ഐസിസ് ഭീകരതയുടെ പുതിയ മുഖം ഇങ്ങനെ, പുറത്തു വിട്ട വീഡിയോയില്‍ കുട്ടിയും
ലണ്ടന്‍: ചാരന്മാരെന്ന് ആരോപിച്ച് അഞ്ചുപെരെ വധിക്കുന്ന പുതിയ വീഡിയോ ഐസിസി പുറത്തു വിട്ടു. ഇതോടപ്പം തന്നെ ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറൂണിനെ ഭീഷണിപ്പെടുത്തുകയും വൈറ്റ് ഹൗസ് അടിമ എന്നു വിശേഷിപ്പിക്കുകയും ചെയ്യുന്ന പത്തു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തു വിട്ടത്.
ഐസിസിന്റെ വീഡിയോയിലൂടെ കുപ്രിസിദ്ധി നേടിയ ജിഹാദി ജോണിനെ വധിച്ചെന്ന് കഴിഞ്ഞ നവംബറില്‍ യു എസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ മുഖം മറച്ച മറ്റൊരു തോക്കുധാരിയാണ് ഇവരെ കൊന്നത്.

ഭീകരത ഇങ്ങനെ
ചാരന്‍മാരെന്ന് ആരോപിച്ച് അഞ്ചുപേരെ വധിക്കുന്ന വീഡിയോയാണ് ഐസിസ് പുറത്തു വിട്ടത്. ഇതേ സമയം ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ ഭീഷണിപ്പെടുത്തുന്നതും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വെടിവച്ചു കൊന്നത്
സിറിയ, ഇറാഖ് മേഖലയില്‍ ഐസിസിന്റെ അധീനതയിലുള്ള റാഖയില്‍ നിന്നുള്ള അഞ്ചുപേരെയാണ് ചാരന്മാരെന്നാരോപിച്ച് മരുഭൂമിയില്‍ വെടിവച്ചു കൊന്നത്. ചാരപ്രവര്‍ത്തനം നടത്തിയതായി അവര്‍ കുറ്റ സമ്മതം നടത്തുന്നതും ചിത്രീകരിച്ചിട്ടുണ്ട്.

ജിഹാദി ജോണ്‍ കൊല്ലപ്പെട്ടിരുേേന്നാ?
ഐസിസിന്റെ വീഡിയോയിലൂടെ കുപ്രിസിദ്ധി നേടിയ ജിഹാദി ജോണിനെ വധിച്ചെന്ന് കഴിഞ്ഞ നവംബറില്‍ യു എസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ മുഖം മറച്ച മറ്റൊരു തോക്കുധാരിയാണ് ഇവരെ കൊന്നത്.

വീഡിയോയില്‍ കുട്ടിയും
മുഖം മൂടിയണിഞ്ഞ ഒരു തോക്കുധാരിയാണ് പുതിയ വീഡിയോയില്‍ അഞ്ചുപേരെ വധിക്കുന്നത് . എന്നാല്‍ അഞ്ചു വയസ്സുകാരനായ ഒരു കുട്ടിയും വീഡിയോയില്‍ ഉണ്ട്.

കുട്ടി ആരാണെന്നല്ലേ?
വീഡിയോയില്‍ കുട്ടിയുടെ മുഖം മറച്ചിട്ടില്ല. തോക്കുധാരിയും കുട്ടിയും ബ്രിട്ടീഷ് ഉച്ചാരണത്തിലുള്ള ഇംഗ്ലീഷാണ് സംസാരിക്കുന്നത്. ഐസിസിലുള്ള ആരുടെയോ മകനാണെന്നാണ് ബ്രിട്ടീഷ് ഇന്റലിജെന്‍സ് അധികൃതര്‍ സംശയിക്കുന്നത്. അവിശ്വാസികളെ വധിക്കാനായി ഈ കുട്ടിയും ആഹ്വാനം ചെയ്യുന്നുണ്ട്.












Click it and Unblock the Notifications