കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന ദക്ഷിണ ചൈനാക്കടലില്‍ സൈനീക വിന്യാസം നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്

  • By അക്ഷയ്‌
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ദക്ഷിണ ചൈനാക്കടലില്‍ ചൈന സൈനീക വിന്യാസം നടത്തുന്നതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് ദി ന്യൂയോര്‍ക്ക് ടൈം റിപ്പോര്‍ട്ട് ചെയ്യുന്നു.ദ്വീപിലെ ഫിയറി ക്രോസ്, സുബി, മിസ്ചീഫ് റീഫ്‌സ് എന്നിവിടങ്ങളില്‍ എയര്‍ക്രാഫ്റ്റ് ഹാംഗറുകള്‍ നിര്‍മ്മിക്കുകയാണ് ചൈന.

ഇന്ത്യക്ക് പണി തന്ന ചൈനയ്ക്ക് മോദി കൊടുത്ത പണി ഗംഭീരം.. ഇപ്പോള്‍ ചൈന ഇന്ത്യയുടെ കാലു പിടിയ്ക്കുന്നു!ഇന്ത്യക്ക് പണി തന്ന ചൈനയ്ക്ക് മോദി കൊടുത്ത പണി ഗംഭീരം.. ഇപ്പോള്‍ ചൈന ഇന്ത്യയുടെ കാലു പിടിയ്ക്കുന്നു!

ഈ വര്‍ഷം ആദ്യം ഒരു സൈനീക വിമാനം ഫിയറി ക്രോസ് റീഫില്‍ സന്ദര്‍ശനം നടത്തിയതൊഴിച്ചാല്‍ ഇവിടെ ചൈനയുടെ സൈനീക വിന്യാസം ഉണ്ടായെന്നതിന് കൂടുതല്‍ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. അതേസമയം ഹാംഗറുകളുടെ ത്വരിതമായ നിര്‍മ്മാണം ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുമെന്നാണ് ചൂണ്ടികാണിക്കുന്നത്.

China Map

ഇവിടെ ചൈനീസ് എയര്‍ഫോഴ്‌സിലെ ഫൈറ്റര്‍ ജെറ്റുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവയാണെന്ന് ജുലൈയില്‍ ലഭിച്ച ചിത്രങ്ങളില്‍ നിന്ന് വ്യക്തമാവുന്നതായി അമേരിക്കന്‍ തിംഗ് ടാങ്ക് സേവനമായ സെന്റര്‍ ഫോര്‍ സ്റ്റാറ്റര്‍ജിക്ക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് പറയുന്നു. ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം, മലേഷ്യ, തായിവാന്‍, ബ്രൂണയ് എന്നീ രാജ്യങ്ങളും അവകാശ വാദം ഉന്നയിക്കുന്ന ദക്ഷിണകടലിന്റെ ഭൂരിഭാഗവും തങ്ങളുടേതാണെന്നാണ് ചൈനയുടെ വാദം.

 മോദിയുടെ നയതന്ത്രനീക്കം വിജയം, ചൈനയ്ക്ക് ഭൂമി കൊടുക്കില്ലെന്ന് ശ്രീലങ്ക! മോദിയുടെ നയതന്ത്രനീക്കം വിജയം, ചൈനയ്ക്ക് ഭൂമി കൊടുക്കില്ലെന്ന് ശ്രീലങ്ക!

ചൈനയോടും അവകാശവാദം ഉന്നയിക്കുന്ന മറ്റ് രാജ്യങ്ങളോടും മേഖലയില്‍ സൈനീക വിന്യാസം നടത്തരുതെന്ന് യുഎന്‍ ആവശ്യപ്പെട്ടിരുന്നു. ദക്ഷിണ ചൈനാക്കടലില്‍ ചൈനയ്ക്ക് അവകാശമില്ലെന്ന അന്താരാഷ്ട്ര കോടതിയുടെ വിധി വന്ന് ഒരു മാസത്തിനുള്ളിലാണ് ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത് ദ്വീപില്‍ നിര്‍മ്മിച്ചിരിക്കുന്ന വലിയ ഷെഡ്ഡുകള്‍ ചൈനയുടെ എച്ച് 16 ബോംബര്‍ വിമാനങ്ങള്‍, എച്ച് 6യു റീ ഫ്യൂവലിങ് ടാങ്കര്‍, വൈ8 ചരക്ക് വിമാനം തുടങ്ങിയവയ്ക്കുള്ളതാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. 60 മുതല്‍ 200 അടി വരെ വലിപ്പമുള്ളതാണ് ദ്വീപിലെ ഷെഡ്ഡുകള്‍.

ചൈനയുടെ നീക്കം ഫിലിപ്പീന്‍സുള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള തര്‍ക്കത്തിന്റെ ആഴം വര്‍ധിപ്പിക്കുമെന്നും യുദ്ധത്തിന് തന്നെ വഴിവെക്കുമെന്നും നിരീക്ഷകര്‍ ആശങ്കപ്പെടുന്നു.ദക്ഷിണ ചൈനാ കടലിനെ സൈനിക വല്‍ക്കരിച്ച് കൈയ്യടക്കാനാണ് ചൈനീസ് ശ്രമമെന്ന് വ്യക്തമാണ്. എന്നാല്‍ ഇത് എത്രത്തോളം വലുതായിരിക്കുമെന്ന് ഇപ്പോള്‍ പറയാറായിട്ടില്ല എന്നും നിരീക്ഷകര്‍ പറയുന്നു.

English summary
Recent satellite photographs show China appears to have built reinforced aircraft hangars on its holdings in the Spratly Islands in the disputed South China Sea, the New York Times reported on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X