Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശ്വസുന്ദരിയുടെ നീന്തല്‍ വസ്ത്രത്തിന് വില 6കോടി!

കലികാലം അല്ലാതെന്തു പറയാന്‍!. രാജ്യങ്ങളില്‍ പട്ടിണിയും തൊഴിലില്ലായ്മയും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. വിശ്വസുന്ദരിയ്ക്ക് ധരിക്കാന്‍ രൂപകല്‍പന ചെയ്ത നീന്തല്‍ വസ്ത്രത്തിന് വില ആറ് കോടി രൂപ.

2013ലെ മിസ് യുണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ട ഗബ്രിയേല ഇസ്ലറിന് ധരിക്കാനായി രൂപകല്പന ചെയ്ത നീന്തല്‍ വസ്ത്രത്തിന്റെ കാര്യമാണ് പറയുന്നത്. സുന്ദരിക്ക് ഒരു പരസ്യ ചിത്രത്തിന് വേണ്ടിയാണ് വസ്ത്രം രൂപകല്പന ചെയ്തത്. പത്ത് ലക്ഷം ഡോളര്‍, അതായത് ഇന്ത്യയില്‍ ആറ് കോടി രൂപയാണ് ഈ വസ്ത്രത്തിനുള്ള വില.

മരതകം, വജ്രം, മാണിക്യം തുടങ്ങി 900 രത്‌നങ്ങള്‍ വച്ച് തുന്നിച്ചേര്‍ത്തതാണ് വിശ്വസുന്തരിയുടെ നീന്തല്‍ വസ്ത്രം. മിലനില്‍ രൂപകല്പന ചെയ്ത വസ്ത്രം വന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് സുന്ദരിയെ അണിയിക്കാനായി കൊണ്ടു വന്നത്. ഇറ്റലിയന്‍ കമ്പനിയായ യമാമെയുടെ പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് വസ്ത്രം രൂപകല്പന ചെയ്തത്. മോസ്‌കോയില്‍ വച്ചായിരുന്നു ചിത്രീകരണം.

പൂര്‍ണമായ പേര്

പൂര്‍ണമായ പേര്

മരിയ ഗബ്രിയേല ഡി ജെസ്യൂസ് ഇസ്ലര്‍ മോര്‍ലസ് എന്നാണ് വിശ്വ സുന്ദരിയുടെ പൂര്‍ണമായ പേര്

നീന്തല്‍ വസ്ത്രം

നീന്തല്‍ വസ്ത്രം

ഇതാണ് ആറ് കോടി രൂപയുടെ നീന്തല്‍ വസ്ത്രം

 രത്‌നങ്ങള്‍

രത്‌നങ്ങള്‍

മരതകം, വജ്രം, മാണിക്യം തുടങ്ങി 900 രത്‌നങ്ങള്‍ വച്ച് തുന്നിച്ചേര്‍ത്തതാണ് വിശ്വസുന്തരിയുടെ നീന്തല്‍ വസ്ത്രം.

രൂപകല്പന

രൂപകല്പന

മിലനില്‍ രൂപകല്പന ചെയ്ത വസ്ത്രം വന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് സുന്ദരിയെ അണിയിക്കാനായി കൊണ്ടു വന്നത്.

പരസ്യത്തിന് വേണ്ടി

പരസ്യത്തിന് വേണ്ടി

ഇറ്റലിയന്‍ കമ്പനിയായ യമാമെയുടെ പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് വസ്ത്രം രൂപകല്പന ചെയ്തത്. മോസ്‌കോയില്‍ വച്ചായിരുന്നു ചിത്രകരണം

ജനനം

ജനനം

1988 ഏപ്രില്‍ 21ന് വെനസ്വേലയിലെ കരബോബയിലാണ് ജനനം

മിസ് വെനസ്വേല

മിസ് വെനസ്വേല

2012ല്‍ മിസ് വെനസ്വേലയായി തിരഞ്ഞെടുക്കപ്പെട്ടു

മിസ് യൂണിവേഴ്‌സ്

മിസ് യൂണിവേഴ്‌സ്

2013 നവംബര്‍ ഒമ്പതിന് ഇസ്ലര്‍ വിശ്വസുന്ദരിപ്പട്ടം അണിഞ്ഞു

വെനസ്വേലയ്ക്ക്

വെനസ്വേലയ്ക്ക്

വിശ്വസുന്ദരികളുടെ നാടാണോ വെനസ്വേല. വെനസ്വേലയില്‍ നിന്നുള്ള ആറാമത്തെ വിശ്വസുന്ദരിയാണ് ഇസ്ലര്‍

ഈ കരീടം ഇനി

ഈ കരീടം ഇനി

മുന്‍ വിശ്വ സുന്ദരി ഒലിവിയ കള്‍പോയ ഇസ്ലര്‍ക്ക് വിശ്വസുന്ദരി കിരീടംകൈമാറുന്നു

85 രാജ്യങ്ങളില്‍ നിന്ന്

85 രാജ്യങ്ങളില്‍ നിന്ന്

85 രാജ്യങ്ങളിലെ മത്സരാര്‍ത്ഥികളില്‍ നിന്നാണ് ഗബ്രീല ഇസ്ലര്‍ വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്.

ജോലി

ജോലി

വെനി വിഷ്വല്‍ ടിവി നെറ്റ് വര്‍ക്കില്‍ ജോലി ചെയ്യുകയാണ് ഇസ്ലര്‍.

കടുപ്പമേറിയ ജോലി

കടുപ്പമേറിയ ജോലി

ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ ജോലി ഏതാണെന്ന് ചോദിച്ചാല്‍ ഈ ഇരുപത്തിയഞ്ചുകാരി പറയും മാതൃത്വമാണെന്ന്.

മിസ് എലഗന്‍സ്

മിസ് എലഗന്‍സ്

2013ലെ മിസ് എലഗന്‍സ് പുരസ്‌കാരത്തിനും അര്‍ഹയായത് ഗബ്രേല തന്നെ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+