സൗദി തങ്ങളുടെ റെയില്‍ സര്‍വ്വീസ് വര്‍ദ്ധിപ്പിച്ചു
സൗദി: റിയാദില്‍ നിന്നും ദമാമിലേക്കുള്ള റെയില്‍ സര്‍വ്വീസില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ സൗദി റെയില്‍വെ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനയാണ് പുതിയ തീരുമാനങ്ങള്‍ക്ക് വഴിയൊരുക്കിയത്.
റിയാദില്‍ നിന്നും ഹുഫൂഫ് ദമാം നഗരങ്ങള്‍ക്കിടയിലാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. പ്രതിവാരം 233 ലധികം സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. വേനലവധിക്ക് ശേഷം പുതിയ സര്‍വ്വീസുകള്‍ ഓടിത്തുടങ്ങും. സൗദിയില്‍ നിലവില്‍ 380 കി.മി ദൂരപരിധിയിലാണ് ട്രെയിന്‍ സര്‍വ്വീസുകള്‍ നടന്നുവരുന്നത്.

കൂടുതല്‍ താമസിയാതെ റെയില്‍ ശ്രംഖല വര്‍ദ്ദിപ്പിക്കുവാനും യാത്രക്കാര്‍ക്ക് പുതിയ മെച്ചപ്പെട്ട സേവനങ്ങള്‍ ഏര്‍പ്പെടുത്താനും ഓര്‍ഗനൈസേഷന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.












Click it and Unblock the Notifications