പുരുഷന്മാര്ക്കും 'ഗര്‍ഭനിരോധന ഗുളിക' ...!!! ഒന്ന് കഴിച്ചാല്‍ ഒരാഴ്ചത്തേക്ക് 'പേടിക്കുകയേ' വേണ്ട
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മിനിട്ടുകള്‍ക്ക് മുന്‍പ് മാത്രം ഈ മരുന്ന് കഴിച്ചാല്‍ മതി എന്നതാണ് പ്രത്യേകത. ദിവസങ്ങളോളും ഇതിന്റെ ഫലം നിലനില്ക്കുകയും ചെയ്യും
ലണ്ടന്‍: ഗര്‍ഭനിരോധനത്തിന് പല മാര്‍ഗ്ഗങ്ങളുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഉപയോഗിക്കാവുന്ന മാര്‍ഗ്ഗങ്ങള്‍. ഗര്‍ഭ നിരോധന ഉറകളാണ് മിക്കവരും ഉപയോഗിക്കുക. ലൈംഗിക രോഗങ്ങള്‍ പകരാനുള്ള സാധ്യത കൂടി ഇല്ലാതാക്കും എന്ന ഗുണമാണ് ഉറകള്ക്കുള്ളത്.
എന്നാല്‍ കാമുകീകാമുകന്മാരെ സംബന്ധിച്ച് ഇത്തരം പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവില്ല. എന്നാല്‍ ഗര്ഭിണിയാകുമോ എന്ന ഭയവും ഉണ്ടാവും. അപ്പോള്‍ എന്ത് ചെയ്യും? ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുക തന്നെ...
ഇതുവരെ സ്ത്രീകള്‍ക്കുള്ള ഗര്‍ഭനിരോധന ഗുളികകളാണ് പ്രചാരത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുരുഷന്മാര്ക്ക് കഴിയ്ക്കാവുന്ന ഗുളികകളും ശാസ്ത്രജ്ഞര്‍ കണ്ടെത്തിക്കഴിഞ്ഞു. അതിനാണെങ്കില്‍ ഒരു പാട് പ്രത്യേകതകളും ഉണ്ട്.

ഗര്‍ഭനിരോധനം
പലപല മാര്‍ഗ്ഗങ്ങള്‍ ഉണ്ട് ഗര്‍ഭ നിരോധനത്തിന്. ചിലര്‍ ശാശ്വതമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കും, മറ്റ് ചിലര്‍ താത്കാലിക മാര്‍ഗ്ഗങ്ങളും. എന്തായാലും എന്തെങ്കിലും മാര്‍ഗ്ഗം സ്വീകരിക്കാതെ നിവൃത്തിയില്ല.

ഗുളികകള്‍
ഗര്‍ഭ നിരോധന ഗുളികകളാണ് സുരക്ഷിതമായ മാര്ഗ്ഗമായിപലരും ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് സ്ത്രീകളില്‍ പല പാര്‍ശ്വ ഫലങ്ങളും ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകള്‍ തന്നെ ഇത് കഴിക്കുകയും വേണം.

പുരുഷന്മാര്
ഇനി പുരുഷന്മാര്ക്കും കഴിക്കാവുന്ന ഗര്‍ഭ നിരോധന ഗുളികകളുടെ കാലമാണ് വരുന്നത്. പുരുഷന്മാര്ക്ക് കഴിക്കാവുന്ന ഗര്ഡഭ നിരോധന മരുന്ന് വികസിപ്പിച്ചെടുത്തത് ഇംഗ്ലണ്ടിലെ വോള്‍വര്‍ ഹാംപ്റ്റണ്‍ സര്‍വ്വകലാശാലയാണ്.

സ്പ്രേയും ചെയ്യാം
ഗുളികയായി കഴിക്കുകമാത്രമല്ല, മൂക്കില്‍ സ്േ്രപ ചെയ്താലും മതി ഈ മരുന്ന് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടനിലെ മാധ്യമങ്ങള്‍ ഈ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് ചെയ്തത്.

മിനിട്ടുകള്‍ക്ക് മുമ്പ്
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മിനിട്ടുകള്ക്ക്ക മുമ്പ് മാത്രം ഉപയോഗിച്ചാല്‍ മതി എന്ന പ്രത്യേകതയും ഉണ്ട്. വോള്‍വര്‍ഹാംപ്റ്റണ്‍ സര്‍വ്വകലാശാലയില്‍ നട്ട ഗവേഷണത്തില്‍ പോര്‍ച്ചുഗീസ് ശാസ്ത്രജ്ഞരും പങ്കെടുത്തിരുന്നു.

ഇഫക്ട്
ഒരു ഗുളിക കഴിച്ചാല്‍ ഒരു തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അതിന്‍െ ഫലം നഷ്ടപ്പെടില്ല. ദിവസങ്ങളോളം ഈ ഗുളികയുടെ ഫലം നിലനില്‍ക്കുമെന്നാണ് കണ്ടെത്തല്‍.

എന്താണ് കാര്യം
പുരുഷ ബീജം അണ്ഡവുമായി സംയോജിച്ചാണ് സിക്താണ്ഡം ഉണ്ടാകുന്നത്. അങ്ങനെയാണല്ലോ സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നത്. ഈ മരുന്ന് കഴിച്ചാല്‍ പിന്നെ പുരുഷ ബീജങ്ങളുടെ ചലന ശേഷി നഷ്ടപ്പെടും. പിന്നെ അണ്ഡവുമായി സംയോജിക്കാന്‍ പറ്റില്ല.

ടെസ്റ്റിങ്
പരീക്ഷണങ്ങളിലൂടെ മരുന്നിന്റെ ഫലം കണ്ടെത്തിയിട്ടുണ്ട്. പക്ഷേ അത് വിപണിയില്‍ എത്തിയിട്ടില്ല. കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രം മരുന്ന് വിപണിയില്‍ ഇറക്കൂ.

വിജയ സാധ്യത
മരുന്നിന്റെ വിജയ സാധ്യത എത്രശതമാനമാണെന്ന് ഇപ്പോഴും വ്യക്തമല്ല. സ്ത്രീകളില്‍ ഉപയോഗിക്കുന്ന ഗര്‍ഭ നിരോധന ഗുളികകള്‍ പോലും നൂറ് ശതമാനം ഉറപ്പുള്ളവയല്ല.

അഞ്ച് വര്‍ഷം
2021 ല്‍ മരുന്ന് വിപണിയില്‍ ഇറക്കാനാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കാന്‍ ആരോഗ്യപരമായി ബുദ്ധിമുട്ടുള്ള സ്ത്രീകളുടെ കാര്യത്തില്‍ വളരെ ആശ്വാസം പകരുന്നതാണ് ഈ വാര്‍ത്ത.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications