കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ നിയമം; ഓസ്ട്രേലിയയില്‍ നിന്നും സെര്‍ച്ച് എഞ്ചിന്‍ പിന്‍വലിക്കുമെന്ന് ഗൂഗിളിന്‍റെ ഭീഷണി

Google Oneindia Malayalam News

സിഡ്നി: ഓസ്ട്രേലിയയില്‍ നിന്നും സെര്‍ച്ച് എഞ്ചിന്‍ പിന്‍വലിച്ചേക്കുമെന്ന ഭീഷണിയുമായി ഗൂഗിള്‍. ഗൂഗിൾ, ഫേസ്ബുക്ക്, മറ്റ് ടെക് കമ്പനികൾ എന്നിവ അവരുടെ വാർത്താ ഉള്ളടക്കത്തിനായി മാധ്യമങ്ങൾക്ക് പണം നൽകുന്നത് സംബന്ധിച്ച നിയമം ഓസ്ട്രേലിയ കൊണ്ടുവരിക്കാനിരിക്കെയാണ് ഗൂഗിളിന്‍റെ ഭാഗത്ത് നിന്നും ഇത്തരമൊരു ഭീഷണി ഉയര്‍ന്നത്. എന്നാല്‍ ഇത്തരം ഭീഷണികൾക്ക് വഴങ്ങില്ലെന്നാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ അഭിപ്രായപ്പെട്ടത്.

ഓസ്ട്രേലിയയിലെ ഓണ്‍ലൈന്‍ സെര്‍ച്ചിന്‍റെ 94 ശതമാനം ഗൂഗിള്‍ വഴിയാണ് നടക്കുന്നത് എന്നാണ് കണക്ക്. വൻകിട ടെക് സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ സർക്കാരുകൾക്ക് എങ്ങനെ കഴിയുമെന്നതിന്‍റെ പ്രാഥമിക രൂപമായാണ് ഓസ്ട്രേലിയന്‍ സര്‍ക്കാറിന്‍റെ നിർദ്ദിഷ്ട ന്യൂസ് കോഡിനെ പലരും വിലയിരുത്തുന്നത്. വിഷയത്തില്‍ ഓസ്ട്രേലിയ ന്യൂസിലന്‍റ് ഗൂഗിള്‍ എംഡി മെല്‍ സില്‍വ കഴിഞ്ഞ ദിവസം ഓസ്ട്രേലിയന്‍ പാര്‍ലമെന്‍ററി കമ്മിറ്റിക്ക് മുന്നില്‍ ഹാജരായിരുന്നു. പുതിയ നിയമം ഒരിക്കലും നടപ്പിലാക്കാന്‍ സാധിക്കാത്തതാണെന്നായിരുന്നു അദ്ദേഹത്തിന്‍റ വാദം.

google-

Recommended Video

cmsvideo
WhatsApp Leaves Message On 'Status' Giving Assurance On Privacy

നിങ്ങള്‍ക്ക് ഓസ്ട്രേലിയയില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളിലാണ് ഓസ്ട്രേലിയ നിയമം ഉണ്ടാക്കുന്നതെന്നതാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ വാദം. അത് ഞങ്ങളുടെ പാര്‍ലമെന്‍റും സര്‍ക്കാറും ചെയ്യുന്നതാണ്. ഓസ്ട്രേലിയയില്‍ കാര്യങ്ങള്‍ നടക്കുന്നത് അങ്ങനെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തും. വിഷയത്തില്‍ ഗൂഗിളിന്‍റെ അതേ നിലാപാടായിരുന്നു ഫേസ്ബുക്കും സ്വീകരിച്ചത്. ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ക്ക് അതിന്‍റെ മാധ്യമങ്ങള്‍ക്ക് പണം നല്‍കണ എന്ന നിയമം വന്നാല്‍ ഓസ്ട്രിയക്കാരെ ഫേസ്ബുക്കില്‍ നിന്നും ഒഴിവാക്കേണ്ടി വരുമെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കിയത്.

English summary
New legislation; Google threatens to withdraw search engine out of Australia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X