കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിവെള്ള ക്ഷാമത്തിന് പരിഹാരം; കടല്‍ വെളളം ശുദ്ധീകരിച്ച് ഉപയോഗിക്കാവുന്ന വന്‍ പദ്ധതിയുമായി മലയാളി രംഗത്ത്

  • By Desk
Google Oneindia Malayalam News

ദുബായ്: ലോകത്തെ അലട്ടുന്ന കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ പരിഹാരമൊരുക്കാന്‍ സന്നദ്ധത അറിയിച്ച് യുഎഇയിലെ ഇന്ത്യന്‍ സംരംഭകര്‍. കടല്‍ ജലം ശുദ്ധീകരിച്ച് അതീവ നിലവാരമുള്ള കുടിവെള്ളം വിതരണം ചെയ്യുവാനുള്ള ഏറ്റവും മികച്ച സംവിധാനമാണ് തങ്ങളുടേതെന്ന് ടെക്ടോണ്‍ എഞ്ചിനീയറിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ എം.ഡി എസ് ലക്ഷ്മണനും എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എംഎംഎം ശരീഫും അവകാശപ്പെട്ടു.

വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ സ്ഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിച്ചു, പിന്നില്‍ മുസ്ലിംലീഗുകാരെന്ന് ഡിവൈഎഫ്ഐവനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ സ്ഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിച്ചു, പിന്നില്‍ മുസ്ലിംലീഗുകാരെന്ന് ഡിവൈഎഫ്ഐ

കേരളത്തിലുള്‍പ്പെടെ കുടിവെള്ള ക്ഷാമം പരിപൂര്‍ണമായി പരിഹരിക്കാനും ജല നഷ്ടം തടയുവാനുമുള്ള ബൃഹദ് പദ്ധതിയുമായി വിവിധ സംസ്ഥാന സര്‍ക്കാറുകളെ സമീപിച്ചതായും അവര്‍ വ്യക്തമാക്കി. ആധുനി സാേങ്കതിക വിദ്യ ഉപയോഗിച്ച് ഇന്ത്യയില്‍ ലിറ്ററിന് അഞ്ചു പൈസ നിരക്കില്‍ വെള്ളം നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്. നൂറു കിലോമീറ്റര്‍ ഇടവിട്ട് ജല ശുദ്ധീകരണ ശാലകള്‍ സ്ഥാപിച്ച് പാതയോരത്തെ കുഴലുകള്‍ മുഖേന ജലവിതരണം നടത്താനാകും.

Lakshmanan and Shareef

അബൂദബി എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗം ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാെന്റ പിന്തുണയോടെ 2004ല്‍ ആരംഭിച്ച സ്ഥാപനം ഇതിനകം ചൈന, ക്രൊയേഷ്യ, റുമാനിയ, സൗദി അറേബ്യ തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളില്‍ ജലശുദ്ധീകരണ പ്ലാന്റുകളും വിതരണ കുഴലുകളും സ്ഥാപിച്ചു കഴിഞ്ഞു. ഷാര്‍ജ, റാസല്‍ഖൈമ, അജ്മാന്‍, ഉമ്മുല്‍ ഖുൈവന്‍ എന്നിവിടങ്ങളില്‍ കുടിവെള്ളം നല്‍കുന്നതിന് ഫെഡറല്‍ ജല വൈദ്യതി അതോറിറ്റി (ഫേവ)യുമായി ധാരണയും രൂപപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്യാലന്‍(4.8ലിറ്റര്‍) വെള്ളം 1.52 ഫില്‍സിന് ഫേവക്ക് നല്‍കാം എന്നാണ് കരാര്‍. ഇതിനായി ഉമ്മുല്‍ ഖുവൈനില്‍ വമ്പന്‍ പ്ലാന്റ് നിര്‍മിച്ചു വരുന്നു.
English summary
New project on drinking water famine at Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X