കാട്ടുതീയും കൊവിഡ് മരണങ്ങളും തമ്മിൽ ബന്ധം? ഗവേഷണം പറയുന്നതിങ്ങനെ.. യുഎസിൽ സംഭവിച്ചതെന്ത്
ഹാർഡ് വാർഡ്: കൊവിഡ് ബാധിതരിൽ മരണത്തിന് കാരണമായത് കാട്ടുതീയെന്ന് റിപ്പോർട്ട്. യുഎസിൽ കഴിഞ്ഞ വർഷമുണ്ടായ കാട്ടുതീയിൽ നിന്ന് പുറത്തുവന്ന പുകമൂലമുണ്ടായ മലിനവായുവാണ് രാജ്യത്തെ കൊവിഡ് കേസുകളുടെയുടെ മരണങ്ങളുടെയും വർധനവിന് കാരണമായിട്ടുള്ളതെന്നാണ് സൂചനകൾ. അടുത്തിടെ പുറത്തുവന്ന പഠനറിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.
യുഎസിലെ 19,742 കൊവിഡ് കേസുകളിലെ 748 മരണങ്ങളും കാലിഫോര്‍ണിയ, ഒറിഗോണ്‍, വാഷിംഗ്ടണ്‍ എന്നിവിടങ്ങളിലെ തീപിടിത്തങ്ങള്‍ പുറത്തുവിട്ട പിഎം 2.5 എന്ന ചെറിയ കണികകളിലെ വർധനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഫ്രാന്‍സെസ്‌ക ഡൊമിനിസിയും സഹപ്രവര്‍ത്തകരും ചൂണ്ടിക്കാണിക്കുന്നത്. ഈ വായുവുമായി ദീര്‍ഘകാലം സമ്പര്‍ക്കമുണ്ടായത് കൊവിഡ് കേസുകൾ ഗുരുതരമാക്കുന്നതിനും രോഗം ബാധിച്ചവരിൽ മരണത്തിനും കാരണമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ മലിനീകരണം വർധിച്ചത് കൊവിഡ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ വർധിപ്പിച്ചേക്കാമെന്നും ഗവേഷണം ചൂണ്ടിക്കാണിക്കുന്നു.

ഹോട്ട് ലുക്കില്‍ അതീവ ഗ്ലാമറസായി മാളവിക മോഹനന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം
ഇക്കാരണങ്ങൾ ചൂണ്ടിക്കാണിച്ച ഡൊമിനിസി യുഎസിലെ കാട്ടുതീ ബാധിച്ച കൗണ്ടികളിലെ ജനങ്ങള്‍ വാക്‌സിൻ സ്വീകരിക്കുകയും മാസ്‌ക് ധരിക്കുകയും വേണമെന്നും നിർദേശിക്കുന്നുണ്ട്. കാലിഫോര്‍ണിയ, ഒറിഗോണ്‍, വാഷിംഗ്ടണ്‍ എന്നിവിടങ്ങളിലെ ജനസംഖ്യയുടെ 95 ശതമാനവും ഉള്‍ക്കൊള്ളുന്ന 92 കൗണ്ടികളിലായി 2020 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ കൊവിഡ് 19 കേസുകളുടെയും മരണങ്ങളുടെയും പിഎം 2.5 ലെവലുകളുടെയും പ്രതിദിന വിരങ്ങളാണ് ഈ സംഘം ഗവേഷണത്തിനായി പരിശോധിച്ചത്. ആളുകള്‍ എത്രമാത്രം ഇറങ്ങി നടന്നു എന്നതിനെക്കുറിച്ച് അറിയുന്നതിന് വേണ്ടി ഫേസ്ബുക്ക് വിരങ്ങളെയാണ് അവര്‍ പ്രധാനമായും ആശ്രയിച്ചത്. അതിനായി കാലാവസ്ഥയിൽ സംഭവിച്ച മാറ്റവും അവര്‍ കണക്കിലെടുത്തിരുന്നു.
കാട്ടുതീ ഉണ്ടായതോടെ കൗണ്ടികളിലുടനീളം, ഓരോ ക്യുബിക് മീറ്റര്‍ വായുവിനും 28 ദിവസങ്ങളില്‍ പിഎം 2.5 എന്ന ഓരോ 10 മൈക്രോഗ്രാം അധികമായിരുന്നുവെന്നും ഗവേഷണത്തിൽ പറയുന്നു. ഈ സമയത്ത് ഈ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് കേസുകളില്‍ 11.7 ശതമാനം വര്‍ദ്ധനവ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കൊവിഡ് മരണങ്ങളില്‍ 52.8 ശതമാനം വര്‍ദ്ധനവും ഇക്കാലത്ത് ഉണ്ടായിട്ടുണ്ട്.
അഗ്‌നിബാധ കാരണം തുടര്‍ച്ചയായി ദിവസങ്ങളില്‍ ക്യൂബിക് മീറ്ററിന് 500 മൈക്രോഗ്രാമില്‍ കൂടുതല്‍ പിഎം 2.5 ലെവലുകള്‍ ഉയര്‍ന്നതായി ചില കൗണ്ടികള്‍ കണ്ടു. പിഎം 2.5 എക്‌സ്‌പോഷറിലുണ്ടായ വർധനവ് മൂലം കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതായും ഗവേഷണ സംഘം കരുതുന്നത്. കാരണം ഇത് കൂടുതല്‍ ഗുരുതരമായ രോഗത്തിലേക്ക് നയിച്ചു. രോഗലക്ഷണങ്ങളില്ലാത്ത അണുബാധയുള്ള ആളുകള്‍ക്ക് ഇത് രോഗലക്ഷണങ്ങള്‍ ഉണ്ടായേക്കാം. അവരെയത് മരണത്തിലേക്കു തള്ളിവിടുകയും ചെയ്‌തേക്കാം.
അമേരിക്കയിൽ ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്ക് കൊവിഡ് ബൂസ്റ്റർ ഡോസ് നൽകാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ ഇതിനുള്ള അനുമതിയും നൽകിയിരുന്നു. കൊവിഡിന്റെ ഡെല്‍റ്റ വകഭേദം അതിവേഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
മോഡേണ വാക്സിൻ, ഫൈസർ-ബയോഎൻടെക് വാക്സിനുകൾക്കാണ് അത്യാവശ്യ ഘട്ടങ്ങളിൽ മൂന്നാം ഡോസ് വാക്‌സിൻ നൽകാൻ എഫ്ഡിഎ അനുമതി നൽകിയിട്ടുള്ളത്.
കൊവിഡ് രോഗബാധ അടുത്ത തരംഗത്തിലേക്ക് കടന്ന സാഹര്യത്തിൽ രോഗപ്രതിരോധ ശേഷിയില്ലാത്ത ആളുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നും എഫ്ഡിഎ കമ്മിഷണർ ജാനറ്റ് വുഡ്‌കോക്ക് പറഞ്ഞു. അതിനാൽ അത്തരം ആളുകൾക്കാണ് കൂടുതൽശ്രദ്ധ നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ബൂസ്റ്റർ ഡോസുകൾ നൽകാനുള്ള നീക്കം. കൊവിഡിന്റെ ആദ്യ തരംഗത്തിൽ കൊവിഡ് കേസുകളുടെ എണ്ണത്തിലും കൊവിഡ് മരണങ്ങളുടെ എണ്ണത്തിലും മുന്നിൽ നിന്നിരുന്ന രാജ്യം അമേരിക്കയായിരുന്നു. ഇടക്കാലത്ത് രാജ്യത്ത് കേസുകളുടെ എണ്ണം കുറഞ്ഞെങ്കിലും വാക്സിനേഷനോടുള്ള ജനങ്ങളുടെ വിമുഖത വർധിച്ചതോടെ രാജ്യത്ത് വീണ്ടും പ്രതിസന്ധി ഉടലെടുത്തിരുന്നു. ഇതോടെ വീണ്ടും പ്രതിസന്ധി രൂക്ഷമായിരുന്നു. വാക്സിനേഷൻ വർധിപ്പിച്ച് രോഗനിയന്ത്രണം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് യുഎസ് ഇപ്പോഴുള്ളത്.












Click it and Unblock the Notifications