Get Updates
Get notified of breaking news, exclusive insights, and must-see stories!

വിസ ലഭിക്കാന്‍ ഇനി സോഷ്യല്‍ മീഡിയയുടെ വിശദാംശങ്ങളും സമര്‍പ്പിക്കണം; പുതിയ നിയമവുമായി അമേരിക്ക

വാഷിങ്ടണ്‍: സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പുതിയ നിയമങ്ങള്‍ അനുസരിച്ച് അമേരിക്കന്‍ ഐക്യനാടുകളിലേക്കുള്ള എല്ലാ വിസ അപേക്ഷകരും വിസ ലഭിക്കാനായി അവരുടെ സോഷ്യല്‍ മീഡിയ വിശദാംശങ്ങള്‍ സമര്‍പ്പിക്കേണ്ടതായി വരും. ഇമെയില്‍ വിലാസത്തോടും ഫോണ്‍ നമ്പറിനുമൊപ്പം 5 വര്‍ഷത്തെ സോഷ്യല്‍ മീഡിയ വിവരങ്ങളും ഇനി മുതല്‍ അപേക്ഷകര്‍ സമര്‍പ്പിക്കണമെന്ന് പുതിയ നിയമത്തില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഈ പദ്ധതി നിര്‍ദേശിക്കപ്പെട്ടപ്പോള്‍, 14.7 മില്ല്യന്‍ ആളുകളെയാണ് നേരിട്ട് ബാധിക്കുമെന്ന് കണക്കാക്കിയിരുന്നു. ചില നയതന്ത്ര ഉദ്യോഗസ്ഥരും ഔദ്യോഗിക വിസാ അപേക്ഷകരും കര്‍ശനമായ പുതിയ നടപടികളില്‍ നിന്ന് ഒഴിവാക്കപ്പെടും. എന്നിരുന്നാലും, ജോലിക്കും പഠനത്തിനുമായി യുഎസ്സിലേക്ക് പോകുന്ന ആളുകള്‍ അവരുടെ വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്.

usa-

യുഎസ് പൗരന്മാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം മാറ്റങ്ങളെന്നും ഇതിനായി അമേരിക്കയില്‍ നിരന്തരം പരിശോധന നടത്തേണ്ടി വരുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. നേരത്തെ, വിവിധ ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആളുകള്‍ മാത്രമേ അവരുടെ വിവരങ്ങള്‍ കൈമാറേണ്ടതുണ്ടായിരുന്നുള്ളൂ. എന്നാല്‍ പുതിയ നിയമം അനുസരിച്ച് എല്ലാ യു.എസ് വിസ അപേക്ഷകരും തങ്ങളുടെ സോഷ്യല്‍ മീഡിയ വിശദാംശങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

സോഷ്യല്‍ മീഡിയ ഉപയോഗം സംബന്ധിച്ച തെറ്റായ വിവരം നല്‍കുന്നവര്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2018 മാര്‍ച്ചിലാണ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ആദ്യമായി ഇത്തരമൊരു നിയമം നിര്‍ദ്ദേശിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+