ചികിത്സാ പിഴവുകള്‍ തടയാന്‍ ബഹറിനില്‍ സമഗ്രമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു
ബഹറിന്‍: രാജ്യത്ത് ചികിത്സാ പിഴവുകള്‍ സംഭവിച്ച് രോഗികള്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ബഹറിന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ക്യത്യമായി നടത്തുവാനും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും പ്രധാനമന്ത്രി ആഹ്യാനം ചെയ്തു. ഗുദൈബിയ പാലസില്‍ കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വേണ്ടത്ര യോഗ്യതയുള്ളവരാണ് ആരോഗ്യ പരിരക്ഷാ വിഭാഗത്തില്‍ ജോലി ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രാലയം ഉറപ്പ് വരുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ജര്‍മ്മനിയിലെ മ്യൂണിക്കില്‍ല നടന്ന ഭീകരാക്രമണത്തെ യോഗം അപലപിച്ചു.












Click it and Unblock the Notifications