ഓസ്ട്രേലിയയെ കാർന്ന് എലികൂട്ടം; ഇന്ത്യയിൽ നിന്ന് 5000 ലിറ്റർ നിരോധിത വിഷം വാങ്ങാൻ സർക്കാർ
ബ്രോമോഡിയോലിൻ ഓസ്ട്രേലിയയിൽ നിരോധിച്ചതാണ്
മെൽബൺ: ഓസ്ട്രേലിയയുടെ കാർഷിക മേഖലയിലടക്കം വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ് എലികൂട്ടം. ന്യൂ സൗത്ത് വെയ്ൽസ് സംസ്ഥാനമാണ് എലി ശല്യത്തിൽ പൊറുതി മുട്ടിയിരിക്കുന്നത്. എലികളെ തുരത്താനുള്ള പതിനെട്ട് അടവും പയറ്റി പരാജയപ്പെട്ടിരിക്കുകയാണ് കർഷകർ. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് നിരോധിത എലി വിഷം നാട്ടിലെത്തിക്കാനാണ് ഇപ്പോൾ സർക്കാർ നീക്കം. 5000 ലിറ്റർ ബ്രോമോഡിയോലിൻ ഓർഡർ ചെയ്തതായാണ് റിപ്പോർട്ടുകൾ.
ഇന്ത്യന്‍ നാവിക സേനയുടെ അത്യാധുനിക ഹെലികോപ്റ്ററില്‍ മെഡിക്കല്‍ ഐസിയു സ്ഥാപിച്ചു: ചിത്രങ്ങള്‍

ബ്രോമോഡിയോലിൻ ഓസ്ട്രേലിയയിൽ നിരോധിച്ചതാണ്. എന്നാൽ ഭൂമിയിൽ ലഭ്യമായ ഏറ്റവും ശക്തമായ മരുന്ന് തന്നെ നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തിന് ആവശ്യമാണെന്ന് സൗത്ത് വെയ്ൽസ് കൃഷി മന്ത്രി ആദം മാർഷൽ പറഞ്ഞു. അതേസമയം, വിഷം മറ്റ് മൃഗങ്ങളെയും ജീവിത രൂപങ്ങളെയും കൊല്ലാൻ ഇടയാക്കുമെന്ന ആശങ്കകൾക്കിടയിലാണ് വിവാദ ഉത്തരവിന് ഫെഡറൽ ഓസ്‌ട്രേലിയൻ സർക്കാരിൽ നിന്ന് അനുമതി ലഭിപ്പിക്കേണ്ടതുണ്ട്.
എലികളെ കാര്‍പ്പറ്റ് ബോംബിംഗ് ചെയ്ത് കൊലപ്പെടുത്താന്‍ ശേഷിയുള്ള അര്‍ത്ഥത്തില്‍ 'എലികളുടെ നാപാം' എന്നാണ് ഈ എലിവിഷത്തെ വിശേഷിപ്പിക്കുന്നത്. ഇത്രയും എലികളെ കൂട്ടത്തോടെ 24 മണിക്കൂറില്‍ കൊലപ്പെടുത്താന്‍ കഴിയുന്ന ഒരു മരുന്ന് ലോകത്ത് വേറെയില്ലെന്നാണ് പറയുന്നാണ് വിലയിരുത്തുന്നത്.
പലയിടത്തും പാടങ്ങളില്‍ എലി ശല്യം കുറയ്ക്കാന്‍ തീയിടുന്ന അവസ്ഥയുണ്ടായി. ധന്യപുരകളില്‍ എലികള്‍ ധന്യശേഖരം നശിപ്പിക്കുന്ന വീഡിയോകളും വൈറലാകുന്നുണ്ട്. ഒപ്പം പകര്‍ച്ചവ്യാധി മുന്നറിയിപ്പും ആരോഗ്യവകുപ്പ് അടക്കം നടത്തിയിട്ടുണ്ട്. വിഷ ഉപയോഗത്തില്‍ പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ ഒരു സാമൂഹ്യ സാമ്പത്തിക പ്രതിസന്ധിയായി എലികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇട നല്‍കരുത് അതിനാലാണ് ഈ തീരുമാനം എന്നാണ് സർക്കാർ പറയുന്നു.
കിടിലന്‍ ലുക്കില്‍ നമിത റാവു; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications