കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി നോമ്പ്തുറ പാര്‍ട്ടികള്‍ക്ക് പുതിയ നിര്‍ദ്ദേശം

  • By Meera Balan
Google Oneindia Malayalam News

ജിദ്ദ: റമദാന്‍ മാസത്തില്‍ നോമ്പുതുറകള്‍ സംഘടിപ്പിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നവര്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന് സൗദി അധികൃതര്‍. ഗവര്‍ണേറ്റില്‍ നിന്ന് അനുമതി വാങ്ങി മാത്രമേ നോമ്പുതുറകള്‍ സംഘടിപ്പിയ്ക്കാന്‍ പാടുള്ളൂവെന്നാണ് പുതിയ നിര്‍ദ്ദേശം. മാത്രമല്ല നഗരഭയുടെ മാനദണ്ഡങ്ങള്‍ പാലിയ്ക്കുന്ന റസ്റ്റോറന്റുകളില്‍ നിന്ന് മാത്രമേ ഭക്ഷണം വാങ്ങാവൂ എന്നും നിര്‍ദ്ദേശമുണ്ട്.

saudi

സൗദി ഇസ്ലാമിക, ഔഖാഫ് മന്ത്രാലയമാണ് നിര്‍ദ്ദേശം പുറത്ത് വിട്ടത്. മന്ത്രാലയ സെക്രട്ടറി ഡോ തൗഫീഖ് അല്‍സുദൈരിയാണ് നിര്‍ദ്ദേശങ്ങള്‍ പുറത്ത് വിട്ടത്. നോമ്പുതുറയ്ക്കായി സംഭവാനകള്‍ സ്വീകരിയ്ക്കരുതെന്നും പള്ളികള്‍ക്കടുത്ത് റസിഡന്‍ഷ്യല്‍ ഏരിയകളില്‍ തുണികൊണ്ടുള്ള പരമ്പരാഗത ടെന്റുകള്‍ ഉപയോഗിയ്ക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

ഇത്തരം ടെന്റുകളില്‍ തീപിടിത്തം ഉള്‍പ്പടെയുള്ള സുരക്ഷാ വീഴ്ചയുണ്ടാകാനിടയുണ്ടെന്നാണ് മന്ത്രാലയം പറയുന്നത്. സിവില്‍ ഡിഫന്‍സുമായി സഹകരിച്ച് എല്ലാ സുരക്ഷാ സംവിധാനങ്ങളും നോമ്പ് തുറ നടക്കുന്നിടത്ത് സജ്ജീകരിയ്ക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിയ്ക്കുന്നുണ്ട്.

English summary
New directions imposed on Iftar Party in Saudi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X