അമേരിക്കയിലെ ന്യൂജെഴ്സിയില്‍ വെടിവെപ്പ്; പോലീസുകാരനടക്കം 6 പേര് കൊല്ലപ്പെട്ടു
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂജെഴ്സിയിലുണ്ടായ വെടിവെയ്പ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥന് ഉള്‍പ്പടെ 6 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അക്രമം നടന്നത്. ജനക്കൂട്ടത്തിനിടയിലേക്ക് അജ്ഞാതരായ രണ്ട് പേര് വെടിവെക്കുകയായിരുന്നു. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
ജനക്കൂട്ടത്തിന് നേരെ യാതൊരു പ്രകോപനവും ഇല്ലാതെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് അക്രമികളും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഈ ഏറ്റുമുട്ടലിലാണ് സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ അക്രമികളാണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

ന്യൂജഴ്സിയിലെ ജഴ്സി സിറ്റിയിലെ കോഷര്‍ സൂപ്പര്‍ മാര്‍ക്കറ്റിലാണ് വെടിവെപ്പ് നടന്നത്. അക്രമികള്‍ 100 റൗണ്ട് വെടിയുതിര്‍ത്തതായി പോലീസ് അറിയിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി പ്രദേശത്തെ 42 സ്കൂളുകള്‍ താല്‍ക്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു. അക്രമികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് ന്യൂജഴ്സി മേയര്‍ സ്റ്റീവന്‍ ഫുളോപ് ട്വീറ്റ് ചെയ്തു.
-
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്...












Click it and Unblock the Notifications