പുതിയ നിയമം; ഓസ്ട്രേലിയയില്‍ നിന്നും സെര്‍ച്ച് എഞ്ചിന് പിന്‍വലിക്കുമെന്ന് ഗൂഗിളിന്റെ ഭീഷണി
സിഡ്നി: ഓസ്ട്രേലിയയില്‍ നിന്നും സെര്‍ച്ച് എഞ്ചിന് പിന്‍വലിച്ചേക്കുമെന്ന ഭീഷണിയുമായി ഗൂഗിള്‍. ഗൂഗിൾ, ഫേസ്ബുക്ക്, മറ്റ് ടെക് കമ്പനികൾ എന്നിവ അവരുടെ വാർത്താ ഉള്ളടക്കത്തിനായി മാധ്യമങ്ങൾക്ക് പണം നൽകുന്നത് സംബന്ധിച്ച നിയമം ഓസ്ട്രേലിയ കൊണ്ടുവരിക്കാനിരിക്കെയാണ് ഗൂഗിളിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു ഭീഷണി ഉയര്‍ന്നത്. എന്നാല്‍ ഇത്തരം ഭീഷണികൾക്ക് വഴങ്ങില്ലെന്നാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അഭിപ്രായപ്പെട്ടത്.
ഓസ്ട്രേലിയയിലെ ഓണ്‍ലൈന്‍ സെര്‍ച്ചിന്റെ 94 ശതമാനം ഗൂഗിള്‍ വഴിയാണ് നടക്കുന്നത് എന്നാണ് കണക്ക്. വൻകിട ടെക് സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ സർക്കാരുകൾക്ക് എങ്ങനെ കഴിയുമെന്നതിന്റെ പ്രാഥമിക രൂപമായാണ് ഓസ്ട്രേലിയന്‍ സര്‍ക്കാറിന്റെ നിർദ്ദിഷ്ട ന്യൂസ് കോഡിനെ പലരും വിലയിരുത്തുന്നത്. വിഷയത്തില്‍ ഓസ്ട്രേലിയ ന്യൂസിലന്റ് ഗൂഗിള്‍ എംഡി മെല്‍ സില്‍വ കഴിഞ്ഞ ദിവസം ഓസ്ട്രേലിയന്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ ഹാജരായിരുന്നു. പുതിയ നിയമം ഒരിക്കലും നടപ്പിലാക്കാന്‍ സാധിക്കാത്തതാണെന്നായിരുന്നു അദ്ദേഹത്തിന്റ വാദം.

Recommended Video
നിങ്ങള്‍ക്ക് ഓസ്ട്രേലിയയില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളിലാണ് ഓസ്ട്രേലിയ നിയമം ഉണ്ടാക്കുന്നതെന്നതാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ വാദം. അത് ഞങ്ങളുടെ പാര്‍ലമെന്റും സര്‍ക്കാറും ചെയ്യുന്നതാണ്. ഓസ്ട്രേലിയയില്‍ കാര്യങ്ങള്‍ നടക്കുന്നത് അങ്ങനെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തും. വിഷയത്തില്‍ ഗൂഗിളിന്റെ അതേ നിലാപാടായിരുന്നു ഫേസ്ബുക്കും സ്വീകരിച്ചത്. ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ക്ക് അതിന്റെ മാധ്യമങ്ങള്‍ക്ക് പണം നല്‍കണ എന്ന നിയമം വന്നാല്‍ ഓസ്ട്രിയക്കാരെ ഫേസ്ബുക്കില്‍ നിന്നും ഒഴിവാക്കേണ്ടി വരുമെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കിയത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications