കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരട്ട ഷിഫ്റ്റ് നിര്‍ത്തലാക്കാന്‍ ഒമാനില്‍ ആറ് പുതിയ ഇന്ത്യന്‍ സ്‌കൂളുകള്‍

Google Oneindia Malayalam News

മസ്‌കറ്റ്: ഒമാനിലെ ആറ് ഇന്ത്യന്‍ സ്‌കൂളുകള്‍ ഇരട്ട ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തലാക്കുന്നു. മസ്‌കറ്റില്‍ പുതിയതായി ആറ് സ്‌കൂളുകള്‍ കൂടി ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം.

മസ്‌കറ്റിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലായി 3000 കുട്ടികളാണ് വൈകുന്നേരത്തെ ഷിഫ്റ്റില്‍ വിദ്യാഭ്യാസം നേടുന്നത്. ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ഓഫ് ഡയറ്ക്ടറേറ്റ് ചെയര്‍മാന്‍ വില്‍സണ്‍ ജോര്‍ജ് െൈടംസ് ഓഫ് ഒമാന് നല്‍കിയതാണ് ഈ വിവരം. അല്‍ അന്‍സാബ്, അമേററ്റ്, ബര്‍ഖ, ഡ്യൂഖം, സഹം, സിനാ എന്നിവിടങ്ങളിലാണ് സ്‌കൂള്‍ ആരംഭിക്കാനിരിക്കുന്നത്.

oman

ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തോടെ അല്‍ അന്‍സാബ് സ്‌കൂളിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കും ഇതിനായുള്ള തടസ്സങ്ങള്‍ പരിഹരിച്ചുവരികയാണ്. 2000 കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

അമേററ്റിലും ബര്‍ഖയിലും സ്‌കൂള്‍ നിര്‍മ്മാണം ആരംഭിക്കാനുള്ള ഫണ്ടുകള്‍ക്കായി നിക്ഷേപകരെ കണ്ടെത്താനുള്ള ശ്രമം നടനന്നുവരുന്നുണ്ട്. ബര്‍ഖ, ഡ്യൂഖം, സഹം, സിനാ എന്നിവിടങ്ങളില്‍ ഏത് പ്രദേശങ്ങളിലാണ് സ്‌കൂള്‍ ആരംഭിക്കേണ്ടതെന്ന് സംബന്ധിച്ച സാധ്യതാപഠനങ്ങള്‍ നടക്കുന്നതായും രണ്ടാംതവണയും ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട വില്‍സണ്‍ പറയുന്നു.

ഈ അക്കാദമിക് വര്‍ഷത്തോടുകൂടി ഗുബ്രയില്‍ ഫീഡര്‍ സ്‌കൂളുകള്‍ ആരംഭിക്കാനുള്ള തീരുമാനത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. 240ഓളം വരുന്ന കുട്ടികളാണ് ഈ വര്‍ഷം മസ്‌കറ്റിലെ കിന്റര്‍ഗാര്‍ട്ടന്‍ 1ല്‍ പ്രവേശനം നേടുക. എന്നാല്‍ ഈ സംവിധാനം നിലവില്‍ വരുന്നതോടെ പ്രവേശനത്തിന് അപേക്ഷ നല്‍കിയിട്ടുള്ള എല്ലാ കുട്ടികള്‍ക്കും പ്രവേശനം നല്‍കാന്‍ കഴിയുമെന്നും വില്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

അടുത്ത അഞ്ച് വര്‍ഷത്തിനിടെ ആരംഭിക്കാനിരിക്കുന്ന സ്‌കൂളുകള്‍ തലസ്ഥാനത്ത് നിലവിലുള്ള ഇന്ത്യന്‍ സ്‌കൂളുകളിലെ ക്ലാസ് മുറികളുടെ വലിപ്പം കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഇതോടെ ഒരേ സമയം 43,000 കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കാന്‍ കഴിയും, കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ഒന്നാം ക്ലാസ് വരെയുള്ള പ്രവേശനത്തിനായി യുവാക്കളായ ഇന്ത്യന്‍ പ്രവാസികളുടെ വരവ് സ്‌കൂള്‍ പ്രവേശനത്തില്‍ അഭൂതപൂര്‍ണ്ണമായ തിരക്കാണുണ്ടാക്കിയിട്ടുള്ളതെന്നും വില്‍സണ്‍ പറയുന്നു.

മസ്‌കറ്റിലെയും ദര്‍സായിത്ത് പ്രദേശത്തെയും ഇന്ത്യന്‍ സ്‌കൂളുകളിലായി 9,300 വിദ്യാര്‍ത്ഥികളാണ് വിദ്യാഭ്യാസം നേടുന്നത്. ഗതാഗത കുരുക്കുകള്‍ കാരണം രാജ്യത്തെ ഏറ്റവും പഴയ സ്‌കൂള്‍ അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ പുതിയ സ്‌കൂളുകളുടെ വരവ് നിലവവിലുള്ള സ്‌കൂളുകളിലുള്ള വിദ്യാര്‍ത്ഥികളുടെ അനുപാതം കുറച്ചുകൊണ്ടുവരാനുതകുന്നതാണ്.

വൈകുന്നേരത്തെ ഷിഫ്റ്റ് ഒഴിവാക്കാനുള്ള ഇന്ത്യന്‍ സ്‌കൂളുകളുടെ ശ്രമത്തെ ഏറെ പ്രത്യാശയോടെയാണ് മാതാപിതാക്കളും കാണുന്നത്.

English summary
Indian schools in Oman to end evening shift system after expansion of six new Indian schools.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X