കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ് ആന്റിബോഡിയെ വേർതിരിച്ചു: കൊറോണ ചികിത്സയിൽ സുപ്രധാന വഴിത്തിരിവ്, വിവരങ്ങൾ..

Google Oneindia Malayalam News

ജെറുസലേം: കൊറോണ വൈറസ് പ്രതിരോധത്തിൽ നിർണായക വഴിത്തിരിവുമായി ഇസ്രയേൽ. രാജ്യത്തെ പ്രൈമറി ബയോളജിക്കൽ റിസർച്ച് സെന്ററാണ് കൊറോണ വൈറസ് ആന്റിബോഡി വേർതിരിച്ചെടുത്തിട്ടുള്ളത്. ഇസ്രയേൽ പ്രതിരോധ മന്ത്രി നെഫ്താലി ബെന്നെറ്റാണ് തിങ്കളാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്. കൊറോണ വൈസ് ചികിത്സയിൽ നിർണായക വഴിത്തിരിവ് ആണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

അതിഥി തൊഴിലാളികളുടെ യാത്രയ്ക്കായി ചെലവഴിച്ചത് 24 കോടി:റെയിൽവേ ഉദ്യോഗസ്ഥൻ നിരത്തുന്ന കണക്കുകൾ ഇങ്ങനെഅതിഥി തൊഴിലാളികളുടെ യാത്രയ്ക്കായി ചെലവഴിച്ചത് 24 കോടി:റെയിൽവേ ഉദ്യോഗസ്ഥൻ നിരത്തുന്ന കണക്കുകൾ ഇങ്ങനെ

ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ റിസർച്ച് മോണോക്ലോണൽ ന്യൂട്രലൈസിംഗ് ആന്റിബോഡി വികസിപ്പിച്ചെടുത്തതായാണ് ഔദ്യോഗിക പ്രസ്താവനയിൽ ഇസ്രയേൽ പ്രതിരോധ മന്ത്രി അവകാശപ്പെട്ടത്. വൈറസ് വാഹകരുടെ ശരീരത്തിൽ പ്രവേശിച്ച് വൈറസുകളെ ആക്രമിച്ച് ഇല്ലാതാക്കുന്നതാണ് ആന്റിബോഡികസുടെ പ്രത്യേകത.

കൊറോണ വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്തതോടെ ആദ്യം അതിർത്തി അടച്ചിട്ട രാജ്യം ഇസ്രയേലാണ്. അതിനൊപ്പം കർശന നിയന്ത്രണങ്ങളും രാജ്യത്ത് ഏർപ്പെടുത്തിട്ടുണ്ട്. 16, 246 കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യത്ത് 235 പേർ വൈറസ് ബാധയെത്തുടർന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്.

മോണോ ക്ലോണൽ ആന്റിബോഡികൾ

മോണോ ക്ലോണൽ ആന്റിബോഡികൾ

രോഗം ബാധിച്ച് ഭേദമായ ഒറ്റ കോശത്തിൽ നിന്ന് ക്ലോൺ ചെയ്തെടുക്കുന്നവയാണ് മോണോ ക്ലോണൽ ആന്റിബോഡികൾ. എളുപ്പത്തിൽ നിർമിച്ചെടുക്കാനും ഉപയോഗിക്കാനും കഴിയുമെന്നതാണ് ഇത്തരം ആന്റിബോഡികളുടെ പ്രത്യേകത. ഒന്നിലധികം കോശങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന പോളിക്ലോണൽ ആന്റിബോഡികളെക്കാൾ നിർമിച്ചെടുക്കാനും കൈകാര്യം ചെയ്യാനും സാധിക്കുന്നത് മോണോ ക്ലോണൽ ആന്റിബോഡികളാണ്. രോഗം ബാധിച്ച ആളുടെ ശരീരത്തിലെത്തുന്ന ആന്റിബോഡി വൈറസുകളെ ആക്രമിച്ച് നിർവീര്യമാക്കുന്നതാണ് ആന്റിബോഡിയുടെ പ്രവർത്തന രീതി.

ശരീര കോശത്തിൽ നിന്ന്

ശരീര കോശത്തിൽ നിന്ന്

സാധാരണ ആന്റിബോഡി വാക്സിനുകളിൽ ലബോറട്ടറികളിൽ വികസിപ്പിച്ചെടുത്ത ആന്റിബോഡികളാണ് ശരീരത്തിന്റെ പ്രതിരോധ ശേഷി ഉയർത്തി വൈറസുകളെ ആക്രമിക്കക. മോണോക്ലോണൽ ആന്റിബോഡികൾ ശരീര കോശത്തിൽ നിന്ന് തന്നെയാണ് വികസിപ്പിച്ചെടുക്കുന്നത് എന്നാണ് പ്രധാന പ്രത്യേകത.

 കാത്തിരിപ്പ് തുടരുന്നു

കാത്തിരിപ്പ് തുടരുന്നു


ജെറുസലേം പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച് ഐഐബിആർ ആന്റിബോഡി ഫോർമുലയുടെ വികസന ഘട്ടം പിന്നിട്ടുണ്ട്. ആന്റി ബോഡി നിർമാണം ആരംഭിക്കാനാണ് ഐഐബിആറിന്റെ അടുത്ത ശ്രമം. ആന്റിബോഡി ഫോർമുലയ്ക്ക് പേറ്റന്റ് എടുത്ത ശേഷം അന്താരാഷ്ട്ര തലത്തിൽ വ്യാപകമായി ആന്റിബോഡി ഉൽപ്പാദനം ആരംഭിക്കുമെന്നാണ് ഐഐബിആർ ഡറയക്ടർ ഷ്മ്വൽ ഷാപ്പിറയെ ഉദ്ധരിച്ചുള്ള ഓദ്യോഗിക പ്രസ്താവന ചൂണ്ടിക്കാണിക്കുന്നത്.

വിവരങ്ങൾ രഹസ്യമായി തുടരുന്നു

വിവരങ്ങൾ രഹസ്യമായി തുടരുന്നു


ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിന് കീഴിൽ പ്രവർത്തിച്ച് വരുന്ന രഹസ്യ ഗവേഷണ സംഘമാണ് ഐഐബിആർ. അതുകൊണ്ട് തന്നെ വാക്സിനെക്കുറിച്ചുള്ള കുടുതൽ വിവരങ്ങളൊന്നും സംഘം പുറത്തുവിട്ടിട്ടില്ല. ഇസ്രായേലി സംഘം വികസിപ്പിച്ചെടുത്ത വാക്സിൻ ഫലപ്രദമാണെങ്കിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഈ കണ്ടുപിടുത്തം വളരെയധികം പ്രതീക്ഷ നൽകുന്നതാണ്. ലോകത്ത് കൊറോണ വൈറസിനെതിരായ വാക്സിൻ കണ്ടുപിടിക്കുന്നതിനായി നിരവധി ഗവേഷണങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്.

 സുരക്ഷിതത്വം എത്രമാത്രം

സുരക്ഷിതത്വം എത്രമാത്രം


എന്നിരുന്നാലും സാധ്യതയുള്ള വാക്സിനുകളെല്ലാം തന്നെ മനുഷ്യരിൽ പരീക്ഷിച്ച് വരികയാണ്. വാക്സിനുകൾ ആവശ്യമനുസരിച്ച് വ്യാപകമായി ഉൽപ്പാദിപ്പിക്കാൻ തുടങ്ങേണ്ടിയിരിക്കുന്നുവെന്നും ഷാപ്പിറ ചൂണ്ടിക്കാണിച്ചു. എന്നാൽ ഇസ്രയേൽ വികസിപ്പിച്ചെടുത്ത വാക്സിൻ ഇതിനകം മനുഷ്യരിൽ പരീക്ഷിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഇതിന് പുറമേ കൊറോണ വൈറസ് ചികിത്സയ്ക്ക് ഇതെത്ര മാത്രം ഫലപ്രദമാണെന്നും സുരക്ഷിതമാണോ എന്നുള്ള കാര്യങ്ങളും ഇപ്പോഴും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam
 എന്താണ് ഐഐബിആർ

എന്താണ് ഐഐബിആർ

ഇസ്രയേലിനെതിരായ ജൈവശാസ്ത്രപരമായ ഭീഷണികളെ നേരിടുന്നതിനായി പ്രധാന മന്ത്രിയുടെ ഓഫീസിന് കീഴിൽ പ്രവർത്തിച്ച് വരുന്ന സംഘമാണ് ഐഐബിആർ. ഇതേ സംഘമാണ് കൊറോണ വൈറസിനുള്ള ചികിത്സ, വാക്സിൻ എന്നിവ സംബന്ധിച്ച് ഗവേഷണം നടത്തിവരുന്നത്. പ്ലാസ്മ ശേഖരണവും ഈ സംഘം നടത്തുന്നുണ്ട്. കൊറോണ വൈറസ് ബാധിച്ച് രോഗം ഭേദമായവരുടെ രക്തം പരിശോധിച്ച ശേഷമാണ് പ്ലാസ്മ ശേഖരിക്കുന്നത്.

English summary
New Covid 19 antibody by Israel can neutralise the virus in the patient’s body
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X