കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയന്ത്രണം നീക്കിയ ഇറാന്‍ ശരിക്കും പെട്ടു; ഭീതി പരത്തി വീണ്ടും കൊറോണ രോഗം വ്യാപിച്ചു

  • By Desk
Google Oneindia Malayalam News

ടെഹ്‌റാന്‍: കൊറോണ രോഗം കുറയുകയും നിയന്ത്രണത്തില്‍ ഇളവ് വരുത്തുകയും ചെയ്ത ഇറാനില്‍ അധികൃതരെ ഞെട്ടിച്ച് വീണ്ടും രോഗം വ്യാപിക്കുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഓരോ ദിവസവും 3000ത്തിലധികം പേര്‍ക്കാണ് രോഗം ബാധിക്കുന്നത്. ഈ സാഹചര്യത്തില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ആലോചന.

വ്യാഴാഴ്ച 3574 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം വീണ്ടും വ്യാപിക്കാനിടയായ സാഹചര്യം സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. ആശങ്ക വീണ്ടും വര്‍ധിക്കുകയാണെന്ന് ഇറാന്‍ റെഡ് ക്രസന്റ് സൊസൈറ്റി ഡയറക്ടര്‍ മന്‍സൂറി ബഗേരി പറഞ്ഞു. വിവിധ കാരണങ്ങളാണ് ഇറാനില്‍ രോഗം വീണ്ടും വര്‍ധിക്കാന്‍ കാരണം. അതിങ്ങനെ...

ചില കാരണങ്ങള്‍

ചില കാരണങ്ങള്‍

കൊറോണ വൈറസ് പരിശോധന വ്യാപിപ്പിച്ചതാണ് രോഗ വ്യാപനം സ്ഥിരീകരിക്കാന്‍ ഒരു കാരണമായി പറയുന്നത്. പലരും ഇപ്പോഴും കൊറോണ വൈറസിനെ ഗൗരവത്തില്‍ കാണാത്തതും വെല്ലുവിളിയാണ്. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം വളരെ കുറച്ചുപേരാണ് പാലിക്കുന്നതെന്നും ബഗേരി പറഞ്ഞു.

പാളിയത് ഇവിടെയോ

പാളിയത് ഇവിടെയോ

സാമൂഹിക അകലം പാലിക്കണമെന്നും വീട്ടില്‍ തന്നെ തുടരണമെന്നും സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് നിയമപ്രകാരം കുറ്റകരമാക്കിയ നടപടി നേരത്തെ പിന്‍വലിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വ്യാപകമായി ആളുകള്‍ പൊതുസ്ഥലങ്ങളിലെത്തിയത്. ഇതാണ് രോഗ വ്യാപനത്തിന് വീണ്ടും കാരണമായത്.

പൂര്‍ണമായും ഇല്ലാതായി എന്ന് കരുതി

പൂര്‍ണമായും ഇല്ലാതായി എന്ന് കരുതി

കൊറോണ വൈറസ് രോഗം പൂര്‍ണമായും ഇല്ലാതായി എന്നാണ് മിക്ക ജനങ്ങളും കരുതുന്നതെന്ന് ആരോഗ്യ മന്ത്രി സഈദ് നമാക്കി പറഞ്ഞു. ഇപ്പോഴും രോഗം നിലവിലുണ്ട്. നേരത്തെയുള്ളതിനേക്കാള്‍ ഉയര്‍ന്ന അളവില്‍ കൊറോണ വൈറസ് രോഗം വീണ്ടും വരാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കി.

പ്രസിഡന്റിന്റെ താക്കീത്

പ്രസിഡന്റിന്റെ താക്കീത്

രോഗം അകന്നിട്ടില്ലെന്നും എല്ലാവരും ഗൗരവത്തില്‍ വിഷയം കാണണമെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി അടുത്തിടെ ഓര്‍മിപ്പിച്ചിരുന്നു. ഇനിയും രോഗ സാധ്യത കണ്ടാല്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം മുന്നറിപ്പ് നല്‍കി. തൊട്ടടുത്ത ദിവസങ്ങളിലാണ് രോഗികളുടെ എണ്ണം വര്‍ധിച്ചത്.

ആശങ്കയോടെ ഖുസെസ്താന്‍

ആശങ്കയോടെ ഖുസെസ്താന്‍

ഇറാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യകളിലാണ് കൊറോണ വൈറസ് രോഗം കൂടുതലായി വ്യാപിക്കുന്നത്. വീണ്ടും രോഗം പടരാനുണ്ടായ സാഹചര്യം പരിശോധിക്കുകയാണ് സര്‍ക്കാര്‍. എല്ലാ പ്രവിശ്യകളിലും കാര്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ തുടക്കം മുതല്‍ ഇതുവരെ ഖുസെസ്താനില്‍ രോഗം പടരുകയാണ്.

സര്‍ക്കാരിനെ കുഴപ്പിക്കുന്നു

സര്‍ക്കാരിനെ കുഴപ്പിക്കുന്നു

ഖുസെസ്താന്‍ പ്രവിശ്യ ചുവപ്പ് ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ തലസ്ഥാനമായ ടെഹ്‌റാന്‍, ഷിയാക്കളുടെ പുണ്യ ഭൂമിയായ ഖും എന്നിവയെല്ലാം ചുവപ്പ് നിറത്തിലാണ് വരിക. ടെഹ്‌റാനിലും ഖുമ്മിലും രോഗം വീണ്ടും വ്യാപിക്കുന്നത് സര്‍ക്കാരിനെ കുഴപ്പിക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇറാനില്‍ ആദ്യ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഖും നഗരത്തിലായിരുന്നു ഇത്.

ഇത് വിനയായി

ഇത് വിനയായി

ഇറാനില്‍ ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്തത് ചൈനയുമായി വ്യാപാര ഇടപാടുള്ള വ്യക്തികളിലായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഷിയാക്കള്‍ സന്ദര്‍ശിക്കുന്ന ഖും നഗരത്തില്‍ നിന്നാണ് ഇറാനിലെ എല്ലാ പ്രവിശ്യകളിലേക്കും രോഗം പടര്‍ന്നത്. രോഗം അകന്ന സാഹചര്യത്തിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് വിനയായി എന്നാണ് ഇപ്പോള്‍ വിദഗ്ധര്‍ വിലയിരുത്തുന്നത്. സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

സൗദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഖത്തര്‍; നിങ്ങള്‍ ഒരടിവച്ചാല്‍ 10 അടി വയ്ക്കും, ഇത്തവണ പ്രതീക്ഷസൗദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഖത്തര്‍; നിങ്ങള്‍ ഒരടിവച്ചാല്‍ 10 അടി വയ്ക്കും, ഇത്തവണ പ്രതീക്ഷ

ഇന്ത്യയുടെ ഷോക് ട്രീറ്റ്‌മെന്റ്!! ആ രണ്ടു സംഭവങ്ങളാണ് ചൈനയെ പ്രകോപിപ്പിച്ചത്... അവസരം കാത്തിരുന്നുഇന്ത്യയുടെ ഷോക് ട്രീറ്റ്‌മെന്റ്!! ആ രണ്ടു സംഭവങ്ങളാണ് ചൈനയെ പ്രകോപിപ്പിച്ചത്... അവസരം കാത്തിരുന്നു

ഗള്‍ഫ് ഇനി ഒരിക്കലും പഴയ പോലെ ആകില്ലെന്ന് യുഎഇ മന്ത്രി; പുതിയ നീക്കവുമായി അമേരിക്കഗള്‍ഫ് ഇനി ഒരിക്കലും പഴയ പോലെ ആകില്ലെന്ന് യുഎഇ മന്ത്രി; പുതിയ നീക്കവുമായി അമേരിക്ക

English summary
New coronavirus wave in Iran; Daily level again above 3,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X