Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യം കഴിച്ചാല്‍ മാത്രമല്ല, കഞ്ചാവ് അടിച്ച് വാഹനമോടിച്ചാലും ഇനി കുടുങ്ങും

സ്റ്റാഫോര്‍ഡ്: മദ്യം കഴിച്ച് വാഹനമോടിക്കുമ്പോള്‍ പലരും ഭയപ്പെടാറുള്ളത് പോലീസിന്റെ കൈയ്യിലുള്ള ബ്രെത് അനലൈസറിനെയാണ്. അതിലേക്ക് ഊതിയാല്‍ മദ്യം കഴിച്ചവര്‍ കുടുങ്ങുമെന്ന് ഉറപ്പാണ്. പക്ഷെ പോലീസിന് കഞ്ചാവ് കഴിച്ചവരെ പിടിക്കാന്‍ പെട്ടെന്ന് കഴിയാറില്ല.

ലഹരി കണ്ടെത്താനുള്ള ഉപതകരണം ഇതുവരെ കണ്ടുപിടിക്കാത്തതാണ് കഞ്ചാവിന്റെ ലഹരിയില്‍ വാഹനമോടിച്ചാലും പോലീസുകാരെ നോക്കി ചിരിച്ച് സ്ഥലം കാലിയാക്കാന്‍ പറ്റുന്നത്. ലഹരിഉപയോഗിച്ച കാര്യം കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങളുടെ അപര്യാപ്തതയാണ്.

Ganja

എന്നാല്‍ കഞ്ചാവ് ഉപയോഗിക്കുന്നവരും ഇനി പേടിക്കണം. അമേരിക്കയിലെ സ്റ്റാഫോര്‍ഡ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കഞ്ചാവ് ഉപയോഗം പിടികൂടുന്ന ഉപകരണം കണ്ടെത്തിയിരിക്കുന്നു. വാഹനമോടിക്കുന്നവരുടെ ഉമിനീര്‍ പരിശോധിച്ചാല്‍ മൂന്ന് മിനിറ്റുകൊണ്ട് ലഹരി ഉപയോഗിച്ചോ എന്ന് വ്യക്തമാക്കുന്നതാണ് ഉപകരണം. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനോടൊപ്പം ലഹരിയുടെ അളവ് കൂടി കണക്കാക്കുന്നതാണ് പുതിയ ഉപകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+