കൈയ്യിലൊരു കത്തി ചുണ്ടില്‍ 'സിഗരറ്റ്', വയറിലൊരു കുഞ്ഞ്, സൗദി സ്പോണ്‍സറെ ഞെട്ടിച്ച് പുതിയ ജോലിക്കാരി
റിയാദ്: രണ്ട് വര്‍ഷത്തോളം കാത്തിരുന്ന സൗദിക്കാരനായ യുവാവിനും കുടുംബത്തിനും ഒരു വീട്ടുജോലിക്കാരിയെ ലഭിയ്ക്കുന്നത്. വീട്ടുജോലിക്കാരി എന്ന് വെറുതെ പറഞ്ഞാല്‍ പോര. ശരിയ്ക്കും പരിചയപ്പെടേണ്ട ആള്‍ തന്നെയാണ്. ഏജന്‍സികളില്‍ കയറിയിറങ്ങിയാണ് യുവാവ് ജോലിക്കാരിയെ കണ്ടെത്തിയത്. എത്തിയ ജോലിക്കാരിയാകട്ടേ ഗര്‍ഭിണിയും.
ഗര്‍ഭിണിയായ ജോലിക്കാരി ആളൊരു ന്യൂജെന്‍ തന്നെയാണ്. സദാ സമയവും കൈയ്യില്‍ ഒരു കത്തിയും പിടിച്ചാണ് നടപ്പ്. ചോദിച്ചാലോ ഉള്ളിയും വെളുത്തുള്ളിയുമൊക്കെ മുറിയ്ക്കാനാണെന്ന് പറയും. ചില സത്യങ്ങളൊക്കെ സ്‌പോണ്‍സറോട് വെളിപ്പെടുത്തിയാണ് ഇവര്‍ വീണ്ടും ഞെട്ടിച്ചത്. നിങ്ങള്‍ കരുതുന്ന പോലെ ഞാനൊരു മുസ്ലീമല്ല ക്രിസ്ത്യാനിയാണെന്നാണ് ജോലിക്കാരി സ്‌പോണ്‍സറോട് പറഞ്ഞത്.

എന്ത് മതം അതും സഹിയ്ക്കാം ജോലിക്കാരിയില്ലാതെ ഇനിയും കാത്തിരിയ്‌ക്കേണ്ട അവസ്ഥയെപ്പറ്റി സ്‌പോണ്‍സര്‍ക്കും കുടുംബത്തിനും ചിന്തിയ്ക്കാനേ കഴിയില്ല. പക്ഷേ അപ്പോഴാണ് ജോലിക്കാരിയുടെ തനിനിറം പുറത്തറിയുന്നത്. പകുവലിയ്ക്കാതെ ഒരു ദിവസം പോലും കഴിച്ച് കൂട്ടാനാകില്ല. ഇവരുടെ ബാഗും മറ്റും സ്‌പോണ്‍സര്‍ പരിശോധിച്ചപ്പോഴോകട്ടേ പുകയിലയുടെ വന്‍ശേഖരം തന്നെ കിട്ടി. ഗര്‍ഭിണി, ക്രിസ്ത്യാനി, പുകവലിക്കാരി ഇനിയൊന്നും സഹിയ്ക്കാന്‍ സ്‌പോണ്‍സര്‍ക്ക് ശക്തിയില്ല. ഏജന്‍സിയില്‍ വിളിച്ച് വിവരങ്ങളൊക്കെ പറഞ്ഞു. സൗദി വാണിജ്യ മന്ത്രാലയത്തെ വിവരം അറിയിക്കുകയും ഏജന്‍സിയുടെ ചതി ബോധ്യപ്പെടുത്തുകയും ചെയ്തു.












Click it and Unblock the Notifications