പ്രസവ വേദന കടുത്തപ്പോള്‍ ഗര്‍ഭിണി ലേബര്‍ റൂമില്‍ ഡാന്‍സ് ചെയ്‌തു, വീഡിയോ വൈറല്‍
വാഷിംഗ്ടണ്‍: പ്രസവ വേദനയാണ് ലോകത്തിലെ ഏറ്റവും വലിയ വേദനയെന്നാണ് കേള്‍വി. സ്‌ത്രീകള്‍ മാനസികമായും ശാരീരികമായും ഏറെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെടുന്ന സമയം കൂടിയാണ് പ്രസവസമയം. എന്നാല്‍ ലേബര്‍ റൂമില്‍ നൃത്തം ചെയ്‌ത് പ്രസവ വേദനയെ മറികടന്ന് ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കിയിരിയ്ക്കുകയാണ് യുകി നിഷിസാവ എന്ന യുവതി.
പ്രസവത്തെ ആശങ്കയോടെ നോക്കുന്ന ഗര്‍ഭിണകള്‍ക്ക് തന്റെ പ്രസവം പ്രചോദനമായി മാറട്ടേ എന്ന് കരുതി നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും യൂകിയും ഭര്‍ത്താവും പുറത്ത് വിട്ടു. അപ്ലോഡ് ചെയ്‌ത് മണിയ്‌ക്കൂറുകള്‍ക്കം തന്നെ ഈ വീഡിയോ വൈറലായി.

പ്രസവ വേദന കടുത്തപ്പോഴാണ് യൂകി ലേബര്‍ റൂം ഡാന്‍സ് റൂം ആക്കിയത്. വേദന കടുത്തപ്പോഴെല്ലാം യൂകിയുടെ നൃത്തവും തുടര്‍ന്നു. ഏറ്റവും ഒടുവിലാണ് നൃത്തം അവസാനിപ്പിച്ച് യൂകി കുഞ്ഞ് മകന്റെ മുഖം കണ്ടത്. നൃത്തം ചെയ്യുക മാത്രമല്ല ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിന്റെയും നഴ്‌സുമാരുടേയും കമന്ററി ആസ്വദിയ്‌ക്കാനും അല്‍പ്പ സ്വല്‍പ്പം തമാശയൊക്കെ പറയാനും ഈ യുവതിയ്‌ക്ക് കഴിഞ്ഞു.
അങ്ങനെ പ്രസവ വേദന അറിയാതിരിയ്‌ക്കാന്‍ ഡാന്‍സ് ചെയ്യാമെന്നും സുഖപ്രസവം ലഭിയ്‌ക്കുമെന്നും യൂകി തെളിയിച്ചു. എന്നിരുന്നാലും യൂകി ഡാന്‍സ് ചെയ്യാന്‍ കാട്ടിയ ധൈര്യമൊന്നും നമ്മുടെ നാട്ടിലെ സ്‌ത്രീകള്‍ക്ക് കാണില്ല. പക്ഷേ പാട്ട് കേട്ട് കൊണ്ട് പ്രസവത്തിന്റെ ആയാസം കുറച്ച് സുഖപ്രസവം പ്രദാനം ചെയ്യുന്ന ആശുപത്രികള്‍ കേരളത്തില്‍പ്പോലും ഉണ്ട് .












Click it and Unblock the Notifications