10 വയസുള്ള ഐസിസ് ഭീകരന്‍ നടത്തുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്, വീഡിയോ
ബാഗ്ദാദ്: പത്ത് വയസില്‍ താഴെ മാത്രം പ്രായമുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ ഐസിസ് 'നീതി' നടപ്പാക്കുന്നതിന്റെ ഞെട്ടിപ്പിയ്ക്കുന്ന വീഡിയോ പുറത്ത്. ഐസിസിലെ കുട്ടി ഭീകരനാണ് റഷ്യന്‍ ചാരന്‍മാര്‍ എന്ന് ആരോപിച്ച് രണ്ട് പേരെ വെടി വച്ച് കൊല്ലുന്നത്. കുട്ടി ഭീകരന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് യുവാക്കളെ കൊല്ലിയ്ക്കുന്നത്. പത്ത് വയസുകാരനൊപ്പം മുതിര്‍ന്ന ഭീരനെയും വീഡിയോയില്‍ കാണാം. അബ്ദുള്ള എന്നാണ് കുട്ടി ഭീകരന്റെ പേരെന്നും ഇവന്‍ കസാക്കിസ്ഥാന്‍ സ്വദേശിയാണെന്നും റിപ്പോര്‍ട്ടുണ്ട്.
കളിത്തോക്ക് കൊണ്ട് കളിയ്‌ക്കേണ്ട പ്രായത്തില്‍ രണ്ട് മനുഷ്യരുടെ തലയ്ക്ക് വെടിയുതിര്‍ക്കുകയും ശേഷം നിലത്ത് വീഴുന്ന അവരെ തുരുതുരെ വെടിവയ്ക്കുകയും ചെയ്യുന്ന കുട്ടിയുടെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ പ്രചരിച്ച് തുടങ്ങിയത്.

'അണ്‍കവറിംഗ് ആന്‍ എനിമി വിതിന്‍' എന്ന പേരിലാണ് എട്ട് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ പ്രചരിപ്പിയ്ക്കുന്നത്. കറുത്ത വേഷം ധരിച്ച് കുട്ടി റഷ്യന്‍ ചാരന്‍മാര്‍ എന്ന് ആരോപിയ്ക്കുന്നവരുടെ തലയ്ക്ക് പിന്നില്‍ യാതൊരു ഭാവഭേദവുമില്ലാതെ നിറയൊഴിയ്ക്കുന്നു.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ താന്‍ റഷ്യന്‍ ചാരനാണെന്ന് സമ്മതിയ്ക്കുന്നുണ്ട്. എന്നാല്‍ മറ്റേയാള്‍ താനൊരു ഐസിസ് പ്രധാനിയെ വധിയ്ക്കാന്‍ നിയോഗിയ്ക്കപ്പെട്ടയാളാണെന്ന് പറയുന്നു. കൊലപാതകത്തിന് ശേഷം 'തനിയ്ക്ക് അവിശ്വാസികളെ കൊന്നൊടുക്കാന്‍ തക്കവണ്ണം വളരണമെന്ന്' കുട്ടി ഭീകരന്‍ പറയുന്നു.












Click it and Unblock the Notifications