യൂറോപ്യൻ, മധ്യേഷ്യൻ രാജ്യങ്ങളിൽ പുതിയ കോവിഡ് തരംഗം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
യൂറോപ്യൻ, മധ്യേഷ്യൻ രാജ്യങ്ങളിൽ പുതിയ കോവിഡ് തരംഗം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
യൂറോപ്പിലെയും മധ്യേഷ്യയിലെയും രാജ്യങ്ങളിൽ വരും ആഴ്‌ചകളിൽ പുതിയ കോവിഡ് വൈറസ്സ് തരംഗം ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇത് കൊറോണ വൈറസിന്റെ കൂടുതൽ മാറ്റം സംഭവിച്ച ഡെൽറ്റ വകഭേദമെന്നാണ് ലോകരോഗ്യ സംഘടന വ്യക്തമാക്കിയത്.

മഹാമാരിയി നിന്നും മറ്റൊരു നിർണായക ഘട്ടത്തിലാണ് ലോകം കടന്ന് പോകുന്നതെന്നും യൂറോപ്പ് വീണ്ടും പകർച്ചവ്യാധിയുടെ കേന്ദ്രത്തിലേക്ക് തിരിച്ചെത്തിയതായും ഡബ്ല്യുഎച്ച്ഒയുടെ യൂറോപ്പ് മേധാവി ഹാൻസ് ക്ലൂഗെ ഡെൻമാർക്കിലെ കോപ്പൻഹേഗനിലെ ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ ആസ്ഥാനത്ത് നിന്നും മാധ്യമപ്രവർത്തകരോട് സംസാരിച്ചു.
നിലവിൽ കോവിഡ് കേസുകളുടെ എണ്ണം വീണ്ടും റെക്കോർഡ് തലത്തിലേക്ക് അടുക്കാൻ തുടങ്ങിയെന്നും മധ്യേഷ്യയിലെ കിഴക്ക് ഭാഗം വരെ വൈരശ് വകഭേദം വ്യാപിച്ച് കിടക്കുന്നതായും ഈ മേഖലയിലെ വൈറസ്സ് വ്യാപനം ഗുരുതരമായ ആശങ്ക ഉണ്ടാക്കുന്നതായും ക്ലൂഗെ പറഞ്ഞു.

കോവിഡ് മരണങ്ങളും പുതിയ കേസുകളും വർദ്ധിക്കുന്നതിനനുസരിച്ച് കൊറോണ വൈറസ് കൂടുതൽ പടരുന്നത് തടയാൻ യൂറോപ്യൻ രാജ്യങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യണമെന്നും ക്ലൂഗ് കൂട്ടിച്ചേർത്തു.
ആരോഗ്യ അധികാരികൾക്ക് വൈറസിനെക്കുറിച്ച് കൂടുതൽ അറിവ് ലഭിക്കേണ്ടതുണ്ടെന്നും വൈറസിനെ ചെറുക്കാൻ വേണ്ടി മികച്ച രീതികൾ സ്വീകരിക്കമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ നടപടികളും ചില പ്രദേശങ്ങളിലെ കുറഞ്ഞ വാക്സിനേഷൻ നിരക്കും വൈറസ്ന്റെ ഏറ്റവും പുതിയ തരംഗത്തിന്റെ കുതിച്ചുചാട്ടമാണെന്നും യൂറോപ്പിലെ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്ത് ക്ലൂഗ് പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം, യൂറോപ്പ് മേഖലയിൽ ഏകദേശം 1.8 ദശലക്ഷം പുതിയ പ്രതിവാര കോവിഡ് കേസുകളും 24,000 മരണങ്ങളും റിപ്പോർട്ട് ചെയുന്നു. ഈ കണക്കുകൾ മുൻ ആഴ്‌ചയെ അപേക്ഷിച്ച് ഏകദേശം 6 ശതമാനം വർദ്ധനവാണ് കാണിക്കുന്നത്.
രാജ്യങ്ങളിൽ കോവിഡ് 19 വൈറസ്സ് മൂലമുള്ള ആശുപത്രി വാസ നിരക്ക് കഴിഞ്ഞ ആഴ്‌ചയിൽ ഇരട്ടിയായി വർധിച്ചതായി ക്ലൂഗെ ചൂണ്ടി കാട്ടി. ഇത് തുടരുകയാണെങ്കിൽ വരുന്ന ഫെബ്രുവരിയോടെ ഈ മേഖലയിൽ 500,000 കോവിഡ് മരണങ്ങൾ കൂടി കാണാൻ കഴിയുമെന്ന് ക്ലൂഗെ അറിയിച്ചു.

ക്ലൂഗെ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ;
"ഇന്ന് യൂറോപ്പിലെയും മധ്യേഷ്യയിലെയും ഓരോ രാജ്യവും കോവിഡ് -19 പുതിയ വക ഭേദത്തിന്റെ യഥാർത്ഥ ഭീഷണി നേരിടുന്നു അല്ലെങ്കിൽ ഇതിനകം തന്നെ പോരാടുകയാണ്. മേഖലയിലെ രാജ്യങ്ങൾ "വാക്സിനേഷന്റെ വിവിധ ഘട്ടങ്ങളിലാണ്. മേഖലയിലുട നീളം ശരാശരി 47 ശതമാനം ആളുകൾ പൂർണ്ണമായും വാക്സിനേഷൻ എടുത്തിട്ടുണ്ട്. എട്ട് രാജ്യങ്ങളിൽ മാത്രമാണ് അവരുടെ ജനസംഖ്യയുടെ 70 ശതമാനം പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ച് കഴിഞ്ഞത്. കോവിഡ് -19 ന്റെ കുതിച്ചുചാട്ടങ്ങളോട് പ്രതികരിക്കുന്നതിൽ നിന്ന്, അവ ഉണ്ടാകാൻ ഇടയുളള സാഹചര്യത്തെ തടയുന്നതിലേക്ക് തന്ത്രങ്ങൾ മാറ്റണമെന്ന് ക്ലൂഗെ പറഞ്ഞു".

ജനീവയിലെ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം കഴിഞ്ഞ ബുധനാഴ്ച പറഞ്ഞതിങ്ങനെ;
"യൂറോപ്പിൽ തുടർച്ചയായ അഞ്ചാം ആഴ്ചയും കോവിഡ് -19 കേസുകൾ ഉയർന്നു. അണുബാധകൾ ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഏക ലോക മേഖലയായി ഇത് മാറിക്കഴിഞ്ഞു. അണുബാധ നിരക്ക് യൂറോപ്പിലെ ഏറ്റവും ഉയർന്നതാണ്".
സ്വീഡനിലെ ചീഫ് എപ്പിഡെമിയോളജിസ്റ്റ് ആൻഡേഴ്‌സ് ടെഗ്‌നെൽ കഴിഞ്ഞ പറഞ്ഞത് ഇങ്ങനെ; "ഞങ്ങൾ വ്യക്തമായും മറ്റൊരു തരംഗത്തിലാണ്.വർദ്ധിച്ച വ്യാപനം പൂർണ്ണമായും യൂറോപ്പിൽ കേന്ദ്രീകരിച്ചിരിക്കുന്നു."
Recommended Video

അതേസമയം, ആംസ്റ്റർഡാം ആസ്ഥാനമായുള്ള യൂറോപ്യൻ മെഡിസിൻസ് ഏജൻസി കോവിഡ് -19 നെതിരെ വാക്സിനേഷൻ എടുക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.
എന്നാൽ, "അണുബാധ നിരക്ക്, ആശുപത്രി വാസം, മരണ നിരക്കുകൾ എന്നിവയിൽ വർദ്ധനയുള്ള സാഹചര്യത്തിൽ ശൈത്യകാലത്തേക്ക് പോകുമ്പോൾ യൂറോപ്പിലെ സാഹചര്യം വളരെ ആശങ്കാജനകമാണെന്ന് ഇഎംഎയുടെ ക്ലിനിക്കൽ സ്റ്റഡീസ് ആൻഡ് മാനുഫാക്ചറിംഗ് ടാസ്‌ക് ഫോഴ്‌സിന്റെ തലവൻ ഫെർഗസ് സ്വീനി പറഞ്ഞു.
"എല്ലാവരും ഇതിനകം വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കണമെന്നും ഇത് വളരെ പ്രധാനമാണെന്നും സ്വീനി പറഞ്ഞു.












Click it and Unblock the Notifications