• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

2.5 മണിക്കൂറിനുള്ളിൽ കോവിഡ് 19 പരിശോധനാ ഫലം: രോഗവ്യാപനം തടയുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങൾ ഇങ്ങനെ..

കൊറോണ വൈറസ് പരിശോധനക്കുള്ള സമയം വെട്ടിക്കുറച്ച് റോബർട്ട് ബോഷ് ജിഎംബിഎച്ച്. ഈ കമ്പനിയാണ് ലോകത്ത് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കൊറോണ വൈറസ് പരിശോധന നടത്തുന്നതിനുള്ള ഉപകരണം പുറത്തിറക്കിയിട്ടുള്ളത്. 2.5 മണിക്കൂറിനുള്ളിൽ രോഗം കണ്ടെത്താമെന്നാണ് പരിശോധനയുടെ പ്രധാന ഗുണം. ഇത് കൊറോണ വൈറസിന്റെ പെട്ടെന്നുള്ള വ്യാപനം തടയുന്നതിനും സഹായിക്കും.

പത്ത് ലക്ഷം പേർക്ക് വെറും 18 ടെസ്റ്റ്!!! ഇതാണ് ഇന്ത്യയുടെ സ്ഥിതി... ശരിക്കും പേടിപ്പിക്കുന്ന വിവരം

കൊറോണ ബാധിച്ചവരെ പെട്ടെന്ന് തന്നെ തിരിച്ചറിയാനും നിരീക്ഷണത്തിൽ പാർപ്പിക്കാനും കഴിയുമെന്നതാണ് ഈ ഉപകരണത്തിന്റെ ഗുണമേന്മയെന്ന് ബോഷ് സിഇഒ വോൾക്ക്മെർ ഡെന്നർ പ്രസ്താവനയിൽ പറയുന്നു. വിവാലിറ്റിക്കിന്റെ പങ്കാളിത്തത്തോടെ നോർത്തേൺ ഐറിഷ് മെഡിക്കൽ ഉപകരണ നിർമാതാക്കളായ റാൻഡോക്സ് ലബോറട്ടറീസുമായി ചേർന്നാണ് ഉപകരണം വികസിപ്പിച്ചെടുത്തിട്ടുള്ളത്.

 പനിയും ന്യൂമോണിയയും പരിശോധിക്കാൻ

പനിയും ന്യൂമോണിയയും പരിശോധിക്കാൻ

ബോഷിന്റെ ഹെൽത്ത് കെയർ ഡിവിഷൻ വിവാലിറ്റിക് മോളിക്യൂലാർ ഡയഗ്നോസ്റ്റിക് പ്ലാറ്റ്ഫോമിലാണ് പുതിയ പരിശോധന വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഇൻഫ്ലുവൻസ, ന്യൂമോണിയ, എന്നിങ്ങനെയുള്ള വൈറൽ- ബാക്ടീരിയ രോഗങ്ങൾ കണ്ടെത്തുന്നതിനായി ആശുപത്രികളിലും ലബോറട്ടറികളിലും ഉപയോഗിച്ച് വരുന്നതാണ് ഈ ഉപകരണം. ജർമനിയിൽ ലഭ്യമായ ഈ ഉപകരണം അന്താരാഷ്ട്ര വിപണിയിൽ വിറ്റുവരുന്നതായും ബോഷ് പറയുന്നു.

ആറ് ആഴ്ചകൊണ്ട് ഉപകരണം

ആറ് ആഴ്ചകൊണ്ട് ഉപകരണം

ആറ് ആഴ്ച സമയത്തെടുത്താണ് ബോഷ് കൊറോണ വൈറസ് പരിശോധനക്കുള്ള ഉപകരണം വികസിപ്പിച്ചെടുത്തത്. ഒരേ സമയം ശ്വസന വ്യവസ്ഥയിലെ ആറ് രോഗകാരികളെ വരെ കണ്ടെത്താൻ കഴിയുമെന്നാണ് ബോഷ് സാക്ഷ്യപ്പെടുത്തുന്നത്. 95 ശതമാനത്തിലധികം കൃത്യതയാണ് കൊറോണ പരിശോധനയിൽ കമ്പനി ഉറപ്പുനൽകുന്നത്.

 രോഗ നിർണ്ണയം എപ്പോൾ?

രോഗ നിർണ്ണയം എപ്പോൾ?

കൊറോണ വൈറസ് വേഗത്തിൽ കണ്ടെത്തുകയാണ് രോഗ വ്യാപനം തടയുന്നതിനുള്ള പ്രധാന ഘടകന. ജർമനി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നേരത്തെ തന്ന കൊറോണ വൈറസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതാണ് മരണ നിരക്ക് കുറക്കുന്നതിന് സഹായിച്ചത്. എന്നാൽ ഇറ്റലിയിലെയും അമേരിക്കയിലേയും ചില ഭാഗങ്ങളിലുണ്ടായ പരിശോധനയുടെ അഭാവമാണ് രോഗവ്യാപനത്തിനും വൻതോതിലുള്ള ആൾനാശത്തിലേക്കും എത്തിയത്.

കാത്തിരിപ്പ് നീളുന്നു

കാത്തിരിപ്പ് നീളുന്നു

പലയിടങ്ങളിലും കൊറോണ പരിശോധനയുടെ ഫലം വരുന്നതിനായി ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. എന്നാൽ കൂടുതൽ കമ്പനികളും പെട്ടെന്ന് ഫലം ലഭിക്കുന്ന പരിശോധനകൾ ലഭ്യമാക്കി വരുന്നുണ്ട്. റോച്ചെ ഹോൾഡിംഗ് എജി പ്രതിദിനം 4000 ഓളം പരിശോധനകളാണ് നടത്തിവരുന്നത്. ക്വസ്റ്റ് ഡയഗ്നോസ്റ്റിക്സ് ഇൻക്, തെർമോ ഫിഷർ സയിന്റിഫിക് ഇൻക് എന്നീ കമ്പനികൾ ഉൾപ്പെടെയുള്ളവക്ക് യുഎസ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പരിശോധനക്ക് അനുമതി നൽകിയിരുന്നു.

cmsvideo
  All you need to know about lock down | Oneindia Malayalam
   മോളിക്യൂലാർ ഡയഗ്നോസ്റ്റിക് ടെസ്റ്റ്

  മോളിക്യൂലാർ ഡയഗ്നോസ്റ്റിക് ടെസ്റ്റ്

  ലോകത്ത് 470,000 കേസുകളാണ് മോളിക്യൂലാർ ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ വഴി പ്രതിദിനം റിപ്പോർട്ട് സ്ഥിരീകരിക്കുന്നത്. വളരെ കൃത്യമായ ഫലം ലഭിക്കുന്ന ഈ പരിശോധനയ്ക്ക് കൂടുതൽ സമയം ആവശ്യമാണ്, അനുഭവസമ്പത്തുള്ള ടെക്നീഷ്യൻമ്മാർ, ഉപകരണങ്ങൾ എന്നിവയാണ് തൊണ്ടയിലെ സ്രവമെടുത്തുള്ള ഈ പരിശോധനക്ക് ആവശ്യം. പരിശോധനക്ക് വിധേയരാകുന്നവരുടെ സങ്കീർണ്ണതകൾ കുറയ്ക്കുന്നതിനായി കുടുതൽ പേർ പരിശോധിക്കുന്നത് ഒഴിവാക്കുന്നതിനായാണ് സർക്കാർ ശ്രമിക്കുന്നത്.

  English summary
  New Coronavirus Virus Test Shortens Wait From Two Days To 2.5 Hours
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X