കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ മുറത്തില്‍ കൊത്തി നേപ്പാള്‍; പുതിയ ഭൂപടം തയ്യാറാക്കി, കൊറോണയും... തിരിച്ചടിച്ച് കേന്ദ്രം

  • By Desk
Google Oneindia Malayalam News

കാഠ്മണ്ഡു: ഇന്ത്യയുടെ ആത്മസുഹൃത്തും അയല്‍ രാജ്യവുമായ നേപ്പാള്‍ പുതിയ ഉടക്കുമായി രംഗത്ത്. നേപ്പാളില്‍ കൊറോണ വൈറസ് രോഗം പരത്തിയത് ഇന്ത്യയാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലി ആരോപിച്ചു. മാത്രമല്ല, ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ ഭൂപടം തയ്യാറാക്കുകയും ചെയ്തു.

എന്തുവില കൊടുത്തും നേപ്പാളിന്റെ ഭൂപ്രദേശം ഇന്ത്യയില്‍ നിന്ന് തിരിച്ചുപിടിക്കുമെന്ന് ഒലി പ്രഖ്യാപിച്ചു. അതേസമയം, പ്രതികരണവുമായി ഇന്ത്യ രംഗത്തുവന്നു. അതിര്‍ത്തിയിലെ ഏകപക്ഷീയമായ നീക്കങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പതിറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കമാണ് വീണ്ടും തലപൊക്കുന്നത്. വിശദാംശങ്ങള്‍...

വൈറസ് ആരോപണം

വൈറസ് ആരോപണം

നേപ്പാളില്‍ കൊറോണ വൈറസ് പരന്നത് ഇന്ത്യയില്‍ നിന്നാണ് എന്നാണ് നേപ്പാള്‍ പ്രധാനമന്ത്രി ഒലിയുടെ ആദ്യ കുറ്റപ്പെടുത്തല്‍. തൊട്ടുപിന്നാലെ നേപ്പാള്‍ പുതിയ ഭൂപടം തയ്യാറാക്കി. ഇതാകട്ടെ, ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള മൂന്ന് തന്ത്രപ്രധാന മേഖലകള്‍ നേപ്പാളിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയാണ് തയ്യാറാക്കിയത്.

റോഡ് നിര്‍മാണം

റോഡ് നിര്‍മാണം

ഇന്ത്യന്‍ സൈനികരുള്ള മേഖലയിലൂടെ റോഡ് വെട്ടാനുള്ള നീക്കം നേപ്പാള്‍ തടഞ്ഞു. തുടര്‍ന്നാണ് വിവാദങ്ങള്‍ ഓരോന്നായി കെട്ടഴിഞ്ഞത്. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രാജ്യമാണ് നേപ്പാള്‍. മാത്രമല്ല, നേപ്പാളിനെ ഇന്ത്യ എപ്പോഴും അകമഴിഞ്ഞ് സഹായിക്കാറുണ്ട്. പ്രത്യേകിച്ചും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം.

പുതിയ ഭൂപടം ഇങ്ങനെ

പുതിയ ഭൂപടം ഇങ്ങനെ

ലിപുലേഖ് പര്‍വത പാത, കാലാപാനി, ലിംപിയാധുര മേഖലകള്‍ നേപ്പാളിന്റേതാണെന്ന് പുതിയ ഭൂപടത്തില്‍ വ്യക്തമാക്കുന്നു. തങ്ങള്‍ ആവര്‍ത്തിച്ച് എതിര്‍ത്തിട്ടും ഇന്ത്യ മേഖലയില്‍ റോഡ് വെട്ടാന്‍ നോക്കുകയാണ്. ഇത് ഒരിക്കലും അംഗീകരിക്കില്ലെന്നും നേപ്പാള്‍ വിദേശകാര്യ മന്ത്രി പ്രദീപ് കുമാര്‍ ഗ്യവാലി പറഞ്ഞു.

നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി

നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി

വിവാദമായ പുതിയ ഭൂപടത്തിന് നേപ്പാള്‍ മന്ത്രിസഭ അംഗീകാരം നല്‍കി. പാര്‍ലമെന്റിന്റെ അനുമതിക്ക് വേണ്ടി പ്രത്യേക പ്രമേയം അവതരിപ്പിച്ചു. നേപ്പാള്‍ ഭരിക്കുന്ന നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എംപിമാരാണ് പ്രേമയം അവതരിപ്പിച്ചത്. കാലാപാനി, ലിംപിയാധുര, ലിപുലേഖ് എന്നീ പ്രദേശങ്ങള്‍ നേപ്പാളിന്റേതാണെന്ന് എംപിമാര്‍ പ്രമേയത്തില്‍ പറയുന്നു.

 തിരിച്ചുപിടിക്കും

തിരിച്ചുപിടിക്കും

തങ്ങളുടെ പ്രദേശമായ മൂന്നും എന്തുവില കൊടുത്തും തിരിച്ചുപിടിക്കുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ഒലി പറഞ്ഞു. നേപ്പാളില്‍ കൊറോണ വൈറസ് വ്യാപനത്തിന് കാരണം ഇന്ത്യയാണെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തില്‍ പ്രത്യേക തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടില്ല. ഇന്ത്യയില്‍ കൊറോണ വൈറസ് കേസുകള്‍ ഒരു ലക്ഷം കടന്നപ്പോള്‍ നേപ്പാളില്‍ 400 കേസുകള്‍ മാത്രമാണുള്ളത്.

ഇന്ത്യയുടെ പ്രതികരണം

ഇന്ത്യയുടെ പ്രതികരണം

നേപ്പാളിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. യാതൊരു ചരിത്രപരമായ അടിസ്ഥാനവുമില്ലാതെയാണ് നേപ്പാളിന്റെ പ്രവര്‍ത്തനങ്ങളെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. നീതിയല്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് നേപ്പാള്‍ വിട്ടുനില്‍ക്കണമെന്നും ഇന്ത്യയുടെ അഖണ്ഡത മാനിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

 പ്രധാന തര്‍ക്ക വിഷയം ഇതാണ്

പ്രധാന തര്‍ക്ക വിഷയം ഇതാണ്

ഇന്ത്യയും നേപ്പാളും തമ്മിലുള്ള പ്രധാന അതിര്‍ത്തി തര്‍ക്കം കാലാപാനി സംബന്ധിച്ചാണ്. ഇരുരാജ്യങ്ങളും കാലാപാനിയില്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ പിത്തൊറാഗഡ് ജില്ലയുടെ ഭാഗമാണ് കാലാപാനിയെന്ന് ഇന്ത്യ വാദിക്കുന്നു. ഇക്കാര്യം നേപ്പാള്‍ എതിര്‍ക്കുന്നു.

ഇന്ത്യ പുതിയ റോഡ് നിര്‍മിച്ചു

ഇന്ത്യ പുതിയ റോഡ് നിര്‍മിച്ചു

ലിപുലേഖിലൂടെയാണ് ഇന്ത്യ പുതിയ റോഡ് നിര്‍മിച്ചത്. കാലാപാനിയുടെ സമീപ പ്രദേശങ്ങളിലൂടെയും ഈ പാത കടന്നുപോകും. ഇന്ത്യയുടെ നടപടി ഖേദകരമാണ് എന്ന് ഇന്ത്യയിലെ നേപ്പാള്‍ എംബസി ഈ മാസം ഒമ്പതിന് പ്രസ്താവന ഇറക്കിയിരുന്നു. മെയ് എട്ടിന് റോഡിന്റെ ഉദ്ഘാടനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിച്ചിരുന്നു.

 ഇന്ത്യയില്ലാതെ നേപ്പാളുണ്ടോ?

ഇന്ത്യയില്ലാതെ നേപ്പാളുണ്ടോ?

ഇന്ത്യയും നേപ്പാളും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. ഇതിനിടെയാണ് പുതിയ വിവാദം. നേപ്പാളിന്റെ മൂന്നില്‍ രണ്ട് വ്യാപാരവും ഇന്ത്യയുമായി ബന്ധപ്പെട്ടാണ്. നേപ്പാളിന്റെ പെട്രോളിയം ആവശ്യം പൂര്‍ണമായും നിറവേറ്റുന്നത് ഇന്ത്യയാണ്. അടുത്തിടെയായി ചൈനയുമായി നേപ്പാള്‍ അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.

തന്ത്രപൂര്‍വമായ നീക്കം

തന്ത്രപൂര്‍വമായ നീക്കം

അതേസമയം, നേപ്പാള്‍ പ്രധാനമന്ത്രിയുടെ തന്ത്രപൂര്‍വമായ നീക്കമാണ് ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കമെന്ന് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു. നേപ്പാള്‍ ഭരണകക്ഷിയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണ് കെപി ഒലിയുടെ ലക്ഷ്യമെന്ന് മുതിര്‍ന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആഭ്യന്തര വിഷയങ്ങള്‍ ഏറെ

ആഭ്യന്തര വിഷയങ്ങള്‍ ഏറെ

കൊറോണ വൈറസ് വ്യാപനം അടുത്തിടെയാണ് നേപ്പാളില്‍ തുടങ്ങിയത്. വൈറസ് വ്യാപനം തടയുന്നതില്‍ ഒലി സര്‍ക്കാര്‍ പരാജയമാണെന്ന് നേപ്പാളിലെ പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. ഇതില്‍ നിന്നെല്ലാം ശ്രദ്ധ തിരിക്കുകയാണ് അതിര്‍ത്തി തര്‍ക്കം ഉന്നയിച്ചതിലൂടെ നേപ്പാള്‍ പ്രധാനമന്ത്രി ചെയ്യുന്നതെന്ന് ഇന്ത്യ സംശയിക്കുന്നു.

English summary
New map, Blamed over Coronavirus; India-Nepal Relation marking low
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X