കഞ്ചാവ് മസ്തിഷ്‌ക വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ ഭേദമാക്കും; പുതിയ പഠനം പുറത്ത്
കഞ്ചാവിലെ സജീവ രാസവസ്തുവായ ടെട്രാഹൈഡ്രോകണ്ണാബിനോള്‍ (ടിഎച്ച്‌സി) എലികളിലെ മസ്തിഷ്‌ക വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ ഭേദമാക്കുന്നതിനുള്ള ഫലപ്രദമായ പ്രതിവിധിയായി പ്രവര്‍ത്തിക്കുമെന്ന് പഠനം. എന്‍ഡോകണ്ണാബിനോയിഡ് സിസ്റ്റം, കന്നാബിനോയിഡ് റിസപ്റ്റര്‍ ടൈപ്പ് -1 എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങളെ അടിസ്ഥാനമാക്കി ജര്‍മ്മനിയിലെയും ഇസ്രായേലിലെയും ഗവേഷകരാണ് ഈ പഠനം നടത്തിയത്.
ഓരോ ഉപാപചയവും സെല്‍ മെറ്റബോളിസവും നിയന്ത്രിക്കുന്ന എംടോര്‍ പ്രോട്ടീന്‍ ഉള്‍പ്പെടുന്ന ഒരു സിഗ്‌നലിംഗ് റൂട്ടിലൂടെ ടെട്രാഹൈഡ്രോകണ്ണാബിനോളിന്റെ പ്രായമാകല്‍ വിരുദ്ധ ഗുണങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് കണ്ടെത്തല്‍. പ്രായമാകുമ്പോള്‍ മാനസിക മൂര്‍ച്ചയും വൈജ്ഞാനിക പ്രവര്‍ത്തനവും സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളിലേക്ക് ഈ കണ്ടെത്തല്‍ വാതില്‍ തുറന്നേക്കാം എന്നാണ് വിലയിരുത്തല്‍.

ജര്‍മ്മന്‍ യൂണിവേഴ്സിറ്റി ഓഫ് ബോണിന്റെ പ്രസ്താവന പ്രകാരം, മുന്‍ പഠനത്തില്‍, ബോണ്‍ ഗവേഷകര്‍, ജെറുസലേമിലെ ഹീബ്രു സര്‍വകലാശാലയിലെ ഒരു ടീമിനൊപ്പം ടെട്രാഹൈഡ്രോകണ്ണാബിനോളിന്റെ ഗുണങ്ങളെ കുറിച്ച് നിരീക്ഷം നടത്തിയിരുന്നു. കഞ്ചാവിലെ സജീവ ഘടകമായ ടിഎച്ച്‌സി എലികളിലെ വൈജ്ഞാനിക കഴിവുകളും സിനാപ്സ് സാന്ദ്രതയും പുനഃസ്ഥാപിക്കുന്നതിലൂടെ തലച്ചോറില്‍ പ്രായമാകല്‍ വിരുദ്ധ പ്രഭാവം ചെലുത്തുന്നു.
മസ്തിഷ്‌കത്തിലെ ടിഎച്ച്‌സി ചികിത്സ എംടോര്‍ പ്രവര്‍ത്തനത്തിലും ഊര്‍ജ്ജ ഉല്‍പാദനത്തിലും അമിനോ ആസിഡുകളിലും ക്ഷണികമായ വര്‍ധനവിന് കാരണമായി. കൂടാതെ സിനാപ്റ്റിക് പ്രോട്ടീനുകളുടെ വര്‍ധിച്ച സമന്വയത്തിനും അതുവഴി പുതിയ സിനാപ്‌സുകളുടെ രൂപീകരണത്തിനും ഇത് കാരണമായി.
ദീര്‍ഘകാല ടിഎച്ച്‌സി ചികിത്സ തലച്ചോറിലെ ഊര്‍ജ്ജവും സിനാപ്റ്റിക് പ്രോട്ടീന്‍ ഉല്‍പ്പാദനവും വര്‍ദ്ധിപ്പിച്ചുകൊണ്ട് അറിവ് വര്‍ദ്ധിപ്പിക്കുന്ന ഫലമുണ്ടാക്കുമെന്നാണ് തങ്ങളുടെ നിഗമനമെന്ന് ഗവേഷകര്‍ വ്യക്തമാക്കി. എംടോര്‍ പ്രവര്‍ത്തനവും ഉപാപചയ പ്രക്രിയകളും കുറയ്ക്കുന്നതിലൂടെ പ്രായമാകല്‍ വിരുദ്ധ ഫലമുണ്ടാകും എന്നും അവര്‍ പറയുന്നു.












Click it and Unblock the Notifications