുള്ളില്‍ അദ്ദേഹത്തിനെതിരെയുള്ള എതിര്‍പ്പ് ഇല്ലാതാക്കുന്നതിനാണെന്ന് സൂചനയുണ്ട്. സിറിയയില്‍ നിന്ന് പിന്‍വാങ്ങിയത് പോലും ബാഗ്ദാദിയുടെ നിര്‍ദേശപ്രകാരമാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഐസിസിനുള്ളില്‍ കുട്ടികള്‍ നിയന്ത്രിക്കുന്ന മറ്റൊരു ഭീകരസംഘടനയും ബാഗ്ദാദി ഉദ്ദേശിക്കുന്നുണ്ട്. പക്ഷേ ഇവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ ബാഗ്ദാദിയായിരിക്കും നല്‍കുക. ഇനി ഏതെങ്കിലും സൈന്യത്തിന് ഉറവിടം കണ്ടെത്താനാവാത്ത രീതിയിലായിരിക്കും പ്രവര്‍ത്തനം. ഇതിനായി സ്ലീപ്പര്‍ സെല്‍ സംവിധാനവും രൂപപ്പെടുത്തുന്നുണ്ട്.

ഇന്റര്‍നെറ്റ് വഴി....

ഇന്റര്‍നെറ്റ് വഴി....

കുട്ടികളെ റിക്രൂട്ട് ചെയ്യുന്നത് ഇന്റര്‍നെറ്റ് വഴിയാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വളരെ വേഗത്തിലാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. സിറിയയിലുള്ള ശക്തി കേന്ദ്രങ്ങള്‍ തകരുന്നതിന് മുമ്പ് ഇവരെ സംഘടനയിലെത്തിക്കണമെന്നാണ് നിര്‍ദേശം. പോരാട്ടത്തില്‍ സംഘടനയ്ക്കുള്ളില്‍ എല്ലാവരും കൊല്ലപ്പെട്ടതും ഈ കുട്ടികള്‍ നിലനില്‍ക്കുമെന്ന് ബാഗ്ദാദിക്ക് ഉറപ്പുണ്ട്. ഐസിസ് എന്ന സംഘടന തന്റെ കാലത്തിന് ശേഷം നശിക്കില്ലെന്ന് ഉറപ്പ് വരുത്താനാണ് ശ്രമം. കുട്ടികള്‍ വഴി സംഘടനയെ പുതിയ തലത്തിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് ബാഗ്ദാദി കണക്കുക്കൂട്ടുന്നുണ്ട്. ഇവര്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസത്തിലൂടെ അടുത്ത തലമുറയെ സംഘടനയുമായി ബന്ധിപ്പിക്കിനാണ് ബാഗ്ദാദി ലക്ഷ്യമിടുന്നത്.

കത്വ കൂട്ടബലാത്സംഗ കേസില്‍ ട്വിസ്റ്റ്!! വിശാല്‍ ജാന്‍ഗോത്ര കുടുങ്ങും, ഹാള്‍ടിക്കറ്റിലെ ഒപ്പ് വ്യാജംകത്വ കൂട്ടബലാത്സംഗ കേസില്‍ ട്വിസ്റ്റ്!! വിശാല്‍ ജാന്‍ഗോത്ര കുടുങ്ങും, ഹാള്‍ടിക്കറ്റിലെ ഒപ്പ് വ്യാജം

ചരിത്രത്തിലെ രഹസ്യം ചുരുളഴിച്ച് ഹിറ്റ്ലറുടെ പല്ലുകൾ.. ആദ്യം സയനൈഡ് കഴിച്ചു.. സ്വയം വെടിയുതിർത്തു!ചരിത്രത്തിലെ രഹസ്യം ചുരുളഴിച്ച് ഹിറ്റ്ലറുടെ പല്ലുകൾ.. ആദ്യം സയനൈഡ് കഴിച്ചു.. സ്വയം വെടിയുതിർത്തു!

English summary
New Clues Bolster Belief That ISIS Leader Is Still Alive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X