കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഷ്ടകാലം മാറാതെ പാകിസ്ഥാന്‍, കൊറോണ ഭീതിയില്‍ കഴിയുന്ന രാജ്യത്തെ നട്ടം തിരിച്ച് മറ്റൊരു വ്യാധി

Google Oneindia Malayalam News

ഇസ്ലാമാബാദ്: ലോകം മുഴുവന്‍ കൊറോണ വൈറസിന്റെ ഭീതിയിലാണ്. മിക്ക രാജ്യങ്ങളും കൊറോണയെ പ്രതിരോധിക്കുന്നതിനായി വലിയ മുന്നൊരുങ്ങളാണ് സ്വീകരിക്കുന്നത്. പല രാജ്യങ്ങളിലും ഭരണകൂടം ലോക്ക് ഡൗണ്‍ ഉള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ക് ഡൗണാണ് പ്രഖ്യാപിച്ചത്. അതേസമയം, അയല്‍ രാജ്യമായ പാകിസ്ഥാനിലും സമാനമായ അവസ്ഥയാണ്. ഇന്ത്യയിലേത് പോലെ തന്നെ ദിവസവും നിരവധി കേസുകളാണ് പാകിസ്ഥാനിലും റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ 1650 പേരാണ് പാകിസ്ഥാനില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്ന് മാത്രം 52 കേസുകളാണ് പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ 20 മരണം മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 29 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 1601 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. എന്നാല്‍ കൊറോണ ഭീതിയില്‍ കഴിയുന്ന പാകിസ്ഥാനില്‍ പോളിയോ രോഗവും പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊളിയോ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്.

കൊറോണയ്ക്ക് പിന്നാലെ പോളിയോ

കൊറോണയ്ക്ക് പിന്നാലെ പോളിയോ

പാകിസ്ഥാനിലെ ഖൈബര്‍ പഖത്വൂന്‍ഖ മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് ആണ്‍കുട്ടികള്‍ക്ക് പോളിയോ രോഗം സ്ഥിരീകരിച്ചതായാണ് വിവരം. ഈ വര്‍ഷം മാത്രം പാകിസ്ഥാനില്‍ 36 കുട്ടികള്‍ക്കാണ് പോളിയോ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്തെ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടും ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ കൊറോണയ്ക്ക് പിന്നാലെ പോളിയോയും റിപ്പോര്‍ട്ട് ചെയ്യുന്നതോടെ ഭീതിയിലാണ് ജനങ്ങള്‍

പോളിയോ

പോളിയോ

അഞ്ച് വയസിന് താഴെ മാത്രം പ്രായമുള്ള കുട്ടികള്‍ക്ക് ബാധിക്കുന്ന വൈറസ് രോഗമാണ് പോളിയോ. കുട്ടികളുടെ നാഡീവ്യൂഹത്തെ ബാധിക്കുന്ന ഈ രോഗം ഭാഗികമായോ പൂര്‍ണമായോ ആയ തളര്‍ച്ചയ്ക്ക് കാരണമായേക്കാം. ചില സാഹചര്യങ്ങളില്‍ മരണം വരെ സംഭവിച്ചേക്കാം. വാകിസിന്‍ അടക്കമുള്ള മാര്‍ഗങ്ങളിലൂടെയാണ് ഈ രോഗം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിര്‍മാര്‍ജനം ചെയ്യുന്നത്. സ്ഥിരീകരിച്ചാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്ത ഒരു രോഗമാണ് പോളിയോ.

പ്രതിരോധ കുത്തിവയ്പ്പ്

പ്രതിരോധ കുത്തിവയ്പ്പ്

പ്രതിരോധ കുത്തിവയ്പ്പിലൂടെ മാത്രമാണ് പോളിയോ രോഗം നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കു. എന്നാല്‍ പാകിസ്ഥാനില്‍ ഈ കുത്തിവയ്പ്പിനെതിരെ വ്യാപകമായ പ്രതരണങ്ങളാണ് നടക്കുന്നത്. ഇതിനെ തുടര്‍ന്നാണ് രാജ്യത്ത് രോഗം ഇത്രകണ്ട് വ്യാപിക്കുന്നത്. 2019-20 കാലഘട്ടത്തിലാണ് രോഗം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാനിലെ ആഭ്യന്തര സംഘര്‍ഷങ്ങളും ശുചിത്വമില്ലായ്മയും വാകിസിന്‍ വിരുദ്ധ പ്രചാരണങ്ങളുമാണ് പോളിയോ രോഗം പടരുന്നതിന് പ്രധാനകാരണമെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.

വെടിവച്ചുകൊന്നു

വെടിവച്ചുകൊന്നു

പോളിയോ പ്രതിരോധ വാക്‌സിന്‍ പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയെ പാകിസ്ഥാനില്‍ വെടിവച്ച് കൊന്നിരുന്നു. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് പേര്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് 35കാരിയായ ആരോഗ്യപ്രവര്‍ത്തകയെ വെടിവച്ചു കൊന്നത്. മറ്റൊരു ഉദ്യോഗസ്ഥയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അഫ്ഗാന്‍ അതിര്‍ത്തി പങ്കിടുന്ന സുല്‍ത്താന്‍ സായ് എന്ന ഗ്രാമത്തിലായിരുന്നു സംഭവം.

English summary
New Polio Cases Report In Pakistan Amid Coronavirus Outbreak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X