ക്ലിന്റണ്‍ കുടുംബത്തിലേക്ക് പുതിയ അതിഥി
വാഷിങ്ടണ്‍ : മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെയും ഹിലാരി ക്ലിന്റന്റെയും മകള്‍ ചെല്‍സിയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞുണ്ടായതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് ചെല്‍സി തന്നെയാണ് ട്വിറ്ററില്‍ വിവരം പോസ്റ്റ് ചെയ്തത്.
ഷാര്‍ലറ്റ് ക്ലിന്റണ്‍ മെസ്വിന്‍സ്‌കി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ക്ലിന്റന്റെയും ഹിലാരിയുടെയും ഏകമകളാണ് ചെല്‍സി. 2010 ലായിരുന്നു ചെല്‍സി-മാര്‍ക് മെസ്വിന്‍സ്‌കി വിവാഹം നടന്നത്.

2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലാരി ക്ലിന്റണ്‍ സ്ഥാനാര്‍ഥിയാകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ക്ലിന്റണ്‍ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയിരിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും വഴി പിന്തുടര്‍ന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുളള ഒരുക്കത്തിലാണ് മകള്‍ ചെല്‍സി.












Click it and Unblock the Notifications