കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയില്‍ അവസരത്തിനായി ലൈംഗികത; പിന്നീടത് പീഡനം, കാസ്റ്റിംഗ് കൗച്ചിന് പുതിയ ന്യായീകരണം??

  • By അൻവർ സാദത്ത്
Google Oneindia Malayalam News

ലോസാഞ്ചലസ്: ഹാര്‍വി വെയിന്‍സ്റ്റെയിന്‍, ഹോളിവുഡിനെ നാണിപ്പിക്കുന്ന നാമം. ഒരു കാലത്ത് മുടിചൂടാമന്നനായി നിലകൊണ്ട നിര്‍മ്മാതാവ് ദിവസങ്ങള്‍ കൊണ്ടാണ് നാണക്കേടിന്റെ പടുകുഴിയിലേക്ക് വീണത്. സിനിമയില്‍ നായികയാകാന്‍ എത്തുന്ന സ്ത്രീകളെ സ്വന്തം ഇഷ്ടത്തിന് ഉപയോഗിച്ച കഥകള്‍ പലരും പുറത്തുപറഞ്ഞതോടെയാണ് ഹാര്‍വി ഹോളിവുഡിലെ വില്ലനായി മാറിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടു; അപ്പോളോയിൽ നിന്ന് ഗസ്റ്റ് ഹൗസിലേക്ക്, കൂടെ ഭാര്യയും...മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടു; അപ്പോളോയിൽ നിന്ന് ഗസ്റ്റ് ഹൗസിലേക്ക്, കൂടെ ഭാര്യയും...

എന്നാല്‍ കരിയര്‍ മെച്ചപ്പെടുത്താന്‍ ഇദ്ദേഹവുമായി ലൈംഗികതയില്‍ ഏര്‍പ്പെട്ടതൊന്നും പീഡനമായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് യുഎസിലെ മുതിര്‍ന്ന ക്രിമിനല്‍ ഡിഫന്‍സ് അറ്റോണികളില്‍ ഒരാളായ ബെന്‍ ബ്രാഫ്മാന്‍ പറയുന്നത്. ഓസ്‌കാര്‍ അവാര്‍ഡ് ദാനച്ചടങ്ങിലും പ്രതിഷേധങ്ങള്‍ക്ക് ഇടയുണ്ടെന്നിരിക്കെയാണ് ഹാര്‍വിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്റെ വാദങ്ങള്‍. 40 വര്‍ഷക്കാലത്തെ പീഡനങ്ങള്‍ക്കെതിരെ നൂറുകണക്കിന് സ്ത്രീകളാണ് രംഗത്തുവന്നിട്ടുള്ളത്.

weinstain

'തന്റെ കരിയര്‍ മെച്ചപ്പെടുത്താന്‍ ഒരു ഹോളിവുഡ് നിര്‍മ്മാതാവുമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നത് പീഡനമാകില്ല. നിങ്ങള്‍ സ്വയം എടുത്ത തീരുമാനത്തിന്റെ പുറത്താണ് അത്തരമൊരു ബന്ധത്തില്‍ ഏര്‍പ്പെടുന്നത്', ബ്രാഫ്മാന്‍ ന്യായീകരിച്ചു. രണ്ട് വിവാഹങ്ങളില്‍ നിന്നായി അഞ്ച് കുട്ടികളുടെ പിതാവായ ഹാര്‍വിക്കെതിരെ ബ്രിട്ടീഷ്, യുഎസ് പോലീസ് സേനകളാണ് അന്വേഷണം നടത്തുന്നത്.

പരസ്പര സമ്മതമില്ലാതെ താന്‍ ലൈംഗികതയില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നാണ് ഇപ്പോള്‍ സെക്‌സ് അഡിക്ഷന് ചികിത്സ തേടുന്ന ഹാര്‍വി അവകാശപ്പെടുന്നത്.

ഹോളിവുഡില്‍ കാസ്റ്റിംഗ് കൗച്ച് കണ്ടെത്തിയത് ഹാര്‍വി വെയിന്‍സ്‌റ്റെയിന്‍ അല്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ആഷ്‌ലി ജൂഡ്, ഗ്വിനെത്ത് പാള്‍ട്രോ, കെയ്റ്റ് ബെക്കന്‍സെയില്‍, സല്‍മാ ഹെയ്ക്ക് തുടങ്ങി താരങ്ങളാണ് ഹാര്‍വിയുടെ ചൂഷണങ്ങള്‍ക്കെതിരെ രംഗത്തുവന്നത്.

ത്രിപുരയിലെ തോല്‍വി; ദേശീയതലത്തില്‍ മഹാസഖ്യത്തിന് സാധ്യത തെളിയുന്നുത്രിപുരയിലെ തോല്‍വി; ദേശീയതലത്തില്‍ മഹാസഖ്യത്തിന് സാധ്യത തെളിയുന്നു

ത്രിപുരയിൽ തോറ്റത് കൊണ്ട് സിപിഎം മണ്ണടിഞ്ഞ് പോയിട്ടില്ല! കൊടി മടക്കി വീട്ടിലിരിപ്പുമല്ലെന്ന് സ്വരാജ്ത്രിപുരയിൽ തോറ്റത് കൊണ്ട് സിപിഎം മണ്ണടിഞ്ഞ് പോയിട്ടില്ല! കൊടി മടക്കി വീട്ടിലിരിപ്പുമല്ലെന്ന് സ്വരാജ്

English summary
new explanation for harvey weinsteins casting couch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X