കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് രഹസ്യസേനയിൽ കൊവിഡ്: 130ലധികം ഉദ്യോഗസ്ഥർക്ക് വൈറസ്ബാധ, ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് റാലികളിലും!!

Google Oneindia Malayalam News

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈറ്റ് ഹൌസിനും സുരക്ഷയൊരുക്കുന്ന യുഎസ് രഹസ്യ സർവീസിലെ ഉദ്യോഗസ്ഥർക്ക് കൊവിഡ്. യുഎസ് മാധ്യങ്ങൾ വെള്ളിയാഴ്ചയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുഎസ് രഹസ്യ സർവീസിലെ 130ലധികം ഉദ്യോഗസ്ഥർക്കാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ഇവരും സമ്പർക്കത്തിൽ വന്നവരും നിരീക്ഷണത്തിൽ കഴിഞ്ഞുവരികയാണ്.

'നിങ്ങളുടെ ത്യാഗങ്ങൾ രാജ്യത്തെ അച്ചടക്കവും സേവനബോധവും പഠിപ്പിക്കുന്നു,' ജയ്സാൽമറിൽ മോദി'നിങ്ങളുടെ ത്യാഗങ്ങൾ രാജ്യത്തെ അച്ചടക്കവും സേവനബോധവും പഠിപ്പിക്കുന്നു,' ജയ്സാൽമറിൽ മോദി

ട്രംപിനൊപ്പം ചില ഏജന്റുമാർ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കുകയും റാലിയിൽ പങ്കെടുത്തവരിൽ പലരും മാസ്ക് ധരിക്കാതെയുമാണ് എത്തിയിരുന്നത്. പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നാഴ്ചക്കിടെ നടന്ന പരിപാടികളിലും ഉദ്യോഗസ്ഥർ പങ്കെടുത്തിട്ടുണ്ട്. നവംബർ മൂന്നിന് തിരഞ്ഞെടുപ്പ് ദിനത്തിൽ നടന്ന പരിപാടികളിലും ഇവർ പങ്കെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥരിൽ പലർക്കും രോഗം സ്ഥിരീകരിച്ചതോടെ ട്രംപിന്റെ സുരക്ഷാ ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥനുൾപ്പെടെയുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

 corona34-15887

Recommended Video

cmsvideo
Melania Could Get This Huge Amount If She Divorces Donald Trump | Oneindia Malayalam

യൂണിഫോം ധരിച്ച 30 സീക്രട്ട് സർവീസ് ഓഫീസർമാരാണ് അടുത്ത ആഴ്ചകളിൽ കൊവിഡ് ബാധിതരായിട്ടുള്ളതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. യുഎസിൽ കോവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷം ഇത്രയധികം സുരക്ഷാ ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ജൂണിൽ ഒക്ലഹോമയിലെ തുൾസയിൽ നടന്ന ട്രംപ് റാലിക്ക് ശേഷം നിരവധി സീക്രട്ട് സർവീസ് ഏജന്റുമാർ സ്വയം കപ്പൽ നിർണയത്തിന് നിർബന്ധിതരായി.

English summary
New report says new Coronavirus cases reported from US secret service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X