• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇനി ഭയക്കേണ്ട എബോളയെ... പ്രതിരോധ വാക്‌സിന്‍ സമ്പൂര്‍ണ വിജയം

  • By Jince K Benny

ജനീവ: എബോള ബാധിച്ചാല്‍ മരണം എന്നതായിരുന്നു ഇതുവരെയുള്ള അവസ്ഥ. 2013 മുതല്‍ 16 വരെ മൂന്ന് വര്‍ഷം കൊണ്ട് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ 11300 പേരാണ് എബോള ബാധിച്ചു മരിച്ചത്. പ്രതിരോധ സംവിധാനങ്ങളോ ശരിയായ ചികിത്സയോ ഇല്ലാത്ത ഈ രോഗത്തെ മരണ ദൂതന്‍ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഏവരും പേടിച്ചു കഴിഞ്ഞിരുന്ന എബോള വരുതിയിലായി എന്നാണ് പുതിയ വാര്‍ത്ത. ലോകാരോഗ്യ സംഘടനയാണ്‌ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന നടത്തിയത്.

വാക്‌സിന്‍ നൂറ് ശതമാനവും വിജയമാണെന്ന് ലോകാരോഗ്യ സംഘടന

അറിയിച്ചു. ജനീവയില്‍ നടത്തിയ പരീക്ഷണം പൂര്‍ണ വിജയമായിരുന്നു. ആര്‍വിഎസ്‌വി-സെബോവ് (rVSV-ZEBOV) എന്നാണ് വാക്‌സിന് പേരു നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ജനീവയിലെ 11841 പേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്.

വാക്‌സിന്‍ സ്വീകരിച്ച 5837 പേരില്‍ എബോള വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കാത്ത 23 പേരില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനും കഴിഞ്ഞു. പരീക്ഷണത്തിന്റെ റിസള്‍ട്ട് ലാസെന്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.

എന്താണ് എബോള?

1976ലാണ് എബോള വൈറസ് കണ്ടെത്തുന്നത്. എബോള വൈറസ് ഡിസീസ്, എബോള ഹെമോറേജിക് ഫീവര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന രോഗമാണ് എബോള. നമ്മുടെ ശരീരത്തിലെ രോഗ പ്രതിരോധ ശേഷി തകരുമ്പോഴുണ്ടാകുന്ന രോഗമാണിത്. എബോള വൈറസുകള്‍ അഞ്ച് തരത്തില്‍പെടുന്നവയാണ്. ഇവയില്‍ ഒരെണ്ണമൊഴികെ ബാക്കി നാലും മനുഷ്യനില്‍ രോഗമുണ്ടാക്കുന്നതിന് പര്യാപ്തമാണ്.

എബോളയുടെ ലക്ഷണം

രോഗബാധയ്ക്കു പര്യാപ്തമായ വൈറസുകളില്‍ ഏതെങ്കിലുമൊന്ന് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ രോഗലക്ഷണങ്ങള്‍ കാണിചചു തുടങ്ങും. പനി, തൊണ്ട വേദന, തല വേദന തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചിലരില്‍ പേശി വേദനയും തളര്‍ച്ച, ഛര്‍ദി, വയറിളക്കം തുടങ്ങിയവയും കണ്ടുവരുന്നു. അസുഖ ബാധ മൂര്‍ഛിക്കുന്നതിനനുസരിച്ച് ചിലരില്‍ ആന്തരീകമോ ബാഹ്യമോ ആയ രക്തശ്രാവവും ഉണ്ടാകാറുണ്ട്. ചൊറിഞ്ഞു പൊട്ടല്‍, വൃക്ക-കരള്‍ പ്രവര്‍ത്തനങ്ങള്‍ തകരാറിലാവുക എന്നിവയും കണ്ടുവരുന്നു.

രോഗത്തിന്റെ ഉത്ഭവം

ഈ രോഗം മനുഷ്യരില്‍ ഉണ്ടായതല്ല. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് എത്തപ്പെട്ടതാണ്. രോഗ ബാധിത ജീവിയുടെ ശരീര ദ്രവങ്ങളിലൂടെയാണ് പ്രധാനമായും എബോള പടരുന്നത്. ലൈംഗീക ബന്ധത്തിലൂടെയും രോഗം ബാധിച്ച വ്യക്തിയുടെ രക്തം സ്പര്‍ശിക്കുന്നതിലൂടെയും രോഗം പകരാം.

മരണ കാരണം

ഈ രോഗം ബാധിച്ച് മരണപ്പെട്ടവരിലധികവും രക്തശ്രാവവും നിര്‍ജലീകരണവും മൂലമായിരുന്നു. മലമ്പനി, കോളറ തുടങ്ങിയ രോഗങ്ങള്‍ക്കും എബളയ്ക്കു സമാനമായ ലക്ഷണങ്ങള്‍ തന്നെയാണ്. അതുകൊണ്ടു തന്നെ പലരും ലക്ഷണങ്ങളെ തെറ്റിദ്ധരിക്കാറാണ് പതിവ്. പലപ്പോഴും തിരിച്ചറിയുമ്പഴേക്കും ഏറെ വൈകാറുണ്ട്. ഇതും മരണ കാരണമാകുന്നു.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മരണം വിതച്ച എബോള

11300 പേര്‍ എബോളയുടെ താണ്ഡവത്തില്‍ മരണത്തിന് കീഴടങ്ങി. പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ നിന്നാണ് രോഗം വ്യാപിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് സമീപരാജ്യങ്ങളായ ലൈബീരിയയിലേക്കും നൈജീരിയയിലേക്കും വ്യാപിച്ചു. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ലൈബീരിയയിലാണ്.

English summary
New ebola vaccine 100 percentage effective in human trial conducted in guinea says WHO. The vaccine, called rVSV-ZEBOV, was studied in a trial involving 11,841 people in Guinea last year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more