കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍; സിനിമ തീയേറ്റര്‍, ജിമ്മുകള്‍ തുടങ്ങിയവയ്ക്ക് വിലക്ക്

Google Oneindia Malayalam News

റിയാദ്: കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സൗദി അറേബ്യ. അടുത്ത പത്ത് ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി സൗദി അറേബ്യയിലെ സിനിമാശാലകള്‍, ഇന്‍ഡോര്‍ വിനോദ കേന്ദ്രങ്ങള്‍, സ്വതന്ത്ര ഇന്‍ഡോര്‍ ഗെയിംസ് വേദികള്‍ അല്ലെങ്കില്‍ റെസ്റ്റോറന്റുകളിലോ ഷോപ്പിംഗ് സെന്ററുകളിലോ ഉള്ളവ, ജിമ്മുകള്‍, കായിക കേന്ദ്രങ്ങള്‍ എന്നിവ 10 ദിവസത്തേക്ക് അടയ്ക്കുമെന്ന് ബന്ധപ്പെട്ട മന്ത്രാലയം അറിയിച്ചു.

saudi

പുതിയ നിയന്ത്രണങ്ങള്‍ ആവശ്യമെങ്കില്‍ പിന്നീട് നീട്ടുമെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ, വിവാഹ ഹാളുകള്‍ അല്ലെങ്കില്‍ ഹോട്ടലുകളില്‍ നടക്കുന്ന വിവാഹങ്ങള്‍, കോര്‍പ്പറേറ്റ് മീറ്റിംഗുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ ഇവന്റുകളും പാര്‍ട്ടികളും 30 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തീരുമാനിച്ചത്.

വീണ്ടും ആറായിരം കടന്ന് കൊവിഡ് രോഗികള്‍; 17 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.26വീണ്ടും ആറായിരം കടന്ന് കൊവിഡ് രോഗികള്‍; 17 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.26

അതേസമയം, കൊവിഡ് രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ അടക്കം 20 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. താല്‍ക്കാലികമായാണ് സൗദി വിദേശ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. യുഇഎ അടക്കമുളള രാജ്യങ്ങള്‍ക്കടക്കം വിലക്കുണ്ട്.. ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം വിലക്ക് ബാധകമാണ്. മാത്രമല്ല നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും സൗദിയിലേക്ക് പ്രവേശിക്കാനാവില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

യാത്രാ വിലക്കുമായി സൗദി അറേബ്യ, ഇന്ത്യ അടക്കം 20 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് യാത്രാ വിലക്ക് യാത്രാ വിലക്കുമായി സൗദി അറേബ്യ, ഇന്ത്യ അടക്കം 20 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് യാത്രാ വിലക്ക്

പിസി ജോര്‍ജ് നടത്തിയത് രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ചുള്ള പ്രസ്താവനയെന്ന് ഓര്‍ത്തഡോക്സ് സഭപിസി ജോര്‍ജ് നടത്തിയത് രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ചുള്ള പ്രസ്താവനയെന്ന് ഓര്‍ത്തഡോക്സ് സഭ

Recommended Video

cmsvideo
Taapse Pannu's reply to Sachin Tendulkar

കേരള കോണ്‍ഗ്രസിന് വീണ്ടും സിപിഐയുടെ ചെക്ക്: കാഞ്ഞിരപ്പള്ളി തരാം, പകരം ഈ സിറ്റിങ് സീറ്റ് വേണംകേരള കോണ്‍ഗ്രസിന് വീണ്ടും സിപിഐയുടെ ചെക്ക്: കാഞ്ഞിരപ്പള്ളി തരാം, പകരം ഈ സിറ്റിങ് സീറ്റ് വേണം

English summary
New Covid restrictions in Saudi; cinemas, gyms are closed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X